- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചരണ ബാനറുകളും ഉച്ച ഭാഷിണിയും കെട്ടി ജാഥയുടെ ഭാഗമാക്കി; സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലിക്ക് അകമ്പടി പോയത് ആംബുലൻസ്; പാനൂർ സിപിഎമ്മിലെ പുതിയ വിവാദം ഇങ്ങനെ
കണ്ണൂർ: സിപിഐ.(എം). ആഭിമുഖ്യത്തിലുള്ള സന്നദ്ധ സംഘടന പൊതു പിരിവ് നടത്തി വാങ്ങിയ ആംബുലൻസ് ഏരിയാ സമ്മേളനത്തിന്റെ പ്രചരണ വാഹനമായി ഉപയോഗിച്ചത് വിവാദങ്ങൾ ക്ഷണിച്ചു വരുത്തി. സിപിഐ.(എം). പാനൂർ ഏരിയാ സമ്മേളനത്തിന്റെ സമാപന റാലിയിലാണ് ആംബുലൻസ് ഉപയോഗിച്ചത്. സമാപന സമ്മേളനത്തിന്റെ ഭാഗമായി ബൈക്ക് റാലിക്ക് പ്രചരണ അകമ്പടി ആയാണ് ആംബുലൻസ് ഉപയോഗിച്ചത്. ഡി.വൈ. എഫ്.ഐ. പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ട്രാവലർ ആംബുലൻസ് സിപിഐ.(എം). ന്റെ പ്രചരണ ബാനറുകളും ഉച്ച ഭാഷിണിയും കെട്ടി ജാഥക്കായി കൊണ്ടു പോവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ആംബുലൻസിന്റെ ഫോട്ടോ വെച്ച് പ്രചരണം വ്യാപിച്ചതോടെ നേതൃത്വം അങ്ങിനെ ഒരു സംഭവം ഉണ്ടായില്ലെന്ന നിലപാടിലാണ്. എന്നാൽ ആംബുലൻസ് എന്ന് എഴുതിയ ചിത്രവും സിപിഐ.(എം). ന്റെ ബാനറും കെട്ടിയ ഫോട്ടോയും ഉൾപ്പെടുത്തി പ്രചാരണം പൊടി പൊടിക്കുകയാണ്. തക്ക സമയം നോക്കി സിപിഐ.(എം). നെ അടിക്കാനുള്ള വടിയായി ബിജെപി.യും ഇത് ഏറ്റെടുത്തിരിക്കുന്നു. അവർ പാനൂർ പൊലീസിൽ വിവരമറിയിച്ചിട്ടും ഇക്കാര്യത്തിൽ നടപടി ഒന്ന
കണ്ണൂർ: സിപിഐ.(എം). ആഭിമുഖ്യത്തിലുള്ള സന്നദ്ധ സംഘടന പൊതു പിരിവ് നടത്തി വാങ്ങിയ ആംബുലൻസ് ഏരിയാ സമ്മേളനത്തിന്റെ പ്രചരണ വാഹനമായി ഉപയോഗിച്ചത് വിവാദങ്ങൾ ക്ഷണിച്ചു വരുത്തി. സിപിഐ.(എം). പാനൂർ ഏരിയാ സമ്മേളനത്തിന്റെ സമാപന റാലിയിലാണ് ആംബുലൻസ് ഉപയോഗിച്ചത്.
സമാപന സമ്മേളനത്തിന്റെ ഭാഗമായി ബൈക്ക് റാലിക്ക് പ്രചരണ അകമ്പടി ആയാണ് ആംബുലൻസ് ഉപയോഗിച്ചത്. ഡി.വൈ. എഫ്.ഐ. പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ട്രാവലർ ആംബുലൻസ് സിപിഐ.(എം). ന്റെ പ്രചരണ ബാനറുകളും ഉച്ച ഭാഷിണിയും കെട്ടി ജാഥക്കായി കൊണ്ടു പോവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ആംബുലൻസിന്റെ ഫോട്ടോ വെച്ച് പ്രചരണം വ്യാപിച്ചതോടെ നേതൃത്വം അങ്ങിനെ ഒരു സംഭവം ഉണ്ടായില്ലെന്ന നിലപാടിലാണ്.
എന്നാൽ ആംബുലൻസ് എന്ന് എഴുതിയ ചിത്രവും സിപിഐ.(എം). ന്റെ ബാനറും കെട്ടിയ ഫോട്ടോയും ഉൾപ്പെടുത്തി പ്രചാരണം പൊടി പൊടിക്കുകയാണ്. തക്ക സമയം നോക്കി സിപിഐ.(എം). നെ അടിക്കാനുള്ള വടിയായി ബിജെപി.യും ഇത് ഏറ്റെടുത്തിരിക്കുന്നു. അവർ പാനൂർ പൊലീസിൽ വിവരമറിയിച്ചിട്ടും ഇക്കാര്യത്തിൽ നടപടി ഒന്നുമില്ലെന്നാണ് ആരോപിക്കുന്നത്. സർക്കാറിൽ നിന്ന് നികുതിയിളവും ആനുകൂല്യങ്ങളും ആംബുലൻസുകൾക്ക് ലഭിക്കുന്നുണ്ട്.
മാത്രമല്ല മൃതദേഹങ്ങളും രോഗികളേയും മാത്രം കൊണ്ടു പോകാൻ മാത്രമാണ് ആംബുലൻസുകൾക്ക് അനുമതിയുള്ളത്. എന്നാൽ ഇതെല്ലാം ലംഘിച്ചാണ് പാർട്ടി ഏരിയാ സമ്മേളനത്തിന് ആംബുലൻസ് ഉപയോഗിച്ചത്. സിപിഐ.(എം). സമ്മേളനത്തിൽ ആംബുലൻസ് പ്രചരണ വാഹനമായി ഉപയോഗിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപപടി ആവശ്യപ്പെട്ടു കൊണ്ടും ബിജെപി. പാനൂർ മണ്ഡലം കമ്മിററി രംഗത്തിറങ്ങിയിരിക്കയാണ്.