- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലപ്പുഴയിലെ പാൽപ്പായസം അധികമായി നിർമ്മിച്ചു കാശുണ്ടാക്കുന്നത് ക്ഷേത്ര ജീവനക്കാർ; മിന്നൽ പരിശോധനയിൽ കള്ളക്കളി പുറത്ത്
ആലപ്പുഴ: ഭഗവാന്റെ പേരിൽ പായസം വച്ച് കാശുണ്ടാക്കാനും മടിയില്ലാതെ ക്ഷേത്രഭാരവാഹികൾ. കഴിഞ്ഞദിവസം അമ്പലപ്പുഴ ക്ഷേത്രത്തിലാണ് ഈ അപൂർവ തട്ടിപ്പിന് വേദിയൊരുങ്ങിയത്. കുറെ നാളായി ദേവസ്വം വിജിലൻസ് തന്നെ ചുറ്റിക്കറങ്ങിയിട്ടും പിടികിട്ടാതിരുന്ന തട്ടിപ്പാണ് ഇന്നലെ ശ്രീകൃഷ്ണഭഗവാൻ തന്നെ കാട്ടിക്കൊടുത്തത്. ഭഗവാനോടാണോ കളി! അമ്പലപ്പുഴ ക്ഷേ
ആലപ്പുഴ: ഭഗവാന്റെ പേരിൽ പായസം വച്ച് കാശുണ്ടാക്കാനും മടിയില്ലാതെ ക്ഷേത്രഭാരവാഹികൾ. കഴിഞ്ഞദിവസം അമ്പലപ്പുഴ ക്ഷേത്രത്തിലാണ് ഈ അപൂർവ തട്ടിപ്പിന് വേദിയൊരുങ്ങിയത്. കുറെ നാളായി ദേവസ്വം വിജിലൻസ് തന്നെ ചുറ്റിക്കറങ്ങിയിട്ടും പിടികിട്ടാതിരുന്ന തട്ടിപ്പാണ് ഇന്നലെ ശ്രീകൃഷ്ണഭഗവാൻ തന്നെ കാട്ടിക്കൊടുത്തത്. ഭഗവാനോടാണോ കളി!
അമ്പലപ്പുഴ ക്ഷേത്രത്തിൽ നിശ്ചയിക്കപ്പെട്ട അളവിലും അധികമായി പായസം ഉണ്ടാക്കുന്നതായി നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. എന്നാൽ എത്ര അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലെന്നുള്ളതാണ് വിചിത്രമായത്. എന്നാൽ ഇന്നലെ വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഭഗവാൻ തന്നെ പായസം കാട്ടിക്കൊടുത്തു. ഹൈക്കോടതി ഉത്തരവ് മറികടന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അധികമായി നിർമ്മിച്ച പാൽപായസമാണ് ദേവസ്വം ബോർഡ് വിജിലൻസ് പിടികൂടിയത്. ഇന്നലെ നടന്ന പരിശോധനയിലാണ് 63 ലിറ്റർ പാൽപ്പായസം പിടികൂടിയത്. സാധാരണ ദിവസങ്ങളിൽ 110 ലിറ്ററും വിശേഷ ദിവസങ്ങളിൽ 135 ലിറ്ററും പാൽപായസം ഉണ്ടാക്കാനാണ് കോടതി നിർദ്ദേശം നൽകിയിരുന്നത്. പാൽപായസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് ഈ നിർദ്ദേശം നൽകിയത്.
എന്നാൽ പല ദിവസങ്ങളിലും ഹൈക്കോടതിയുടെയും ദേവസ്വം ബോർഡ് വിജിലൻസിന്റെയും നിർദ്ദേശം മറികടന്ന് ക്ഷേത്രത്തിൽ അധികമായി പാൽപായസം നിർമ്മിച്ച് വിതരണം നടത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ദേവസ്വം ബോർഡ് വിജിലൻസ് സംഘം പരിശോധനയ്‌ക്കെത്തിയെങ്കിലും അധികമായി നിർമ്മിച്ച പായസം ക്ഷേത്രം അധികൃതർ മാറ്റുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ മുന്നറിയിപ്പില്ലാതെ ദേവസ്വം വിജിലൻസ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തി അധികമായി നിർമ്മിച്ച 63 ലിറ്റർ പായസം പിടികൂടിയത്.
ഇതുസംബന്ധിച്ച് റിപ്പോർട്ട് സംഘം എസ്‌പിക്ക് കൈമാറും. നേരത്തെ ക്ഷേത്രം വക ആനയെ പരിപാലിക്കുന്നതിലും ക്ഷേത്രത്തിൽ വളർത്തുന്ന ഗോക്കളെ സംരക്ഷിക്കുന്നതിലും ക്ഷേത്രം ഭരണക്കാർ അനാസ്ഥ കാട്ടിയിരുന്നു. എന്നാൽ കനത്ത പ്രതിഷേധത്തിലും മിണ്ടാപ്രാണികളോട് നീതിനിഷേധം നടത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ക്ഷേത്രത്തിലെ ആനയ്ക്ക് ആടിനെക്കാൾ മോശമായ ആരോഗ്യസ്ഥിതിയാണുള്ളത്. ഇതിന്റെ പരിപാലനത്തിനായി പ്രത്യേക സംവിധാനങ്ങളില്ലെന്നുള്ളതാണ് കഷ്ടമാകുന്നത്. മദപ്പാടിന്റെ പേരിൽ ആനയെ ക്ഷേത്രത്തിന്റെ പിന്നാമ്പുറത്ത് അനാഥമാക്കപ്പെട്ട നിലയിൽ മാസങ്ങളോളം കെട്ടിയിട്ടത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതുപോലെതന്നെ ഭഗവാൻ കൃഷ്ണന്റെ ഇഷ്ടതോഴരായ ഗോക്കളെ അമ്പലത്തിലേക്ക് ദാനം നൽകുന്ന പതിവ് ഉണ്ടായിരുന്നു. ഇവറ്റകളെ പരിപാലിക്കുന്നതിലും ഭരണക്കാർ കനത്ത അനാസ്ഥ കാട്ടുന്നതായി വിമർശനം ഉയർന്നിരുന്നു. പരിപാലനത്തിലെ അനാസ്ഥമൂലം ആരോഗ്യം നഷ്ടപ്പെട്ട ഗോക്കളെ തമിഴ്‌നാട്ടിലെ അറവുശാലകളിലെയ്ക്ക് കയറ്റി അയയ്ക്കുന്നതായി കൈരളി ന്യൂസ് ചാനൽ വാർത്ത പുറത്തുവിട്ടിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് തൊട്ടുപിന്നാലെ പായസ വിവാദവും പുറത്തായത്.