സോഷ്യൽമീഡയിയിലെ സജീവ സന്നിധ്യമാണ് നടി അമല പോൾ. ഇൻസ്റ്റഗ്രാമിലൂടെ തന്റെ വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്ത് എപ്പോഴും ലൈവായി നിൽക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് മുണ്ട് മടക്കി കുത്തി നിൽക്കുന്ന താരത്തിന്റെ ചിത്രം വൈറലായിരുന്നു. ഇപ്പോഴിത മറ്റൊരു ചിത്രവുമായി നടി വീണ്ടും എത്തി വിവാദത്തിലായിരിക്കുകയാണ്.

നടി പുക വലിക്കുന്ന ഫോട്ടോ ഷെയർ ചെയ്താണ് ആരാധകരുടെ വിമർശനത്തിന് കാരണമായത്. പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതിനല്ല ഫോട്ടോ ഷെയർ ചെയ്തതെന്ന് അമല പോൾ അടിക്കുറിപ്പിൽ പറയുന്നു. ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തിൽ ജീവിക്കുകയാണ്. എല്ലാ താരങ്ങൾക്കും ജനപ്രീതി നേടിയ ഒരു സ്‌മോക്കിങ് ഷോട്ടുണ്ടാകുമെന്നും ഇതാണ് തന്റേതെന്നുമാണ് അമല പോൾ പറയുന്നത്.

അമലയെ ഇത്തരമൊരു ലുക്കിൽ തീരെ പ്രതീക്ഷിച്ചില്ലെന്നും ശ്വാസകോശം സ്പോഞ്ച് പോലെയായാൽ സ്ലിമ്മായിരിക്കുന്ന അമല ഒന്നു കൂടി സ്പോഞ്ച് ആകുമെന്നും പുകവലി എത്രയും പെട്ടെന്നു നിർത്തണമെന്നുമെല്ലാം പോസ്റ്റിനു താഴെ ആരാധകരുടെ കമന്റുകളുണ്ട്. ചിത്രത്തിനെതിരെ രൂക്ഷ പ്രതികരണം നടത്തുന്നവരുമുണ്ട്.

ഹൻസിക ഹുക്ക വലിക്കുന്ന ഫോട്ടോ അടുത്തിടെ വിവാദത്തിലായിരുന്നു. മഹ എന്ന സിനിമയുടെ പോസ്റ്ററിലായിരുന്നു ഹൻസിക ഹുക്ക വലിക്കുന്ന ഫോട്ടോയുണ്ടായത്.