- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരർ ആക്രമിച്ചത് തീർത്ഥാടകരുടെ ലിസ്റ്റിൽപ്പെടുത്തി രജിസ്റ്റർ ചെയ്യാതെ ഒറ്റയ്ക്ക് പോയ ഗുജറാത്തിൽനിന്നുള്ള ബസ്; ആക്രമണം നടത്തിയത് ഹിസ്ബുൾ; ഏഴുമരണം സ്ഥിരീകരിച്ചു; പരിക്കേറ്റവരെ ഹെലിക്കോപ്ടറിൽ രക്ഷപ്പെടുത്തി
ശ്രീനഗർ: അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഗുജറാത്തിൽനിന്നുള്ള യാത്രക്കാർ. തീർത്ഥാടകരുടെ ലിസ്റ്റിൽപ്പെടുത്തി രജിസ്റ്റർ ചെയ്യാതെ അമർനാഥിലേക്ക് പുറപ്പെട്ട ബസിലുണ്ടായിരുന്നവർക്കുനേരേയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഏഴ് തീർത്ഥാടകർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സൈന്യം ഹെലിക്കോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബാട്ടെംഗൂവിലാണ് ആക്രമണമുണ്ടായത്. തൊട്ടടുത്തുള്ള പൊലീസ് ക്യാമ്പിനുനേർക്കും ഭീകരർ ആക്രമണം നടത്തി. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. പൊലീസ് ക്യാമ്പിലുള്ള ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇതിനുശേഷമാണ് തീർത്ഥാടകരുമായി വന്ന ടൂറിസ്റ്റ് ബസിനുനേർക്ക് ആക്രമണം നടത്തിയത്. രജിസ്റ്റർ ചെയ്ത തീർത്ഥാടകർ സഞ്ചരിച്ച വാഹനവ്യൂഹത്തിനൊപ്പമായിരുന്നില്ല ഈ ബസ്. അതുകൊണ്ടുതന്നെ മതിയായ സുരക്ഷയുമുണ്ടായിരുന്നില്ല. ഇതാണ് ഭീകരർ മുതലാക്കിയത്. അമർനാഥ് തീർത്ഥാടനത്തിനുശേഷം മടങ്ങിവരികയായിരുന്നു ബസ്
ശ്രീനഗർ: അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഗുജറാത്തിൽനിന്നുള്ള യാത്രക്കാർ. തീർത്ഥാടകരുടെ ലിസ്റ്റിൽപ്പെടുത്തി രജിസ്റ്റർ ചെയ്യാതെ അമർനാഥിലേക്ക് പുറപ്പെട്ട ബസിലുണ്ടായിരുന്നവർക്കുനേരേയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഏഴ് തീർത്ഥാടകർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സൈന്യം ഹെലിക്കോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി.
ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബാട്ടെംഗൂവിലാണ് ആക്രമണമുണ്ടായത്. തൊട്ടടുത്തുള്ള പൊലീസ് ക്യാമ്പിനുനേർക്കും ഭീകരർ ആക്രമണം നടത്തി. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. പൊലീസ് ക്യാമ്പിലുള്ള ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇതിനുശേഷമാണ് തീർത്ഥാടകരുമായി വന്ന ടൂറിസ്റ്റ് ബസിനുനേർക്ക് ആക്രമണം നടത്തിയത്.
രജിസ്റ്റർ ചെയ്ത തീർത്ഥാടകർ സഞ്ചരിച്ച വാഹനവ്യൂഹത്തിനൊപ്പമായിരുന്നില്ല ഈ ബസ്. അതുകൊണ്ടുതന്നെ മതിയായ സുരക്ഷയുമുണ്ടായിരുന്നില്ല. ഇതാണ് ഭീകരർ മുതലാക്കിയത്. അമർനാഥ് തീർത്ഥാടനത്തിനുശേഷം മടങ്ങിവരികയായിരുന്നു ബസ്സെന്ന് സബർക്കാന്ത പൊലീസ് സൂപ്രണ്ട് പിഎൽ മാൾ പറഞ്ഞു.
ഹിസ്ബുൾ മുജാഹിദീനാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. മേഖലയിൽ ഹിസ്ബുളിന്റെ സാന്നിധ്യം നേരത്തേ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. എന്നാൽ, ലഷ്‌കറെ തൊയ്ബയും ഇതിനുപിന്നിലുണ്ടാകാനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല. സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാണിയുടെ ഒന്നാം ചരമവാർഷികത്തോടടുത്ത് ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
അമർനാഥ് തീർത്ഥാടകർക്കുനേരേ ആക്രമണമുണ്ടായേക്കുമെന്നും സൂചനയുണ്ടായിരുന്നെങ്കിലും രജിസ്റ്റർ ചെയ്യാത്ത വാഹനത്തിൽ എങ്ങനെ തീർത്ഥാടകർ യാത്ര ചെയ്തുവെന്നത് അധികൃതരെ കുഴക്കുന്നു. ഭീകരർക്ക് എളുപ്പത്തിൽ ഇവരെ ലക്ഷ്യമിടാനായത് അതുകൊണ്ടാണ്. മതിയായ സുരക്ഷയില്ലാതെ അമർനാഥ് തീർത്ഥയാത്ര നടത്തരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഔദ്യോഗിക വാഹനവ്യൂഹം വൈകിട്ട് ഏഴുമണിയോടെയാണ് കടന്നുപോയത്. ഈ ബസ് വന്നത് രാത്രി 8.20-നും. ഔദ്യോഗിക വാഹനവ്യൂഹത്തിന് ജമ്മുകാശ്മീർ പൊലീസിന്റെയും സി.ആർ.പി.എഫിന്റെയും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സൂര്യാസ്തമനത്തിന് മുമ്പ് സസുരക്ഷിതസ്ഥാനത്ത് എത്തുന്ന തരത്തിൽ യാത്ര ക്രമീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ, പലരും ഇത് കണക്കിലെടുക്കാറില്ലെന്ന് സിആർപിഎഫ്. തലവൻ രാജീവ് ഭട്‌നഗർ പറഞ്ഞു.