- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ ഇറങ്ങി കോഴിക്കോട് വിമാനം പിടിക്കുന്നതിന് മുമ്പ് കോൾ വന്നു; ആർട്ട് ഓഫ് ലിവിങ് പരിപാടിക്ക് ശേഷം വന്നാൽ പോരേയെന്ന ചോദ്യവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചു; ഏഴു മിസ് കോളുകൾക്ക് ശേഷം ലഭിച്ച കണ്ണന്താനത്തെ മന്ത്രിയാക്കിയത് ഇങ്ങനെ
ന്യൂഡൽഹി: കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ മന്ത്രിസ്വപ്‌നങ്ങൾ തകർത്തു കൊണ്ടാണ് അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായത്. മോദിയുടെ പ്രിയങ്കരൻ എന്നതായിരുന്നു രാജ്യസഭാ അംഗം പോലും അല്ലാത്ത അദ്ദേഹം മന്ത്രിയാകാൻ ഇടയാക്കിയത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള്ള യാത്രക്ക് മുമ്പായിരുന്നും താൻ മന്ത്രിയാണെന്ന വിവരം അദ്ദേഹം അറിയുന്നത്. ശനിയാഴ്‌ച്ച രാവിലെയായിരുന്നു ഡൽഹിയിൽ ചടുല നീക്കങ്ങളെല്ലാം നടന്നത്. ശനിയാഴ്ച രാവിലെ ഡൽഹിയിൽനിന്നു വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയിരുന്നു കണ്ണന്താനം. ആർട്ട് ഓഫ് ലിവിംഗിന്റെ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ബാഗ്ലൂരിൽ എത്തിയ ശേഷം ഇവിടെ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ കയറാനുള്ള തിരക്കിനിടെയാണു മൊബൈൽ ഫോണിൽ ഏഴു മിസ്ഡ് കോളുകൾ കണ്ടത്. പ്രധാനമന്ത്രിയുടെ ഓഫിസ് നമ്പരിൽനിന്നായിരുന്നു വിളികളെങ്കിലും കോഴിക്കോട്ടെത്തിയിട്ടു തിരിച്ചു വിളിക്കാമെന്നു കരുതി തിടുക്കത്തിൽ വിമാനം കയറാനൊരുങ്ങിയപ്പോഴാണു വീണ്ടും ഫോൺ ശബ്ദിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഒഎസ്
ന്യൂഡൽഹി: കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ മന്ത്രിസ്വപ്‌നങ്ങൾ തകർത്തു കൊണ്ടാണ് അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായത്. മോദിയുടെ പ്രിയങ്കരൻ എന്നതായിരുന്നു രാജ്യസഭാ അംഗം പോലും അല്ലാത്ത അദ്ദേഹം മന്ത്രിയാകാൻ ഇടയാക്കിയത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള്ള യാത്രക്ക് മുമ്പായിരുന്നും താൻ മന്ത്രിയാണെന്ന വിവരം അദ്ദേഹം അറിയുന്നത്. ശനിയാഴ്‌ച്ച രാവിലെയായിരുന്നു ഡൽഹിയിൽ ചടുല നീക്കങ്ങളെല്ലാം നടന്നത്.
