- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റഡി മരണമുണ്ടായാൽ വിശ്രമിക്കാനെത്തുന്ന ഐപിഎസുകാർ പോലും സമാധാനം പറയേണ്ടി വരും; ക്ലബ്ബിൽ ഇനി പ്രതികളെ താമസിപ്പിക്കരുതെന്ന് നിർദ്ദേശം; നടിയെ ആക്രമിച്ച കേസിലെ ഫയലുകളുമായി ആക്ഷൻ ഹീറോയും പടിയിറങ്ങി; ആലുവ പൊലീസ് ക്ലബ്ബിനെ അന്വേഷണ സ്ഥലമാക്കാൻ ഇനി സിഐമാർക്കും ഡിവൈഎസ്പിമാർക്കും അധികാരമില്ല
കൊച്ചി: ആലുവ പൊലീസ് ക്ലബ്ബിൽ ഇനി പ്രതികളെ ചോദ്യം ചെയ്യുന്നതും കസ്റ്റഡിയിൽ വയ്ക്കുന്നതും അനുവദിക്കില്ല. വരാപ്പുഴ കസ്റ്റഡി മരണത്തെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം പൊലീസ് എടുക്കുന്നത്. ദിലീപ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും പ്രതികളെ കസ്റ്റഡിയിൽ വയ്ക്കലും എല്ലാം നടന്നത് ആലുവ ക്ലബ്ബിലാണ്. എന്നാൽ കസ്റ്റഡിയിലുള്ളവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ക്ലബ്ബിൽ ക ഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം സമാധാനം പറയേണ്ടിവരും. ഈ സാഹചര്യത്തിൽ ആലുവ പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിന് നിയന്ത്രണങ്ങൾ കൊണ്ടു വരികയാണ് പൊലീസ്. പെരുമ്പാവൂർ സിഐ ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകകളുടെ സൂക്ഷിപ്പും പ്രതികളെ ചോദ്യം ചെയ്യലുമെല്ലാം നടന്നത് ഇവിടെയാണ്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷമുള്ള പൊലീസ് കസ്റ്റഡിയിലെ താമസവും ഇവിടെയായിരുന്നു. പൊലീസ് സ്‌റ്റേഷനിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാനായിരുന്നു ഇത്. ഈ കേസിലെ സാക്ഷികളേയും പ്രതികളെയും എല്ലാം ബിജു പൗലോസും സംഘവും ചോദ്യം ചെയ
കൊച്ചി: ആലുവ പൊലീസ് ക്ലബ്ബിൽ ഇനി പ്രതികളെ ചോദ്യം ചെയ്യുന്നതും കസ്റ്റഡിയിൽ വയ്ക്കുന്നതും അനുവദിക്കില്ല. വരാപ്പുഴ കസ്റ്റഡി മരണത്തെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം പൊലീസ് എടുക്കുന്നത്. ദിലീപ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും പ്രതികളെ കസ്റ്റഡിയിൽ വയ്ക്കലും എല്ലാം നടന്നത് ആലുവ ക്ലബ്ബിലാണ്. എന്നാൽ കസ്റ്റഡിയിലുള്ളവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ക്ലബ്ബിൽ ക ഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം സമാധാനം പറയേണ്ടിവരും. ഈ സാഹചര്യത്തിൽ ആലുവ പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിന് നിയന്ത്രണങ്ങൾ കൊണ്ടു വരികയാണ് പൊലീസ്.
