- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിൽ അംബേദ്കർ പ്രതിമക്ക് നേരേ ആക്രമണം; അക്രമത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് അധികൃതർ
ബലിയ: ഉത്തർപ്രദേശിലെ ബലിയയിൽ അംബേദ്കറുടെ പ്രതിമക്ക് നേരേ ആക്രമണം. അംബേദ്കറുടെ പ്രതിമ കേടുപാടുകൾ വരുത്തിയ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്തെ ദളിത് സമുദായം പ്രതിഷേധവുമായെത്തി. എത്രയും വേഗം പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സർവേശ് യാദവ് പറഞ്ഞു. അംബേദ്കർ കമ്മിറ്റി പ്രസിഡൻറ് സുനിൽ കുമാറിന്റെ പരാതിയിൽ അജ്ഞാതരായ ആക്രമികൾക്കെതിരെ ഭീം പുര പൊലീസ് കേസ് എടുത്തതായി സൂപ്രണ്ട് സഞ്ജയ് യാദവ് അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ജില്ലയിലെ സിക്കന്ദർപുർ മേഖലയിലും അംബേദ്കർ പ്രതിമ കേടുപാടുകൾ വരുത്തിയനിലയിൽ കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story