- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാർച്ചിലും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു നാടകമുണ്ടായിരുന്നു; ആദിത്യന്റെ പെൺസുഹൃത്ത് എന്നെ വിളിച്ചതിനെ തുടർന്ന് നടത്തിയ നാടകം; അന്ന് കഥയറിയാതെ ഏറെ വിഷമിച്ചു; പൊലീസ് പറഞ്ഞപ്പോഴാണ് അത് നാടകമായിരുന്നു എന്ന് മനസ്സിലായത്; ആദിത്യന്റെ ആത്മഹത്യാ ശ്രമത്തിൽ അമ്പിളി ദേവിക്ക് പറയാനുള്ളത്
കൊല്ലം: ആദിത്യൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഭാര്യ അമ്പിളീ ദേവി. മുൻപ് പല തവണ ആത്മഹത്യാ നാടകവും ആശുപത്രി നാടകവും നടത്തിയ ആളാണ്. ഇപ്പോഴും ഇത് നാടകമാണെന്ന് തന്നെയാണ് വിശ്വാസമെന്ന് അമ്പിളീ ദേവി പറയുന്നു.
ആളുകളുടെ സഹതാപം കിട്ടാനായുള്ള വെറും പ്രഹസനമാണ്. കഴിഞ്ഞ മാർച്ചിലും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു നാടകമുണ്ടായിരുന്നു. ആദിത്യന്റെ പെൺസുഹൃത്ത് എന്നെ വിളിച്ചതിനെ തുടർന്ന് നടത്തിയ നാടകം. അന്ന് ഞാൻ കഥയറിയാതെ ഏറെ വിഷമിച്ചു. ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനാൽ തൃശൂർ പൊലീസിന്റെ സഹായം തേടി. പൊലീസ് അവിടെ എത്തിയപ്പോൾ യാതൊരു കുഴപ്പവുമില്ല. ഞാൻ ഫോണിൽ വിളിച്ചപ്പോൾ കുഴഞ്ഞ വാക്കുകളോടെയായിരുന്നു സംസാരിച്ചിരുന്നത്. പൊലീസ് പറഞ്ഞപ്പോഴാണ് അത് നാടകമായിരുന്നു എന്ന് മനസ്സിലായത്.
ആദിത്യന്റെ പെൺസുഹൃത്തിനെ വിശ്വസിപ്പിക്കാനായും ഒരു നാടകം കളിച്ചിരുന്നു. ഹൃദയാഘാതമാണെന്ന് പറഞ്ഞ് വടകരയിലുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടി. അന്ന് അവരുമായി പിണങ്ങി നിന്ന സമയമായിരുന്നു ഈ നാടകം. അവർ ആശുപത്രിയിൽ എത്തി ഒപ്പം നിന്ന് സുശ്രൂഷിക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് ഞാൻ ഫോൺ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ യാതൊരു പ്രശ്നങ്ങളും ഇല്ലാ എന്ന് അവർ അറിയിച്ചു. മറ്റൊരു ആശുപത്രി നാടകം ചെറളിയിലെ ഒരാശുപത്രിയിലായിരുന്നു. അമിതമായി ഗുളിക കഴിച്ച് ആത്മഹത്യാ ശ്രമം. അങ്ങനെ പലതിനും നാടകം കളിച്ച് സഹതാപം നേടുന്നതിനാൽ ഇപ്പോഴത്തെ സംഭവവും നാടകം തന്നെയാണെന്നാണ് അമ്പിളി പറയുന്നത്.
ആദിത്യനും അമ്പിളീ ദേവിയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ രൂക്ഷമായി നില നിൽക്കുന്നതിനിടയിൽ ഇന്ന് വൈകുന്നേരം 7.30 ഓടെയാണ് കൈഞരമ്പ് മുറിച്ചും അമിതമായി ഗുളികകൾ കഴിച്ചും അബോധാവസ്ഥയിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഈസ്റ്റ് പൊലീസും ആദിത്യന്റെ സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകട നില തരണം ചെയ്തതിന് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിനിടയിലാണ് അമ്പിളീ ദേവിയുടെ പ്രതികരണം ഉണ്ടായത്.
ഇടതുകയ്യിലെ ഞരമ്പ് മുറിച്ചാണ് നടൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഒപ്പം ഏതോ ഗുളികളും കഴിച്ചിരുന്നു. അസ്വാഭാവികമായി കാർ കാനയിലേക്ക് ഇറങ്ങിക്കിടക്കുന്നത് കണ്ട് അടുത്തെത്തിയ സുഹൃത്തുക്കളും പൊലീസുമാണ് ആദിത്യനെ തിരിച്ചറിഞ്ഞത്. വാഹന നമ്പർ കണ്ടാണ് സുഹൃത്തുക്കൾ ആദിത്യനാണെന്നറിഞ്ഞത്. ഡോർ തുറന്നപ്പോൾ കണ്ടത് ചോരവാർന്ന നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ആദിത്യനെ. താങ്ങിയെടുത്തെപ്പോൾ മടിയിൽ നിന്നും ഗുളികൾ നിലത്തേക്ക് വീണു. ഇന്ന് വൈകുന്നേരം 7.30 നാണ് നടൻ ആദിത്യനെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
പൊലീസും സുഹൃത്തുക്കളും ചേർന്ന് തൊട്ടടുത്ത ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ശുശ്രൂഷ നൽകിയതോടെ അപകടനില തരണം ചെയ്തു. പിന്നീട് കൈ ഞരമ്പ് മുറിച്ച ഇടതു കയ്യിൽ തുന്നലും ഇട്ടു. ഗുളികൾ കഴിച്ചതിനാലാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മറ്റു പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് പൊലീസ് മറുനാടനോട് പറഞ്ഞു. ലോക്ക്ഡൗൺ ആയതിനാൽ സംഭവം നടന്ന നടുവിലാലിൽ ആരും ഇല്ലായിരുന്നു. വൈകുന്നേരമായപ്പോൾ സുഹൃത്തുക്കൾ ഇതുവഴി പോയപ്പോഴാണ് കാർ കണ്ടത്. ഈ സമയം തന്നെ കാറിനടുത്തേക്ക് പൊലീസും എത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചയുടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയതോടെ ബോധം തെളിഞ്ഞു.
ഡോക്ടറോട് സംസാരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മുറിവ് തുന്നിക്കെട്ടിയത്. പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. എനിക്ക് മരിക്കണം എന്ന് ഇടയ്ക്കിടക്ക് പറയുന്നുണ്ടായിരുന്നു എന്ന് ആശുപത്രിയിലുണ്ടായിരുന്നവർ പറഞ്ഞു. അമിതമായി ഗുളിക കഴിച്ചതിനാൽ കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കാനായാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.