പെരുമ്പാവൂർ സിഐ ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകകളുടെ സൂക്ഷിപ്പും പ്രതികളെ ചോദ്യം ചെയ്യലുമെല്ലാം നടന്നത് ഇവിടെയാണ്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷമുള്ള പൊലീസ് കസ്റ്റഡിയിലെ താമസവും ഇവിടെയായിരുന്നു. പൊലീസ് സ്‌റ്റേഷനിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാനായിരുന്നു ഇത്. ഈ കേസിലെ സാക്ഷികളേയും പ്രതികളെയും എല്ലാം ബിജു പൗലോസും സംഘവും ചോദ്യം ചെയ്തതും ഇവിടെയാണ്. എന്നാൽ ഇനി ഇത്തരം സംഭവങ്ങൾ അനുവദിക്കില്ല. ചോദ്യം ചെയ്യലും മറ്റും പൊലീസ് സ്‌റ്റേഷനിൽ മതിയെന്നാണ് തീരുമാനം. പ്രതികളുടെ കസ്റ്റഡിയിലെ താമസവും ക്ലബ്ബിൽ വേണ്ടെന്നാണ് നിർദ്ദേശം.
പൊലീസ് ക്ലബിൽ പല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും താമസിക്കാറുണ്ട്. ഔദ്യോഗിക യാത്രകളിൽ ഐപിഎസുകാരുടെ ഇടത്താവളമാണ് ഇവിടെ. ആഹാരം കഴിക്കാൻ നിരവധി ഉദ്യോഗസ്ഥർ ഇവിടെ എത്തുന്നു. ഇവർക്കെല്ലാം പ്രതികളെ ഇവിടെ കൊണ്ടു വരുന്നതും ചോദ്യം ചെയ്യുന്നതും ബുദ്ധിമുട്ടായി മാറി കഴിഞ്ഞു. അന്വേഷണത്തിനുള്ള സ്ഥലം അല്ല ക്ലബ്ബുകളെന്നതാണ് ഉദ്യോഗസ്ഥരുടെ പൊതു നിലപാട്. ചില പ്രത്യേക കേസുകളിൽ ഇവിടെ എത്തിച്ച് പ്രതികളോട് കാര്യങ്ങൾ തിരക്കാം. അല്ലാതെ ഇവിടെ അന്വേഷണ കേന്ദ്രമാക്കുന്നത് ശരിയല്ലെന്നാണ് പൊലീസിന്റെ പക്ഷം.
വരാപ്പുഴ കേസിൽ അന്വേഷണത്തിന് നേതൃത്വം നൽകിയത് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്താണ്. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രം ചോദ്യം ചെയ്യലുകൾക്ക് ആലുവ പൊലീസ് ക്ലബ്ബ് ഇനി അനുവദിക്കൂ. അല്ലാതെ ആരേയും ചോദ്യം ചെയ്യാനും കസ്റ്റഡിയിൽ പാർപ്പിക്കാനുമുള്ള ഇടമാക്കരുതെന്നാണ് നിർദ്ദേശം. നടി ആക്രമിച്ച കേസിൽ രേഖകൾ പോലും സൂക്ഷിച്ചത് പൊലീസ് ക്ലബ്ബിലായിരുന്നു. ഇത് നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കും. കസ്റ്റഡി മരണം പോലെ എന്തെങ്കിലും സംഭവിച്ചാൽ ക്ലബിൽ താമസിക്കുന്നവർ പോലും സമാധാനം പറയേണ്ടി വരും. ഈ സാഹചര്യത്തിലാണ് ക്ലബ്ബിനെ അന്വേഷണ വേദിയാക്കുന്നത് വേണ്ടെന്ന നിർദ്ദേശം എത്തുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിലെ ആക്ഷൻ ഹീറോയായ ബിജു പൗലോസിന് രേഖകളുമായി ഇവിടെ നിന്ന് മാറേണ്ടി വന്നുവെന്നാണ് സൂചന. സിഐ തലത്തിലെ അന്വേഷണങ്ങൾ പൊലീസ് സ്‌റ്റേഷനിൽ നടത്തിയാൽ മതിയെന്നാണ് ഉന്നത പൊലീസുകാരുടെ നിലപാട്. രഹസ്യങ്ങളും മറ്റും ചോരാതിരിക്കാനും അന്വേഷണത്തിലെ ഗൗരവം നിലനിർത്തനുമാണ് നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യലും ചർച്ചകളുമെല്ലാം പൊലീസ് ക്ലബ്ബിലേക്ക് മാറ്റിയതെന്നതാണ് വസ്തുത.