മുംബൈ: സ്വയം പ്രകാശിപ്പിക്കാൻ സെലിബ്രിറ്റികളുടെ എളുപ്പവഴിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. വിശേഷിച്ചും ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യാൻ ഇൻസ്റ്റാഗ്രാം. തന്റെ പുതിയ ചിത്രങ്ങളൊക്കെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന പതിവുണ്ട് അമല പോളിന്. നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ആരാണ് ദേവത എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.മനസും ശരീരവും ആത്മാവും എല്ലാ തലങ്ങളിലും, സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്നും താരം കുറിച്ചിട്ടുണ്ട്.സമാധാനം, സ്‌നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീ. തന്റെ ജീവിതം അവൾ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് തിരിച്ചറിയുന്ന സ്ത്രീയെന്നും നടി കുറിച്ചു. ഞാൻ ദേവത, പുതിയ കാലത്തെ ദേവത തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Amala Paul (@amalapaul)

 
 
 
View this post on Instagram

A post shared by Amala Paul (@amalapaul)