ശനിയാഴ്ച രാവിലെ ഡൽഹിയിൽനിന്നു വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയിരുന്നു കണ്ണന്താനം. ആർട്ട് ഓഫ് ലിവിംഗിന്റെ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ബാഗ്ലൂരിൽ എത്തിയ ശേഷം ഇവിടെ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ കയറാനുള്ള തിരക്കിനിടെയാണു മൊബൈൽ ഫോണിൽ ഏഴു മിസ്ഡ് കോളുകൾ കണ്ടത്. പ്രധാനമന്ത്രിയുടെ ഓഫിസ് നമ്പരിൽനിന്നായിരുന്നു വിളികളെങ്കിലും കോഴിക്കോട്ടെത്തിയിട്ടു തിരിച്ചു വിളിക്കാമെന്നു കരുതി തിടുക്കത്തിൽ വിമാനം കയറാനൊരുങ്ങിയപ്പോഴാണു വീണ്ടും ഫോൺ ശബ്ദിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഒഎസ്ഡിയായിരുന്നു മറുപുറത്ത്. അടിയന്തരമായി ഡൽഹിലെത്തണമെന്നും കേരളത്തിലെ സി.പി.എം ബിജെപി സംഘർഷത്തെക്കുറിച്ചു പ്രധാനമന്ത്രിക്കു വിവരങ്ങൾ അറിയണമെന്നുമായിരുന്നു സന്ദേശം. അപ്പോഴും മന്ത്രിയാക്കാനുള്ള നീക്കം നടക്കുന്നു എന്ന വിവരം നൽകിയില്ല. കോഴിക്കോട്ട് ആർട് ഓഫ് ലിവിങ്ങിന്റെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ വിവരങ്ങൾ ഒരു ദിവസം കഴിഞ്ഞു പോരേയെന്നു കണ്ണന്താനം ഒഴിവുകഴിവു പറഞ്ഞെങ്കിലും ഒഎസ്ഡിക്കു കടുംപിടിത്തം. തുടർന്ന് അടുത്ത വിമാനത്തിൽ തന്നെ അദ്ദേഹം ഡൽഹിക്കു മടങ്ങി.
വൈകിട്ട് ഏഴു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ വിളിയെത്തി. ' താങ്കളെ മന്ത്രിസഭയിലെടുക്കുന്നു. നാളെ രാവിലെ പ്രഭാത ഭക്ഷണത്തിനു വസതിയിലെത്തണം.' ഇന്നലെ രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രഭാത ഭക്ഷണത്തിനിടെ പുതിയ മന്ത്രിമാരും സ്ഥാനക്കയറ്റം ലഭിക്കുന്നവരുമായി മോദി ആശയവിനിമയം നടത്തി. നല്ലവണ്ണം പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായാണ് കണ്ണന്താനം വ്യ്കതമാക്കുന്നത്.
അൽഫോൻസ് കണ്ണന്താനത്തെ ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ എത്തിക്കാനുണ് നീക്കം. കേരളത്തിലെ ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിപദം. കുമ്മനം രാജശേഖരൻ മന്ത്രിയാകാമെന്ന് സ്വപ്നം കണ്ടു. ഒരു മലയാളി മന്ത്രിയാണെങ്കിൽ അത് ഞാനാകുമെന്ന് സുരേഷ് ഗോപിയും കരുതി. എന്നാൽ പ്രധാനമന്ത്രി മോദിയുടെ മനസ്സിൽ ഉണ്ടായിരുന്ന ചിത്രം വായിക്കാൻ പോലും ആർക്കും ആയില്ല. ആർഎസ്എസ് നേതൃത്വത്തിന്റെ നിർദ്ദേശം പോലും പരിഗണിക്കാതെ അൽഫോൻസിനെ മന്ത്രിയാക്കുകയാണ് മോദി. കേരളത്തിലെ ബിജെപി നേതാക്കൾക്ക് ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകുന്ന മുന്നറിയിപ്പ് കൂടിയാണ് ഇത്.
ക്രൈസ്തവ രാഷ്ട്രീയത്തെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള തന്ത്രപരമായ നീക്കം കൂടിയാണ് ഇത്. കേരളത്തിൽ ബിജെപിക്ക് ഏറെ വിജയ പ്രതീക്ഷയുള്ളത് തിരുവനന്തപുരം ലോക്സഭാ സീറ്റാണ്. ഇവിടെ കുമ്മനമോ സുരേഷ് ഗോപിയോ മത്സരിക്കുമെന്നും അതിൽ അവരിൽ ഒരാൾക്കാകും മന്ത്രിപദവിയെന്നുമായിരുന്നു ഏവരും കരുതിയത്. ഇത് തെറ്റിച്ചാണ് അൽഫോൻസ് കണ്ണന്താനത്തെ മോദി കണ്ടെത്തിയത്. ഐഎഎസുകാരനെന്ന നിലയിൽ കർശന നിലപാടുകളുമായി ശ്രദ്ധേയനായ വ്യക്തിയാണ് കണ്ണന്താനം. ഏൽപ്പിച്ച ഉത്തരവാദിത്തമെല്ലാം നന്നായി നിർവ്വഹിക്കുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിസഭയിലേക്ക് എടുത്തത്. കണ്ണന്താനമാണ് മന്ത്രിയെന്ന് അറിഞ്ഞതോടെ സംസ്ഥാന ബിജെപി നേതൃത്വം അക്ഷരാർത്ഥത്തിൽ ഞെട്ടി. കേരളത്തിൽ നിന്ന് മന്ത്രിയുണ്ടായിട്ട് ആഘോഷം പോലും നടത്തിയില്ല. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ നടക്കേണ്ട ഒന്നും ബിജെപി സംസ്ഥാന കാര്യാലയത്തിലും നടന്നില്ല.
