- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആമസോണിയ വണ്ണുമായി പി.എസ്.എൽ.വി കുതിച്ചുയർന്നു; ഭ്രമണപഥത്തിലേക്ക് 18 ചെറു ഉപഗ്രഹങ്ങളും; ഒരു ഉപഗ്രഹത്തിൽ നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയും; ഐ.എസ്.ആർ.ഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണം ഒന്നാംഘട്ടം വിജയം
ബെംഗളൂരു: ആമസോണിയ-ഒന്നിന്റെ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം. ഉപഗ്രഹവും വാഹിച്ചു കൊണ്ടുള്ള പി.എസ്.എൽ.വി.-സി 51 റോക്കറ്റ് രാവിലെ 10.24-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡിൽനിന്നാണ് വിക്ഷേപിച്ചത്.
637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ആമസോൺ മേഖലയിലെ വനനശീകരണം നിരീക്ഷിക്കാനും ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷിവൈവിധ്യങ്ങൾ വിലയിരുത്താനും ഉപകരിക്കും. ഇന്ത്യയിൽനിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ -1.
ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-ഒന്നിനൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ഇൻ സ്പേസിന്റെ (ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) നാലും എൻ.എസ്ഐ.എലിന്റെ (ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്) 14-ഉം ഉപഗ്രഹങ്ങളാണ് ആമസോണിയ-ഒന്നിനൊപ്പം വിക്ഷേപിച്ചത്.
ഐഎസ്ആർഒയുടെ ഐ.എൻ.എസ് 2ഡിടി, പിക്സൽ എന്ന സ്റ്റാർട്ടപ്പിന്റെ ആനന്ദ് സാറ്റ് എന്നിവ ഇന്ന് വിക്ഷേപിക്കാൻ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വേണ്ടെന്ന് വച്ചു.വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ശനിയാഴ്ച രാവിലെ 8.54-നാണ് തുടങ്ങിയത്. പി.എസ്.എൽ.വി.യുടെ 53-ാമത് ദൗത്യമാണിത്.
ഇന്ത്യൻ ബഹിരാകാശ മേഖലയുടെ സ്ഥാപകരിൽ ഒരാളായ സതീഷ് ദവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തിൽ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് സൈന്റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്.
ഒന്ന് ബഹിരാകാശ റേഡിയേഷൻ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത്മാഗ്നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ് , മൂന്നാമത്തേത് ലോ പവർ വൈഡ് ഏരിയ നൈറ്റ്വർക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്.
സ്പേസ് കിഡ്സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിർമ്മിച്ചിരിക്കുന്നത്.ഈ ഉപഗ്രഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ ഉൾപ്പെടെ രാജ്യത്തെ 5,000-ത്തോളം വ്യക്തികളുടെ പേരുകളും,ഭഗവത് ഗീതയിലെ വാചകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ബഹിരാകാശ ഗവേഷണ രംഗത്ത്, രാജ്യം പുതു ചരിത്രത്തിലേക്കാണു കുതിക്കുന്നത് . പണം വാങ്ങി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു നൽകുന്ന ഏജൻസിയെന്ന ഗണത്തിലേക്ക് ഇസ്റോ ഉയരുകയാണ്.ഇതുവരെ ഇന്ത്യൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊപ്പമായിരുന്നു പുറത്തു നിന്നുള്ള ചെറു ഉപഗ്രഹങ്ങൾ ഇസ്റോ പണം വാങ്ങി വിക്ഷേപിച്ചിരുന്നത്. വാണിജ്യ വിക്ഷേപണം വിജയകരമാകുന്നതോടെ ലക്ഷണകണക്കിനു ഡോളർ വിദേശ നാണ്യം ഇതുവഴി നേടാൻ കഴിയുമെന്നതാണു പ്രത്യേകത.
ഇതെല്ലാം വാണിജ്യവിക്ഷേപണങ്ങളാണ്. വാണിജ്യാവശ്യത്തിനായി മാത്രം ഒരു റോക്കറ്റ് ഉപയോഗിക്കുന്നത് അപൂർവമാണ്. സാധാരണ ഇന്ത്യൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ഘട്ടത്തിലാണ് മറ്റ് രാജ്യങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും നിന്നുള്ള ഉപഗ്രഹങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കാറുണ്ടായിരുന്നത്.
നേരത്തെ ആൻഡ്രിക്സ് കോർപറേഷനാണ് വാണിജ്യവിക്ഷേപണങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ബഹിരാകാശ ഗവേഷണമേഖലയിൽ കൂടുതൽ വാണിജ്യസാദ്ധ്യതകൾ കണ്ടെത്താനും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ.
കോവിഡിന്റെ പശ്ചാത്തലത്തിൽ ശ്രീഹരിക്കോട്ടയിൽ മാധ്യമപ്രവർത്തകർക്ക് വിലക്കുണ്ടായിരുന്നു. ഐഎസ്ആർഒയുടെ വെബ്സൈറ്റിലും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ വഴിയും വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം നടന്നിരുന്നു.