- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുത്രേട്ടാ, ഈ ചുള്ളനെ വച്ചൊരു പടം പിടിച്ചൂടെ'യെന്ന് ആരോധകൻ; ഒരു കഥ പറഞ്ഞിട്ടുണ്ട്, മമ്മൂക്ക സമ്മതിച്ചെന്ന് അൽഫോൻസ് പുത്രൻ
കൊച്ചി: ലോക്ക്ഡൗണിന് മമ്മൂട്ടിയുടെ ഓരോ ലുക്കും സൈബർ ഇടങ്ങളിൽ വൈറലാണ്. ഇന്നലെ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മമ്മൂട്ടി എത്തിയതും പുതിയ ലുക്കിലായിരുന്നു. മുടിയും താടിയുമെല്ലാം നീട്ടി സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. ഈ ചിത്രം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ഇതോടെ ആ 'ചുള്ളന്റെ' ഫോട്ടോ പങ്കുവെച്ച സംവിധായകൻ അൽഫോൻസ് പുത്രനോടുള്ള ആരാധകന്റെ ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ചർച്ചയാവുന്നത്.
മമ്മൂട്ടി ഫേയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം അൽഫോൻസ് പുത്രൻ ഷെയർ ചെയ്തിരുന്നു. ഇതിനടയിൽ ഒരു ആരാധകൻ ചോദിച്ചത് 'പുത്രേട്ടാ, ഈ ചുള്ളനെ വച്ചൊരു പടം പിടിച്ചൂടെ' എന്നായിരുന്നു. 'ഒരു കഥ പറഞ്ഞുവച്ചിട്ടുണ്ട്. മമ്മൂക്കയും സമ്മതിച്ചു. എല്ലാത്തിനും ഒരു നേരമുണ്ടല്ലോ.. അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാൽ നല്ല ഒരു സിനിമ ഞാൻ ചെയ്യാൻ നോക്കാം' എന്നുമായിരുന്നു അൽഫോൻസിന്റെ മറുപടി. ഇരുവരും ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിൽ ആവേശമാവുകയാണ്. ഇതിനോടകം സിനിമാ?ഗ്രൂപ്പുകളിൽ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
ഇതു കൂടാതെ മോഹൻലാലിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാമോ എന്ന ചോദ്യവും ആരാധകരിൽ നിന്ന് ഉയർന്നു. അവരെവച്ച് ഒരു സിനിമ എടുക്കണമെങ്കിൽ അത് മിനിമം ഹരികൃഷ്ണൻസിനെക്കാളും ട്വന്റി 20യേക്കാളും വലിയ സിനിമ ആയിരിക്കണം. അതിനു തിരക്കഥ എഴുതുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പിന്നെ എനിക്ക് അതിനുള്ള പക്വത ആയോ എന്ന് സംശയമുണ്ട് എന്നാണ് താരം മറുപടി കുറിച്ചത്.
ഫഹദ് ഫാസിലും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പാട്ട്' ആണ് അൽഫോൻസ് പുത്രന്റെ പുതിയ ചിത്രം. സൂപ്പർഹിറ്റായ പ്രേമത്തിന് ശേഷം അൽഫോൻസ് ചെയ്യുന്ന ചിത്രമാണിത്.