കുമ്മനത്തിന് പുറമേ വി മുരളീധരനും കേന്ദ്രമന്ത്രിസ്ഥാനം സ്വപ്നം കണ്ടിരുന്നു. രാജ്യസഭയിലേക്ക് മത്സരിപ്പിച്ച് ജയിപ്പിക്കാനുള്ള ബുദ്ധിമുട്ടാണ് കേരള നേതാക്കളെ മന്ത്രിയാക്കാത്തതിന് കാരണമെന്നാണ് ഇവർ പറഞ്ഞിരുന്നത്. എന്നാൽ എംപിയല്ലാത്ത കണ്ണന്താനത്തെ മന്ത്രിയാക്കുന്നു. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ എംപി സ്ഥാനം രാജിവയ്ക്കും. ഈ ഒഴിവിൽ കണ്ണന്താനം രാജ്യസഭയിലുമെത്തും. ഇതിൽ നിന്ന് തന്നെ കേരളത്തിലെ ബിജെപിക്കാരെ ആരേയും മോദിക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാവുകയാണ്. അമിത് ഷായുടെ നിലപാടും നിർണ്ണായകമായി. മെഡിക്കൽ കോഴയിലും ഗ്രൂപ്പിസത്തിലും പെട്ടുഴലുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് കണ്ണന്താനത്തിന്റെ മന്ത്രി പദം. ആർഎസ്എസ് നേതൃത്വം മുന്നോട്ട് വച്ച ഫോർമുല പോലും മോദിയും അമിത് ഷായും അംഗീകരിച്ചില്ല. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കി പകരം സംസ്ഥാന അധ്യക്ഷനെ നിയമിക്കാമെന്നതായിരുന്നു ഈ ഫോർമുല. എന്നാൽ പാർട്ടിയെ പ്രതിസന്ധയിലാക്കിയ ആർക്കും മന്ത്രിപദമില്ലെന്ന നിലപാട് കേന്ദ്രനേതൃത്വം കൈക്കൊണ്ടു.
സംസ്ഥാന ഘടകത്തിലെ ചേരിപ്പോരു കാരണം പൊറുതിമുട്ടിയ കേന്ദ്രനേതൃത്വം വിഭാഗീയതയിൽ പങ്കാളിയല്ലാത്ത കണ്ണന്താനത്തെ കേരളത്തിന്റെ പ്രതിനിധിയാക്കുകയായിരുന്നു. സംസ്ഥാനത്തെ ബിജെപി, ആർഎസ്എസ് നേതൃത്വങ്ങളുമായിപ്പോലും കൂടിയാലോചിക്കാതെയായിരുന്നു തീരുമാനം. ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കാനായി സമ്മർദം ചെലുത്തിയിരുന്നു. മെഡിക്കൽ കോളജ് കോഴ വിവാദത്തോടെ ആ സാധ്യതകൾ അടഞ്ഞിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രസർക്കാർ പരിഗണിക്കുന്നത് ആദ്യമല്ല. ചണ്ഡിഗഡ് അഡ്‌മിനിസ്ട്രേറ്റർ പദവിയിലേക്കു നിയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കണ്ണന്താനത്തെ വിളിച്ച് അറിയിച്ചെങ്കിലും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ ഇടപെടൽ കാരണം തീരുമാനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടു ഡൽഹി ലഫ്. ഗവർണർ സ്ഥാനത്തേക്കും കണ്ണന്താനത്തിന്റെ പേരു പരിഗണിച്ചിരുന്നു.