- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വകാര്യതയ്ക്കുപോലും സ്വാതന്ത്ര്യമില്ലാതായി; നമ്മൾ സൂക്ഷിച്ചാൽ ചീത്തപ്പേര് ഉണ്ടാകില്ല; വ്യാജ വാർത്ത നൽകുന്നവർക്കെതിരെ ആഞ്ഞടിച്ച് അമല പോൾ
സംവിധായകൻ എ.എൽ വിജയ്യെ വിവാഹം കഴിച്ച് തമിഴിന്റെ മരുമകളായ മലയാളി താരം അമല പോൾ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. നടി പുതിയ വിശേഷങ്ങളും, യാത്രകളും ഒക്കെ ആരാധകരുമായി പങ്ക് വയ്ക്കാനും നടി ശ്രദ്ധിക്കാറുണ്ട്. സെലിബ്രിറ്റികളെപ്പറ്റിയുടെ വ്യാജ വാർത്തകൾ പ്രചരിക്കപ്പെടുന്ന ഈ കാലത്ത് അവരിലെ ഒരു ഇരയാണ് അമലയും.അമല ഗർഭിണിയാണെന്നും, നടിയു
സംവിധായകൻ എ.എൽ വിജയ്യെ വിവാഹം കഴിച്ച് തമിഴിന്റെ മരുമകളായ മലയാളി താരം അമല പോൾ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. നടി പുതിയ വിശേഷങ്ങളും, യാത്രകളും ഒക്കെ ആരാധകരുമായി പങ്ക് വയ്ക്കാനും നടി ശ്രദ്ധിക്കാറുണ്ട്.
സെലിബ്രിറ്റികളെപ്പറ്റിയുടെ വ്യാജ വാർത്തകൾ പ്രചരിക്കപ്പെടുന്ന ഈ കാലത്ത് അവരിലെ ഒരു ഇരയാണ് അമലയും.അമല ഗർഭിണിയാണെന്നും, നടിയുടെ നിലച്ചിത്രം പ്രചരിച്ചതും ഒക്കെ ഇതിൽ പ്രധാനമാണ്. ഇപ്പോഴിതാ നടി ഇത്തരം വ്യാജ വാർത്തകൾ പരത്തുന്നവർക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
സത്യാവസ്ഥ അറിയാതെയും തങ്ങളെ വിളിച്ച് ചോദിക്കാതെയും പ്രമുഖ പത്രങ്ങളടക്കം പലപ്പോഴും വാർത്തകൾ നൽകുന്നു. താൻ ഗർഭിണിയാണെന്ന വാർത്ത ഇത്തരത്തിൽ കെട്ടിച്ചമച്ചതാണ്. ഒരാളുടെ സ്വകാര്യതയ്ക്ക് പോലും സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു. അല്ലെങ്കിൽ അതൊക്കെയാണോ ആഘോഷിക്കേണ്ടതെന്നുമാണ് നടി ചോദിച്ചത്. പിന്നെ സെലിബ്രിറ്റികളായതുകൊണ്ട് എന്തും ചെയ്യാമെന്നും പലർക്കും ധാരണയുണ്ടെന്നും നടി വ്യക്തമാക്കി.
താൻ ഗർഭിണിയാണെന്ന് പ്രമുഖ പത്രം വാർത്ത നൽകി. തിരുത്ത് നൽകാൻ പറഞ്ഞിട്ട് കൊടുത്തില്ലെന്നും അമല പറഞ്ഞു. ഒരുപാട് അധ്വാനിച്ചാണ് ഇന്നത്തെ സ്ഥാനത്ത് എത്തിയത്. അതിനെ മാനിക്കാൻ പല മാദ്ധ്യമപ്രവർത്തകരും തയ്യാറാകുന്നില്ല എന്ന് താരം കുറ്റപ്പെടുത്തി.
തന്നേക്കാൾ മുതിർന്ന പല താരങ്ങളും ഒരുപാട് കഷ്ടപ്പെട്ട് സിനിമയിൽ വന്നപ്പോൾ തന്നെ ഭാഗ്യമാണ് തുണച്ചതെന്ന് അമലാ പോൾ. സിനിമയിലായാലും ജീവിതത്തിലായാലും നമ്മൾ സൂക്ഷിച്ചാൽ ചീത്തപ്പേര് ഉണ്ടാകില്ലെന്നും നടി കൂട്ടിച്ചേർത്തു.