- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചി വീട്ടിൽ കഴിയുന്നത് നാണക്കേട് എന്ന് പറഞ്ഞ് തൃശൂരിലെ വാടക വീട്ടിൽ പോയി; പിന്നെ വന്നത് കുട്ടിയുടെ നൂലുകെട്ടിനും; അമ്പിളി ദേവി സംശയ നിഴലിൽ നിർത്തുന്നത് വിവാഹിതയായ കുട്ടിയുള്ള അമ്മയെ; വെറും സൗഹൃദമെന്ന് ആദിത്യനും; അബോർഷൻ വാദവും തള്ളുന്നു; താരദമ്പതികൾ വഴിപിരിയലിന്റെ വക്കിൽ തന്നെ
കൊല്ലം: അമ്പിളി ദേവി-ആദിത്യൻ ജയൻ വിവാഹ ബന്ധം വേർപിരിയലിന്റെ വക്കിലെന്ന് സൂചന. അദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്പിളി ദേവി പ്രതികരിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ആദിത്യൻ തള്ളിക്കളഞ്ഞു.
'ഇന്ന് എന്റെ ഭാര്യ എനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യാജ ആരോപണങ്ങളാണ്. അവരെ ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങളുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കുന്നുണ്ട്. ചെലവിന് പണം നൽകുന്നുണ്ട്. ഒരു സ്ത്രീയും ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവർ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. അബോർഷൻ വാർത്തയും തെറ്റാണെന്ന് ആദിത്യൻ പറയുന്നു. എന്നാൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമ്പിളി ദേവി ഇപ്പോഴും.
ആദിത്യനെതിരെ നിയമ നടപടിക്കും സാധ്യതയുണ്ട്. അമ്പിളി ദേവിയുടെ അടുത്ത ബന്ധും മരിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് ഇത്തരം ഇടപെടലുകൾ വൈകുന്നത്. ആദിത്യൻ എല്ലാ അർത്ഥത്തിലും അമ്പിളി ദേവിയെ ചതിച്ചുവെന്നാണ് ബന്ധുക്കളും പറയുന്നത്. അമ്പിളിക്കൊപ്പമാണ് ആദിത്യൻ താമസിച്ചിരുന്നത്. ഗർഭിണിയായതോടെ തൃശൂരിലേക്ക് പോയി. അച്ചി വീട്ടിൽ നിന്നാൽ നാട്ടുകാർ കുറ്റം പറയുമെന്ന ന്യായം പറഞ്ഞാണ് മുങ്ങിയത്. അതിന് ശേഷം തീരെ വരാതെയായി. തൃശൂരിൽ വാടക വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് മറ്റൊരു ബന്ധം തുടങ്ങിയതെന്ന് അമ്പിളി ദേവിയുടെ സുഹൃത്തുക്കളും പറയുന്നു. ഗർഭിണിയായ ശേഷം അമ്പിളി ദേവിയെ പൂർണ്ണമായും ഒഴിവാക്കി. കുട്ടിയുടെ നൂലു കെട്ടൽ ചടങ്ങിന് ആദിത്യൻ എത്തിയെന്നും ബന്ധുക്കൾ പറയുന്നു.
വിവാഹിതയായ കുട്ടിയുള്ള അമ്മയാണ് ഇവരും. മാന്യമായ ജോലിയും ഉണ്ട്. ഇവരെ വിവാഹം കഴിക്കാൻ അമ്പിളി ദേവിയെ ഒഴിവാക്കാനാണ് ആദിത്യന്റെ ശ്രമം. ഇവർ അദ്ധ്യാപികയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ അബോർഷൻ ഉൾപ്പെടെ ആദിത്യൻ നിരസിക്കുന്നത് വലിയ നിയമ പ്രശ്‌നമായി മാറും. കുടുംബ പ്രശ്‌നങ്ങളിൽ പരോക്ഷ സൂചനയുമായി അമ്പിളി ദേവി പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ അമ്പിളി ദേവിയെ ആദിത്യൻ ഫോണിൽ വിളിച്ചു അസഭ്യം പറഞ്ഞതായും സൂചനയുണ്ട്. ഈ ഫോൺ സംഭാഷണം ഉൾപ്പെടെ പൊലീസിന് കൈമാറുന്നതും നടിയുടെ ആലോചനകളിലുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. അങ്ങനെ വന്നാൽ ഇത് വലിയ പൊലീസ് കേസായി മാറുകയും ചെയ്യും.
അമ്പിളി ദേവിയുടെ ആരോപണങ്ങളെ ആദിത്യൻ നിഷേധിക്കുകയാണ് കഴിഞ്ഞ മാർച്ചിലാണ് ഞങ്ങൾ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാൻ അബോഷൻ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാൻ വെളിപ്പെടുത്താൻ തയാറാണ്. ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും?. വ്യക്തിപരമായി ആക്രമിക്കുകയാണ്. തെളിവുസഹിതം ഞാൻ എല്ലാം തുറന്നു പറയും. എന്റെ ഭാഗം ഞാൻ വ്യക്തമാക്കും.' ആദിത്യൻ പറയുന്നു.
ആരാധകർ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റെയും. ആദിത്യൻ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി അമ്പിളി ദേവി രംഗത്ത് എത്തിയതോടെയാണ് പ്രശ്‌നം സങ്കീർണ്ണമായത്. ഭർത്താവ് ആദിത്യൻ ജയൻ തന്നിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്ന് അമ്പിളി ദേവി വ്യക്തമാക്കി. ഇതോടെയാണ് ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ ചർച്ചയാകുന്നത്.
'മാർച്ചിലാണ് ഞാൻ എല്ലാം അറിയുന്നത്. വിവാഹമോചനം വേണമെന്ന് ആദ്ദേഹം എന്നോട് പറഞ്ഞു. ആ സ്ത്രീയോടും ഞാൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകർക്കരുതെന്നു പറഞ്ഞു. അവരും പിന്മാറാൻ തയാറല്ല. ഞാൻ പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അദ്ദേഹം ഇവിടെ വന്നു പോകും എന്നല്ലാതെ ഒരുപാടു ദിവസം തങ്ങിയിട്ടൊന്നുമില്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു'.-അമ്പിളി ദേവി പറയുന്നു.
'തൽക്കാലം ഞാൻ ഡിവോഴ്‌സിലേക്ക് പോകുന്നില്ല. ഞാൻ മാക്‌സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കും. എന്നെ ഡിവോഴ്‌സ് ചെയ്ത് അവരുമായി ബന്ധം തുടർന്ന് വിവാഹം ചെയ്യാനാണ് അദ്ദേഹത്തിന്റെ പ്‌ളാൻ. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാൻ വിവാഹമോചനം കൊടുക്കില്ല.'- അമ്പിളി ദേവി പറയുന്നു.