- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കാര്യത്തിൽ തീരുമാനമായി; അൽഫോൻസ് കണ്ണന്താനം രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥി; കണ്ണന്താനം മൽസരിക്കുന്നത് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായപ്പോൾ ഒഴിവുവന്ന സീറ്റിൽ
ന്യൂഡൽഹി: കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽനിന്ന് ബിജെപി സ്ഥാനാർത്ഥിയാകും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. മുൻ കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായപ്പോൾ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേയ്ക്കാണ് അൽഫോൻസ് കണ്ണന്താനം മത്സരിക്കുന്നത്. രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച പ്രഖ്യാപിക്കും. നവംബർ 16ന് ആണ് തിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തീയതി നവംബർ ആറ് ആണ്. ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ അവർക്ക് 160 എംഎൽഎമാരും കോൺഗ്രസിന് 240 എംഎൽഎമാരും ഉണ്ട്. സെപ്റ്റംബറിലാണ് അൽഫോൻസ് കണ്ണന്താനം ടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര മന്ത്രിയായത്.
ന്യൂഡൽഹി: കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽനിന്ന് ബിജെപി സ്ഥാനാർത്ഥിയാകും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്.
മുൻ കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായപ്പോൾ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേയ്ക്കാണ് അൽഫോൻസ് കണ്ണന്താനം മത്സരിക്കുന്നത്. രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച പ്രഖ്യാപിക്കും. നവംബർ 16ന് ആണ് തിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തീയതി നവംബർ ആറ് ആണ്.
ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ അവർക്ക് 160 എംഎൽഎമാരും കോൺഗ്രസിന് 240 എംഎൽഎമാരും ഉണ്ട്. സെപ്റ്റംബറിലാണ് അൽഫോൻസ് കണ്ണന്താനം ടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര മന്ത്രിയായത്.
Next Story