മുൻഭർത്താവ് വിജയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞത് വളരെ വേദനയോടെയെന്ന് നടി അമലാപോൾ. ഞങ്ങളുടെ ജീവിതത്തിൽ പലരും നടത്തിയ അനാവശ്യമായ ഇടപെടലും കാര്യങ്ങൾ വഷളാക്കി എന്നും അമലാപോൾ. 

വിവാഹബന്ധം വേർപിരിഞ്ഞ സമയത്തെക്കുറിച്ച് അമല പോൾ ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. വിവാഹ മോചനം നല്ലതോ ചീത്തയോ എന്നൊന്നും നിർവചിക്കാൻ എനിക്കാകില്ല. എന്നെ സംബന്ധിച്ച് ഒരുപാട് വേദനകൾ നിറഞ്ഞതായിരുന്നു. എളുപ്പമായിരുന്നില്ല ആ നിമിഷങ്ങൾ. വിവാഹ ജീവിതത്തിൽ ഞാനും വിജയും ഒരുപാട് വിഷമം നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. വേർപിരിയാൻ തീരുമാനിച്ചപ്പോഴും.

ഞങ്ങൾ രണ്ടുപേരും സിനിമയിൽ നിന്നുള്ളവരായതിനാൽ അതത്ര എളുപ്പമല്ലായിരുന്നു. ഒരുപാട് പേർ ഞങ്ങളുടെ വിഷയത്തിൽ ആവശ്യമില്ലാതെ ഇടപ്പെട്ടു. ജീവിതത്തിന്റെ നല്ലവശം നോക്കി കാണാനാണ് എനിക്കിഷ്ടം. അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളെയും മറികടന്ന് മുന്നോട്ട് പോകുന്നു. വിമർശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് അമല വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ സർഗത്മകതയെ ചിലർ അംഗീകരിക്കില്ല. ട്വിറ്റർ പോലുള്ള മാധ്യമങ്ങൾ ഇക്കൂട്ടർ മോശം കാര്യങ്ങൾക്കാണ് ഉപയോഗിക്കുക. ഇതൊന്നും ഗൗനിക്കേണ്ടതില്ല.