- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി അൽഫോൻസ് കണ്ണന്താനം നാമനിർദേശ പത്രിക സമർപ്പിച്ചു; രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുന്നത് രാജസ്ഥാനിൽ നിന്ന്
ന്യൂഡൽഹി: രാജസ്ഥാനിൽ ഒഴിവു വന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം നാമനിർദേശ പത്രിക സമർപ്പിച്ചു. വരാണാധികാരിയായ രാജസ്ഥാൻ നിയമസഭ സെക്രട്ടറി പൃഥ്വി രാജിനു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ പേര് നാമനിർദ്ദേശം ചെയ്തത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബർ 16നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്നായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് വൻ ഭൂരിപക്ഷമുള്ളതിനാൽ അൽഫോൻസ് കണ്ണന്താനത്തിനു വിജയം അനായാസമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വിജയിച്ചാൽ രാജ്യസഭയിൽ കണ്ണന്താനത്തിന് അഞ്ചു വർഷം കാലാവധി ലഭിക്കും.
ന്യൂഡൽഹി: രാജസ്ഥാനിൽ ഒഴിവു വന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം നാമനിർദേശ പത്രിക സമർപ്പിച്ചു. വരാണാധികാരിയായ രാജസ്ഥാൻ നിയമസഭ സെക്രട്ടറി പൃഥ്വി രാജിനു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ പേര് നാമനിർദ്ദേശം ചെയ്തത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബർ 16നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്നായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് വൻ ഭൂരിപക്ഷമുള്ളതിനാൽ അൽഫോൻസ് കണ്ണന്താനത്തിനു വിജയം അനായാസമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വിജയിച്ചാൽ രാജ്യസഭയിൽ കണ്ണന്താനത്തിന് അഞ്ചു വർഷം കാലാവധി ലഭിക്കും.
Next Story