- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം നാളെ സന്നിധാനത്തേക്ക്; രാവിലെ ഒൻപതോടെ പമ്പയിലെത്തുമെന്ന് കേന്ദ്ര മന്ത്രി; നേരിട്ട് എത്തുന്നത് ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ; ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമെന്നും കേന്ദ്ര മന്ത്രി; സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്നും കണ്ണന്താനം; കൂടുതൽ ദേശീയ നേതാക്കൾ സന്നിധാനത്ത് എത്തുമെന്ന് ആവർത്തിച്ച് ബിജെപി
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലുള്ള പ്രതിഷേധങ്ങൾക്കിടെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നാളെ സന്നിധാനത്തെത്തും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പമ്പയിലെത്തുമെന്ന് അദ്ദേഹം ഐ.എ.എൻ.എസ് വാർത്താ ഏജൻസിയോട് പറഞ്ഞതായിട്ടാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്താനാണ് കേന്ദ്രമന്ത്രി എത്തുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. രണ്ടുമാസം മുമ്പ് താൻ ശബരിമലയിൽ സന്ദർശനം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയംമൂലം അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന സ്ഥിതിയാണ് അന്ന് കാണാൻ കഴിഞ്ഞത്. തീർത്ഥാടന കാലത്തിനു മുമ്പായി നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അന്ന് താൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലിൽനിന്ന് പൊലീസ് അറസ്റ്റുചെയ്ത സംഭവത്തിൽ ബിജെപി സംസ്ഥാനത്തെ ദേശീയപാതകൾ ഉപരോധിച്ചതിന് പി
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലുള്ള പ്രതിഷേധങ്ങൾക്കിടെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നാളെ സന്നിധാനത്തെത്തും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പമ്പയിലെത്തുമെന്ന് അദ്ദേഹം ഐ.എ.എൻ.എസ് വാർത്താ ഏജൻസിയോട് പറഞ്ഞതായിട്ടാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്താനാണ് കേന്ദ്രമന്ത്രി എത്തുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. രണ്ടുമാസം മുമ്പ് താൻ ശബരിമലയിൽ സന്ദർശനം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയംമൂലം അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന സ്ഥിതിയാണ് അന്ന് കാണാൻ കഴിഞ്ഞത്.
തീർത്ഥാടന കാലത്തിനു മുമ്പായി നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അന്ന് താൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലിൽനിന്ന് പൊലീസ് അറസ്റ്റുചെയ്ത സംഭവത്തിൽ ബിജെപി സംസ്ഥാനത്തെ ദേശീയപാതകൾ ഉപരോധിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി തിങ്കളാഴ്ച എത്തുമെന്ന പ്രഖ്യാപനം. അറസ്റ്റുചെയ്ത് ചിറ്റാർ പൊലീസ് സ്റ്റേഷനിലെത്തിയ കെ സുരേന്ദ്രനെ പിന്നീട് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെയും പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. രണ്ടു നേതാക്കളെയും അറസ്റ്റു ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചിരുന്നു.
ശബരിമലയിൽ പൊലീസ് നിയന്ത്രണം കർശനമായ സാഹചര്യത്തിൽ തുലാമാസ പൂജയ്ക്കും ആട്ടച്ചിത്തിരയ്ക്കും നടതുറന്നപ്പോഴുണ്ടായ സാഹചര്യമല്ല നിലവിലുള്ളത്. ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും സംഘർഭരിതമായ സാഹചര്യം ഇല്ലാതാക്കാൻ കഴിയുന്ന വിധത്തിലാണ് സജ്ജീകരണങ്ങൾ. രണ്ട് തവണ മുമ്പ് നട തുറന്നപ്പോഴും സംഘർഷഭരിതമായി സാഹചര്യം സംജാതമായപ്പോൾ അവിടങ്ങളിൽ ബിജെപി നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അവസ്ഥ തിരിച്ചടാണ്. ബിജെപി നേതാക്കളെ സന്നിധാനത്തേക്ക് കടത്തിവിടുന്നില്ല. മുമ്പുണ്ടായ പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു
ഇങ്ങനെ ബിജെപി നേതാക്കളെ മുൻകുരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റു ചെയ്യാൻ പൊലീസ് തുനിഞ്ഞതോടെ ബിജെപി ശബരിമല വിഷയത്തിൽ അടവുമാറ്റുന്നു. ഓരോ ദിവസവും ഓരോ ദേശീയ നേതാക്കളെ സന്നിധാനത്ത് എത്തിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന നേതാക്കളോട് ദാക്ഷിണ്യം ഉണ്ടാകില്ലെന്ന കൃത്യമായ വിവരം സുരേന്ദ്രന്റെ അറസ്റ്റോടെ ഉണ്ടായി. ഈ സാഹചര്യത്തിലാണ് ബിജെപി ദേശീയ നേതൃത്വം അടവുമാറ്റുന്നത്.
ദേശീയ നേതാക്കൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരും ശബരിമലയിൽ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അറിയിച്ചു. ഓരോ ദിവസവും ഒരോ നേതാക്കൾ എന്ന നിലയിലായിരിക്കും വരവ്. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കൂടുതൽ സമരപരിപാടികൾ എന്ന നിലയിലാണ് ബിജെപിയുടെ തുടർന്നുള്ള നീക്കങ്ങൾ. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പത്തനംതിട്ടയിൽ ധർണ നടത്തുന്നത്.