കോാതമംഗലം: പ്രണയം നടിച്ച് സ്ത്രീകളെ ലൈംഗികചൂഷണം ചെയ്യുന്നത് പതിവാക്കിയ ബസ് ഡ്രൈവർ പൊലീസ് പിടിയിൽ. ആലപ്പുഴ മുതുകുളം പട്ടാണിച്ചിറയിൽ അമ്പാടി കണ്ണൻ (25) ആണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്.

ബന്ധുകൂടിയായ 17 കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് പ്രതിയെ ആലുവയിലെ ലോഡ്ജിൽ നിന്നാണ് പെൺകുട്ടിക്കൊപ്പം പൊലീസ് ഇയാളെ പൊക്കിയത്. ഇയാളുടെ പേരിൽ സമാനമായ മറ്റ് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നിരവധി സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചിരുന്നതാണ് വിവരം. എന്നാൽ പലരും മാനഹാനി പേടിച്ച് പൊലീസിൽ പരാതി നൽകുന്നില്ലെന്നാണ് സൂചന.

ക്രൂരമായ പീഡനത്തിനിരായ 17-കാരി വാരപ്പെട്ടി സ്വദേശിനിയുടെ മകളാണ് . ഇവർ ഭർത്താവിനും മക്കൾക്കുമൊപ്പം ആലുവയിലാണ് താസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് അറസ്റ്റിലായ യുവാവുമായുള്ള മകളുടെ പ്രേമബന്ധത്തെക്കുറിച്ച് മാതാവിന് വിവരം ലഭിച്ചത്. ഈ പ്രണയബന്ധത്തിൽ നിന്നും മകളെ പിൻതിരിപ്പിക്കാൻ മാതാവ് പതിനെട്ടടവും പയറ്റിയിട്ടും ഫലമുണ്ടായില്ല. വഴക്കുപറഞ്ഞും ശാസിച്ചും മടുത്തപ്പോൾ അവസാനശ്രമമെന്ന നിലയിൽ ആലൂവയിലെ വീട്ടിൽ നിന്നും വാരപ്പെട്ടിയിലെ സഹോദരിയുടെ വീട്ടിലേക്ക് മാതാവ് മകളെ 'നാടുകടത്തി'.

വിവരമറിഞ്ഞ അമ്പാടിക്കണ്ണൻ രഹസ്യമായി ഇവിടെയെത്തി പെൺകുട്ടിയെ കാണുകയും ഫോണിൽ സംസാരിക്കുകയും മറ്റും പതിവായി. ഇതിനിടയിൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. ഇതിനായി നാടുവിടണമെന്നും മറ്റും ഇയാൾ പെൺകുട്ടിയെ പറഞ്ഞുവിശ്വസിപ്പിരുന്നു. പ്രേമബന്ധത്തെ എതിർത്തിരുന്ന മാതാവിനോട് പെൺകുട്ടിക്കുണ്ടായിരുന്ന മാനസികമായ അകൽച്ച ഇക്കാര്യത്തിൽ ഇയാൾ നന്നായി വിനയോഗിക്കുകയും ചെയ്തു.

ഈ മാസം 23 ന് ഓട്ടോറിക്ഷയുമായെത്തി കണ്ണൻ വാരപ്പെട്ടിയിലെ വീട്ടിൽ നിന്നും പെൺകുട്ടിയെ കടത്തി. ആലുവയിലേ പരിചയക്കാരന്റെ ലോഡ്ജിലേക്കായിരുന്നു ആദ്യയാത്ര. ഇവിടെ പല തവണ പെൺകുട്ടി പീഡനത്തിനിരയായി. മൂന്നു ദിവസം ഇവിടെ താമസിപ്പിച്ച് ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു. ഇയാളുടെ അതിരുകടന്ന ലൈംഗികാസക്തിയിൽ സഹികെട്ട പെൺകുട്ടി കേണപേക്ഷിച്ചിട്ടും പീഡന പരമ്പര ഒഴിവാക്കാൻ ഇയാൾ തയ്യാറായില്ലെന്നാണ് തെളിവെടുപ്പിൽ പൊലീസിന് ലഭിച്ച വിവരം.നന്നേ അവശയായിരുന്ന പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി. കണ്ണന് ഭാര്യയും 2 കുട്ടികളുമുണ്ട്.

ഇത്തരത്തിൽ മറ്റു രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും സ്ത്രീധന പീഡനത്തിന് ഭാര്യ നൽകിയിട്ടുള്ള കേസിലും കണ്ണൻ പ്രതിയാണ്. പെൺകുട്ടിയെ കാണാനില്ലന്ന് കാണിച്ച് മാതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ ചടുലനീക്കമാണ് ഇയാൾ പിടിയിലാവാൻ കാരണം. മൂവാറ്റുപുഴ ഡിവൈ എസ് പി കെ ബി പ്രഫുല്ലചന്ദ്രന്റെ നിർദ്ദേശപ്രകാരം കോതമംഗലം സി ഐ വി ടി ഷാജൻ, എസ് ഐ സുധീർ മനോഹർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷണം നടത്തിയത്.