- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാരുടെ ഗവേഷണം പാഴായി; അമ്പായത്തോട്ടിൽ നിന്നും പിടിച്ചെടുത്ത മുട്ടകൾ ഒറിജിനലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കൊട്ടിയൂർ: കർണാടകയിൽ നിന്നും അതിർത്തി വഴി കച്ചവടത്തിനായി മലയോരത്ത് എത്തിച്ച താറാവ് മുട്ടകൾ വ്യാജമാണെന്ന നാട്ടുകാരുടെ പരാതിയിൽ കഴമ്പില്ലെന്ന് തെളിഞ്ഞു. നാട്ടുകാർ തടഞ്ഞുവെച്ച മുട്ട വണ്ടിയിൽ നിന്നും പൊലിസ് പിടികൂടിയ മുട്ടകൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുട്ടകൾ ഒറിജിനിലാണെന്ന് വ്യക്തമായത്. ഒന്നിന് ആറു രൂപയെന്ന നിരക്കിൽ കൊട്ടിയൂർ കണ്ട പനത്ത് താറാവ് മുട്ട വിൽപ്പന നടത്തിയ വാഹനമാണ് കഴിഞ്ഞ ദിവസം പൊലിസുകാർ ആദ്യം തടയാൻ ശ്രമിച്ചത്. ഇതേ സംഘം വിൽപന നടത്തിയ ബൈക്ക് അടക്കമുള്ള മൂന്ന് വാഹനങ്ങൾ അമ്പായത്തോടിലും നാട്ടുകാർ പിന്നീട് തടഞ്ഞു. വ്യാജ പ്‌ളാസ്റ്റിക്ക് മുട്ട വിൽക്കുന്നുവെന്നാരോപിച്ചായിരുന്നു വാഹനങ്ങൾ തടഞ്ഞുവെച്ചത്.
മറ്റു മുട്ടകളിൽ നിന്നും പ്രകടമായ വ്യത്യാസം തോന്നിയതിനെ തുടർന്നായിരുന്നു ഇത്. മുട്ടയ്ക്കുള്ളിൽ മഞ്ഞക്കരുവും വെള്ളയും തമ്മിൽ വേർതിരിവില്ലെന്നായിരുന്നു പൊട്ടിച്ചു നോക്കിയവർ ആരോപിച്ചിരുന്നത്. ഇതോടെ വിൽപനയ്ക്കായി കൊണ്ടുവന്നത് ചൈനീസ് നിർമ്മിത വ്യാജ പ്‌ളാസ്റ്റിക്ക് മുട്ടകളാണെന്ന ആരോ പണവുമുയർന്നു. മുട്ട പൊട്ടിച്ചപ്പോൾ കലങ്ങിയ ഒരു ദ്രാവകം ഒഴുകി വരുന്നതായും തോടും വെള്ളയും തമ്മിൽ വേർതിരിക്കുമ്പോൾ റബ്ബർ പാട പോലെ പൊതിഞ്ഞിരിക്കുന്ന ഒരു ആവരണവും മുട്ടയ്ക്കുള്ളിൽ കണ്ടെത്തിയിരുന്നു.
പാട കത്തിച്ചപ്പോൾ പ്‌ളാസ്റ്റിക്കിന്റെ മണം ഉയരുന്നതായും പച്ച മുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാവുമെന്ന ആരോപണങ്ങളും ഉയർന്നു. തുടർന്ന് കേളകം പൊലിസ് അമ്പായത്തോട്ടി ഒലത്തി തടഞ്ഞുവെച്ച വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. ഇതിനു ശേഷമാണ് മുട്ടയുടെ സാമ്പിളെടുത്ത് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരിശോധനയ്ക്കായി അയച്ചത്.


