മലാ പോളും ബോബി സിൻഹയും നായികാ നായകന്മാരായി എത്തുന്ന ചിത്രമാണ് തിരുട്ടു പയലേ2. ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വന്നപ്പോൾ തന്നെ അമലാ പോളിന്റെ ഗ്ലാമർ വേഷം ചർച്ചയായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വന്നപ്പോൾ പ്രേക്ഷകരുടെ ഈ സംശയം മാറുകയും ചെയ്തു.

അമലാപോൾ ഇത്രയേറെ ഗ്ലാമറസായി അഭിനയിച്ചിട്ടുള്ള ചിത്രമില്ലെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അത് സാധൂകരിക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വിവരങ്ങളും. നേരത്തെ ആദ്യ ഗാനം വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ഗാനവും തരംഗമാകുകയാണ്. 'നീണ്ട നാൾ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്.

ശ്വേതയും കാർത്തിക്കും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിദ്യാസാഗറാണ് ഈണം പകർന്നിരിക്കുന്നത്. ബോബി സിൻഹയാണ് തിരുട്ടുപയലേ 2 വിലെ നായകൻ.