ചെന്നൈ: അമലാ പോളിന്റെ മനസ്സിൽ വീണ്ടും വിവാഹ സ്വപ്‌നങ്ങൾ? തമിഴ് സംവിധായകൻ വിജയിയുമായുള്ള ആദ്യ വിവാഹം ബന്ധം വേർപെടുത്തിയ അമല രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ചു ചിന്തിക്കുകയാണ് എന്നു ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന നടിയുടെ അഭിമുഖവും വരുന്നു. ഇതോടെ അമല വീണ്ടും വിവാഹതിയാകുമെന്ന് പ്രചരണം ശക്തമാവുകയാണ്.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ രണ്ടാം വിവാഹത്തേക്കുറിച്ചും ഇവർ പറഞ്ഞത് ഇങ്ങനെ. ഞാൻ സന്യസിക്കാൻ ഹിമാലയത്തിലേയ്ക്കു പോകുന്നില്ല. തീർച്ചയായും രണ്ടാമത് ഒരു വിവാഹം ഉണ്ടാകും എന്ന് അമല പറയുന്നു. അതൊരു പ്രണയ വിവാഹമായിരിക്കും എന്നും എപ്പോൾ സംഭവിച്ചാലും എല്ലാവരേയും അറിയിക്കുകയും ചെയ്യുമെന്ന് അമല പറയുന്നു.

24ാം വയസിൽ ഇതാ വേർപിരിയുന്നു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്ത എനിക്ക് ഉപദേശങ്ങൾ തരാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ തെറ്റുകളിൽ നിന്നാണ് ഞാൻ പാഠങ്ങൾ പഠിച്ചത്- അമല വിവാഹ മോചനത്തിന് ശേഷം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'ഞാനിപ്പോഴും വിജയിനെ സ്നേഹിക്കുന്നു. അതിൽ ഒരു മാറ്റവുമില്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് വിജയ്.

ഞങ്ങൾ ഒന്നിച്ചായിരുന്നപ്പോൾ പരസ്പരം ഒരുപാട് കാര്യങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എന്റെ ജീവതത്തിലെ ഏറ്റവും വേദനാജനകമായ തീരുമാനമായിരുന്നു വിജയുമായി വേർപിരിയുക എന്നത്. പിരിയാൻ വേണ്ടിയല്ല ആരും വിവാഹം കഴിക്കുന്നത്. നാളെ ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് നമുക്കറിയില്ല-അമല കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അഭിമുഖവും എത്തുന്നത്.