- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിവാഹിതയായിരുന്ന പിതൃസഹോദരി അടുത്തിടെ മരിച്ച വിഷമത്തിലായിരുന്നു കൽപ്പണിക്കാരനായ ഉല്ലാസ് ; മക്കളുമായി വീട്ടിൽ നിന്ന് ഇറങ്ങിയ ഇടപ്പള്ളി പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞ്; ആദ്യം ആറാം ക്ലാസുകാരനെ എടുത്ത് എറിഞ്ഞു; ഭയന്ന് നിലവിളിച്ച പ്ലസ് വൺകാരിയേയും വെറുതെവിട്ടില്ല; ആലുവയിലെ ചാടി മരണങ്ങൾക്ക് പിന്നിൽ എന്ത്?
കൊച്ചി: ആലുവയിൽ അച്ഛനും മക്കളും പുഴയിൽ ചാടി മരിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ്. ആലുവ പാലത്തിൽനിന്നാണു മൂന്നു പേരും പെരിയാറിൽ ചാടിയതെന്നു പൊലീസ് പറഞ്ഞു.
പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടി.എച്ച്. ഉല്ലാസ് ഹരിഹരനും (ബേബി) രണ്ട് മക്കളുമാണ് മരിച്ചത്. മകൾ പ്ലസ് വൺ വിദ്യാർത്ഥിനി കൃഷ്ണപ്രിയ, മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥി ഏകനാഥ് എന്നിവരാണ് മരിച്ച കുട്ടികൾ. പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഉല്ലാസ് ആദ്യം ആൺകുട്ടിയെ പുഴയിലേക്ക് എടുത്തിടുകയായിരുന്നു. ഇതുകണ്ട് കരയുകയായിരുന്ന പെൺകുട്ടിയെയും ബലം പ്രയോഗിച്ച് പുഴയിലേക്ക് എടുത്തിട്ട ശേഷം ഉല്ലാസും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
വൈകിട്ട് നാലരയോടെ ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന പാലത്തിൽ നിന്നാണ് ചാടിയത്. പുഴയിൽ മീൻ പിടിക്കുന്നവരും മറ്റും ഇവർ ചാടുന്നതു കണ്ടു. ഇവർ തിരച്ചിൽ ആരംഭിക്കുകയും അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ ആദ്യം കണ്ടെത്തി. 2 മണിക്കൂർ തിരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെടുത്തത്. പുഴയുടെ അടുത്ത് നിന്ന് കണ്ടെത്തിയ സ്‌കൂട്ടർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ഇടപ്പള്ളി പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കൽപ്പണിക്കാരനായ ഉല്ലാസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിലെ കുടു0ബപ്രശ്‌നങ്ങളാകാ0 ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
ഉച്ചയ്ക്ക് കുട്ടികളെ കൂട്ടി ഇടപ്പള്ളി പള്ളിയിൽ പോകുന്നു എന്നു പറഞ്ഞാണ് പോയതെന്ന് ഉല്ലാസിന്റെ ഭാര്യ രാജി പറഞ്ഞതായി പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആദ്യം ഏകനാഥ് എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയായ തന്റെ മകനെ ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് കൃഷ്ണപ്രിയ ഭയന്നു, നിലവിളിച്ചു, ജീവൻ രക്ഷിക്കാനായി ഓടാൻ തുനിഞ്ഞു. അപ്പോഴേക്കും ഉല്ലാസ് അവളെ ചേർത്തുപിടിച്ചു. പിന്നെ പെരിയാറിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിപ്പോയി എന്നാണ് പൊലീസിന് കിട്ടിയ മൊഴി.
പാലത്തിന്റെ തുടക്കഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾ കൃഷ്ണയുടെ കരച്ചിൽ കേട്ട് ഓടി എത്തിയപ്പോഴേക്കും ഉല്ലാസും പുഴയിലേക്കു ചാടി. യുവാക്കൾ ബഹളം വച്ചതിനെ തുടർന്ന്, മറുകരയിൽ മീൻ പിടിക്കാനെത്തിയവർ ഓടിയെത്തി മുങ്ങിത്താണുകൊണ്ടിരുന്ന കൃഷ്ണപ്രിയയെ മുനിസിപ്പൽ പാർക്കിന് പിന്നിലെ കടവിൽ കരയ്‌ക്കെത്തിച്ചു. അപ്പോഴേക്കും 15 മിനിറ്റ് പിന്നിട്ടിരുന്നു. തൊട്ടുപിന്നാലെ മേഘനാഥിനെ ശ്രീകൃഷ്ണ ക്ഷേത്രക്കടവിൽ നിന്ന് കരയ്‌ക്കെത്തിച്ചു.
കൃഷ്ണപ്രിയയെ ജില്ലാ ആശുപത്രിയിലും മേഘനാഥിനെ നജാത്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫയർഫോഴ്സും ഉളിയന്നൂരിൽ നിന്നുള്ള മുങ്ങൽ സംഘവും നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറരയോടെ ഉല്ലാസിന്റെ മൃതദേഹം ലഭിച്ചു. അവിവാഹിതയായിരുന്ന പിതൃസഹോദരി അടുത്തിടെ മരിച്ച വിഷമത്തിലായിരുന്നു കൽപ്പണിക്കാരനായ ഉല്ലാസ് എന്ന് പറയുന്നു. സതിയാണ് ഉല്ലാസിന്റെ മാതാവ്. ഭാര്യ: രാജി (കാക്കനാട് സെസ് ജീവനക്കാരി).
മറുനാടന് മലയാളി ബ്യൂറോ