- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിളും ഗൂഗിളും ഫേസ്ബുക്കുമൊക്കെ മാറി നിൽക്കട്ടെ; ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാകാൻ ഒരുങ്ങി ആമസോൺ; ഓൺലൈൻ കച്ചവടത്തിന്റെ ഉസ്താദുമാർ ലോകത്ത ആദ്യ ട്രില്യൺ ഡോളർ കമ്പനിയാകും; സ്ഥാപകൻ ജെഫ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിക്കഴിഞ്ഞു
ലോകത്തേറ്റവും ബ്രാൻഡ് മൂല്യമുള്ള കമ്പനിയാണ് ആപ്പിൾ. പത്താം തലമുറ ഐഫോൺ എക്‌സ് പുറത്തിറക്കിയതോടെ കമ്പനിയുടെ ഓഹരിമൂല്യത്തിൽ 24 ശതമാനം വർധനയുണ്ടാവുകയും കമ്പനിയുടെ മൂലധനം 893 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തെ ആദ്യ ട്രില്യൺ ഡോളർ കമ്പനിയാകാൻ ആപ്പിൾ കുതിക്കുന്നതിനിടെയാണ് ആമസോണിന്റെ വരവ്. ലോകമെങ്ങുമുള്ള ജനങ്ങൾ സൂപ്പർമാർക്കറ്റുകളെയൊക്കെ കൈവിട്ട് ഓൺലൈൻ വ്യാപാരത്തിലേക്ക് തിരിഞ്ഞതോടെ ആമസോൺ കുതിച്ചുയരുവാൻ തുടങ്ങി. ബ്രാൻഡ് മൂല്യത്തിൽ ലോകത്തെ മൂന്നാമത്തെ കമ്പനിയാണ് ആമസോൺ. ഏറ്റവും പുതിയ കണക്കനുസരിച്ച് 752 ബില്യൺ ഡോളറാണ് ആമസോണിന്റെ മൂല്യം. ആപ്പിളുമായി 141 ബില്യൺ ഡോളറിന്റെ വ്യത്യാസമുണ്ടെങ്കിലും ആ വിടവ് അതിവേഗമാണ് ആമസോൺ തിരുത്തുന്നത്. ലോകത്തെ ആദ്യത്തെ ട്രില്യൺ ഡോളർ കമ്പനിയാവുകയെന്ന ലക്ഷ്യത്തോട് വളരെ വേഗം അടുക്കുകയാണ് ആമസോണെന്നാണ് വ്യവസായ ലോകത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ഒരുവർഷത്തിനിടെ ആമസോണിനുണ്ടായ വളർച്ച തന്നെയാണ് അതിന് തെളിവ് ആമസോണിന്റെ ഓഹരിക്ക് 83 ശതമാനം വളർച്ചയാണ് ഒരുവർഷത്തിനിടെയുണ്ടായത്. ഫെബ്രുവരിയോടെ മൈക
ലോകത്തേറ്റവും ബ്രാൻഡ് മൂല്യമുള്ള കമ്പനിയാണ് ആപ്പിൾ. പത്താം തലമുറ ഐഫോൺ എക്‌സ് പുറത്തിറക്കിയതോടെ കമ്പനിയുടെ ഓഹരിമൂല്യത്തിൽ 24 ശതമാനം വർധനയുണ്ടാവുകയും കമ്പനിയുടെ മൂലധനം 893 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തെ ആദ്യ ട്രില്യൺ ഡോളർ കമ്പനിയാകാൻ ആപ്പിൾ കുതിക്കുന്നതിനിടെയാണ് ആമസോണിന്റെ വരവ്. ലോകമെങ്ങുമുള്ള ജനങ്ങൾ സൂപ്പർമാർക്കറ്റുകളെയൊക്കെ കൈവിട്ട് ഓൺലൈൻ വ്യാപാരത്തിലേക്ക് തിരിഞ്ഞതോടെ ആമസോൺ കുതിച്ചുയരുവാൻ തുടങ്ങി.
