ലോസ് ഏഞ്ചൽസ്: ജോണി ഡെപ് നൽകിയ മാനനഷ്ട കേസിൽ കോടികൾ നൽകാൻ കോടതി ഉത്തരവുണ്ടായിട്ടും, മുൻ ഭർത്താവിനെതിരെയുള്ള പകവീട്ടൽ നിർത്താതെ മുൻപോട്ട് കൊണ്ടു പോവുകയാണ് ഹോളിവുഡ് നടി ആംബർ ഹേഡ്. മുൻ ഭർത്താവും ഹോളിവുഡ് നടനുമായ ആംബർ ഹേർഡ് തന്നെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചിരുന്നുഎന്നതിന്റെ തെളിവുകൾ എന്ന് അവകാശപ്പെട്ട്, അവരുടെ ഡോക്ടർ എഴുതിയ ചില കുറിപ്പടികൾ പുറത്തുവിട്ടുകൊണ്ടാണ് അവർ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.

താൻ പറഞ്ഞ കാര്യങ്ങൾ ഡോക്ടർ കുറിച്ചെടുത്തതും പരിശോധനക്ക് ശേഷമുള്ള വിലയിരുത്തലുകളും എല്ലാം അടങ്ങുന്നതാണ് ആ കുറിപ്പുകൾ. 2011 മുതലുള്ള കുറിപ്പുകൾ ഇതിലുണ്ട്. എൻ ബി സിയിൽ ഇന്ന് രാത്രി സംപ്രെക്ഷണം ചെയ്യാൻ പോകുന്ന ഒരു പ്രത്യേക അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്നലെ ഇതിന്റെ പ്രിവ്യുവിൽ, ഡോക്ടറുടെ ചില കുറിപ്പുകൾ സ്‌ക്രീനിൽ കാണിച്ചിരുന്നു. തനിക്ക് നേരെ നടന്ന പീഡനങ്ങൾ, ഡോക്ടർക്ക് മുൻപിൽ തുറന്നു പറഞ്ഞപ്പോൾ ഡോക്ടർ കുറിച്ചെടുത്ത കുറിപ്പടികളാണ് അവയൊക്കെ എന്നാണ് ആംബർ അവകാശപ്പെടുന്നത്.

ജോണി ഡെപ്പുമായി ബന്ധം ആരംഭിച്ച 2011 മുതൽക്കുള്ള കുറിപ്പുകൾ അക്കൂട്ടത്തിൽ ഉണ്ടെന്നും ആംബർ അവകാശപ്പെടുന്നു. നേരത്തേ ഈ കുറിപ്പുകൾ കോടതിയിൽ സമർപ്പിക്കുന്നതിൽ നിന്നും കോടതി തന്നെ വിലക്കിയിരുന്നതാണ്. അത് വെറും കേട്ടുകേൾവി മാത്രമാണെന്നും നിയമപരമായ തെളിവായി കണക്കിലെടുക്കാൻ കഴിയില്ല എന്നുമായിരുന്നു കോടതി അതിനു കാരണമായി പറഞ്ഞത്. 2012 ൽ ആംബറിന്റെ നൈറ്റ്ഗൗൺ വലിച്ചു കീറി അവരെ കിടക്കയിലേക്ക് വലിച്ചെറിഞ്ഞ കാര്യവും അതുപോലെ 2013 ൽ അവരെ ചുമരിനു നേരെ തള്ളിയിട്ട കാര്യവും ഒക്കെ അതിൽ പറയുന്നുണ്ട്.

ഡേറ്റ്ലൈൻ അഭിമുഖത്തിന്റെ മൂന്നാമത്തെ എപ്പിസോഡിലാണ് ഇപ്പോൾ ഡോക്ടറുടെ കുറിപ്പടികൾ പുറത്തുവിടുന്നത്. നേരത്തേയുള്ള എപ്പിസോഡിൽ താൻ ഇപ്പോഴും ഡെപ്പിനെ പ്രണയിക്കുന്നതായി ആംബർ പറഞ്ഞിരുന്നു. ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചപ്പോഴും പിന്നീട് തനിക്കെതിരെ മാനനഷ്ട കേസ് നൽകിയപ്പോഴും താൻ ജോണി ഡെപ്പിനെ സ്നേഹിച്ചിരുന്നു എന്നാണ് അവർ പറഞ്ഞത്.

നേരത്തെ ജോണി ഡെപ് നൽകിയ മാനനഷ്ട കേസിൽ 10 മില്യൺ ഡോളർ മാനനഷ്ട പരിഹാരമായി ആംബർ ജോണി ഡെപ്പിന് നൽകണമെന്ന വിധിയുണ്ടായിരുന്നു. കൂടാതെ 5 മില്യൺ ചെലവും നൽകണമെന്നായിരുന്നു വിധി. പീീന്നീട് ഈ 5 മില്യൺവെർജീനിയൻ നിയമപ്രകാരം3.5 ലക്ഷം ഡോളറായി ജഡ്ജി കുറച്ചിരുന്നു. അതുപോലെ ആംബറിനെതിരെ വിവാദ പരാമർശം ഉയർത്തിയ ജോണി ഡെപ്പിനോട് ആംബറിന് പരിഹാരമായി 2 മില്യൺ നൽകാനും വിധിയുണ്ടായി. അതായത് കേസിന്റെ അവസാനം ജോണി ഡെപ്പിന് 8.35 മില്യൺ ഡോളർ ലഭിച്ചു.