- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്നത് കള്ളം; വീട്ടിലെത്തിയ പൊലീസുകാർ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിച്ചു; അച്ഛനെ തല്ലിയതോടെ അമ്പിളി കീഴടങ്ങി; എന്നെ ആരും പീഡിപ്പിച്ചിട്ടില്ല; മൊഴി കൊടുക്കാൻ പൊലീസ് വാഗ്ദാനം ചെയ്തത് അഞ്ചു ലക്ഷം; ടിക് ടോക് താരത്തെ പിന്തുണച്ച് ഗർഭിണിയായ പ്ലസ് ടുക്കാരി
തൃശൂർ: ടിക്ക് ടോക്ക് താരം അമ്പിളി എന്ന വിഘ്നേഷ് കൃഷ്ണ പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ പീഡനത്തിരയായ പെൺകുട്ടി വിശദീകരണവുമായി രംഗത്ത്. തന്നെയാരും പീഡിപ്പിച്ചിട്ടില്ല എന്നും തന്റെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വിശദീകരിച്ചു കൊണ്ടാണ് 17 കാരിയായ പെൺകുട്ടി ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ ഏഴുമാസം ഗർഭിണിയാണെന്നും പെൺകുട്ടി തന്നെ പറയുന്നു. പൊലീസ് പിതാവിനെ ഉപദ്രവിച്ചുവെന്നും മറ്റുമുള്ള ഗുരുതര ആരോപണങ്ങളും പെൺകുട്ടി ഉന്നയിക്കുന്നുണ്ട്.
ഇന്ന് രാവിലെയാണ് പെൺകുട്ടി വിശദീകരണ ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വന്തം പേര് പറഞ്ഞുകൊണ്ട് അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്ന പെൺകുട്ടി ഞാനാണ് എന്ന് വെളിപ്പെടുത്തികൊണ്ടായിരുന്നു വിശദീകരണം. ഇത് വ്യാജ വാർത്തയാണ്, ഇതൊന്നും അല്ല സത്യം. അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്നത് നുണയാണെന്നും പൊലീസുകാർ കെട്ടിച്ചമച്ച കഥയാണെന്നുമാണ് പെൺകുട്ടിയുടെ വാദം. സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം പോയത് എന്ന് പെൺകുട്ടി പറയുന്നു.
ഇപ്പോൾ 7 മാസം ഗർഭിണിയാണ്. പൊലീസ് അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്ന് പറയുന്നതെല്ലാം കള്ളമാണ്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് വീട്ടിലെത്തിയ പൊലീസുകാർ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച് തല്ലുകയും ചെയ്തു. അച്ഛനെ തല്ലിയതോടെ അമ്പിളി സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നുഎന്നും തന്നെ പൊലീസ് അനാവശ്യം പറഞ്ഞു എന്നും പെൺകുട്ടി ആരോപിക്കുന്നു. പൊലീസ് വേട്ടയാടുകയാണെന്നും അമ്പിളിക്കെതിരെ മൊഴി നൽകിയാൽ 5 ലക്ഷം രൂപ തരാമെന്നും സർക്കാർ എന്നെ ഏറ്റെടുക്കുമെന്നും മറ്റും പൊലീസ് പറഞ്ഞെന്നും പെൺകുട്ടി വിശദീകരിക്കുന്നുണ്ട്.
എന്നാൽ പെൺകുട്ടിയുടെ വാദങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഒരു നോട്ടം കൊണ്ടു പോലും അപമാനിക്കുന്നവർക്കെതിരെ കേസെടുക്കുന്ന കാലഘട്ടമാണിതെന്നും അങ്ങനെയുള്ളപ്പോൾ ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പെൺകുട്ടിയെ ഉപദേശിക്കുന്നുണ്ട്. നിയം അനുശാസിക്കുന്ന രീതിയിലല്ലെങ്കിൽ എല്ലാം കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ആരുടെയോ നിർദ്ദേശ പ്രകാരമാവാം പെൺകുട്ടി ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് എല്ലാവരും ആരോപിക്കുന്നത്. പൊലീസിനെതിരെ പറയുന്നതും അതു കൊണ്ടാണെന്നും ചിലർ സംശയമുന്നയിക്കുന്നു. പൊലീസ് 5 ലക്ഷം രൂപ കൊടുക്കുമെന്ന് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് അമ്പിളി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണയെ പൊലീസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. അറസ്റ്റിന് പിന്നാലെ ഇയാൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. നിരവധി ട്രോൾ ഗ്രൂപ്പുകൾ അമ്പിളിയുടെ ഉപദേശ വീഡിയോകൾ ചികഞ്ഞെടുത്ത് ട്രോളാക്കി ആഘോഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വിശദീകരണം എത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാൾക്കെതിരെ 17കാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ആറുമാസം മുൻപാണ് പ്ലസ്ടു കഴിഞ്ഞ് നൽക്കുകയായിരുന്ന പെൺകുട്ടി ഇൻസ്റ്റാഗ്രാം വഴി വിഘ്നേഷിനെ പരിചപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ സെലിബ്രിറ്റി പരിവേഷമുള്ള ഇയാളെ സന്ദേശം അയച്ച് പരിചയപ്പെടുകയും പിന്നീട് ഫോൺ നമ്പർ കൈമാറുകയുമായിരുന്നു. ഇരുവരും പ്രണയത്തിലായതോടെ പല സ്ഥലങ്ങളിലും ഇയാൾ പെൺകുട്ടിയെയും കൂട്ടി പോയിരുന്നു. ഇതിനിടയിലാണ് പീഡനം നടത്തിയത് എന്നാണ് കേസ്.
വടക്കാഞ്ചേരിയിലെ ഇയാളുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം എന്നാണ് ആരോപണം. ഇതിനിടയിൽ മെയ്മാസത്തിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് വീട്ടുകാരറിയുന്നത്. ഇതിനിടയിൽ ബന്ധു വിവരം പൊലീസിലും ചൈൽഡ്ലൈനിലും അറിയിച്ചു. ചൈൽഡ്ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകി.
വെള്ളിക്കുളങ്ങര പൊലീസ് ഇൻസ്പെക്ടർ എം.കെ മുരളി സംഭവത്തിൽ പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതോടെ വിഘ്നേഷ് ഒളിവിൽ പോയി. പൊലീസ് വ്യാപകമായി അന്വേഷണം നടത്തുന്നതിനിടയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയുടെ സമീപത്തുള്ള ബന്ധുവീട്ടിൽ നിന്ന് എസ്ഐ ഉദയകുമാർ, സി.പി.ഒമാരായ അസിൽ, സജീവ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.