ബ്രാൻഡ് മൂല്യത്തിൽ ലോകത്തെ മൂന്നാമത്തെ കമ്പനിയാണ് ആമസോൺ. ഏറ്റവും പുതിയ കണക്കനുസരിച്ച് 752 ബില്യൺ ഡോളറാണ് ആമസോണിന്റെ മൂല്യം. ആപ്പിളുമായി 141 ബില്യൺ ഡോളറിന്റെ വ്യത്യാസമുണ്ടെങ്കിലും ആ വിടവ് അതിവേഗമാണ് ആമസോൺ തിരുത്തുന്നത്. ലോകത്തെ ആദ്യത്തെ ട്രില്യൺ ഡോളർ കമ്പനിയാവുകയെന്ന ലക്ഷ്യത്തോട് വളരെ വേഗം അടുക്കുകയാണ് ആമസോണെന്നാണ് വ്യവസായ ലോകത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ഒരുവർഷത്തിനിടെ ആമസോണിനുണ്ടായ വളർച്ച തന്നെയാണ് അതിന് തെളിവ് ആമസോണിന്റെ ഓഹരിക്ക് 83 ശതമാനം വളർച്ചയാണ് ഒരുവർഷത്തിനിടെയുണ്ടായത്. ഫെബ്രുവരിയോടെ മൈക്രോസോഫ്റ്റിനെ പിന്തള്ളി ബ്രാൻഡ് മൂല്യത്തിൽ മൂന്നാം സ്ഥാനത്തേയ്ക്ക് കയറാൻ ആമസോണിനായി. ഐഫോൺ എക്‌സിന്റെ വരവോടെ ആപ്പിൾ ട്രില്യൺ ഡോളർ കമ്പനിയാകുമെന്ന് കരുതിയെങ്കിലും അത് ഫലിച്ചില്ല. ഇതോടെയാണ് അടുത്തവർഷത്തോടെ ആമസോൺ ആ നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷ ശക്തമായത്. ഗൂഗിളാണ് രണ്ടാം സ്ഥാനത്തുള്ള കമ്പനി.
ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് ഇതിനകം തന്നെ ലേകത്തേറ്റവും സമ്പന്നനായ മനുഷ്യനായി മാറിയതും ആമസോണിന്റെ വളർച്ചയുടെ മറ്റൊരു തെളിവാണ്. വാൾസ്ട്രീറ്റിൽ പത്തുവർഷത്തോളം പ്രവർത്തിച്ചശേഷം 1994-ലാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കംകുറിച്ചത്. ബുക്ക് സ്‌റ്റോറെന്ന നിലയിലാണ് ആമസോൺ ആദ്യം പ്രവർത്തനമാരംഭിച്ചത്. പിന്നീട് എല്ലാത്തരം സാധനങ്ങളും ഓൺലൈനിലൂടെ വിൽക്കാൻ തുടങ്ങി.
2017-ൽ ആമസോണിന്റെ വിറ്റുവരവ് 177.9 ബില്യൺ ഡോളറാണ്. ബ്രാൻഡ് മൂല്യം 430 ബില്യൺ ഡോളറോളം ഉയർന്നു. ബെസോസിന്റെ ആസ്തി 121.3 ഡോളറായി വർധിച്ചു. ബിൽഗേറ്റ്‌സിനെ പിന്തള്ളി ബെസോസ് ലോകത്തെ ഏറ്റവും ധനാഢ്യനുമായി മാറി. ആമസോണിൽ 17 ശതമാനം കൺട്രോളിങ് ഓഹരിയാണ് ബെസോസിനുള്ളത്. ആമസോണിന് അടുത്തവർഷം ഓഹരിമൂല്യത്തിൽ 10 ശതമാനം വർധനയുണ്ടായാൽത്തന്നെ ബ്രാൻഡ് മൂല്യം 823 ബില്യൺ ഡോളറെങ്കിലുമായി ഉയരുമെന്നാണ് വിലയിരുത്തുന്നത്.