തൃശൂർ: അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്ന രോഗിയെ ആംബുലൻസിൽ നിന്ന് സ്‌ട്രെച്ചസോടെ വലിച്ച് പുറത്തേക്കിട്ട് ആംബുലൻസ് ഡ്രൈവറുടെ ക്രൂരത. വാഹനത്തിൽ നിന്ന് തലകീഴായി കിടത്തിയ രോഗി ആ ആഘാതത്തിൽ മരിച്ചു. വാഹനത്തിൽ കൊണ്ടുവരുന്നതിനിടെ കിടന്ന കിടപ്പിൽ രോഗി മലമൂത്ര വിസർജനം നടത്തിയെന്ന് പറഞ്ഞായിരുന്നു ഡ്രൈവറുടെ ഈ നടപടി. സംഭവത്തിൽ രോഗി മരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ പീഡനം കണ്ടുനിന്ന ഒരാൾ പകർത്തിയ ദൃശ്യം സോഷ്യൽ മീഡിയയിൽ എത്തിയതോടെ വിഷയം ചർച്ചയാവുകയാണ്.

ആംബുലൻസിൽ മല മൂത്ര വിസർജനം നടത്തിയതിന്റെ രോഷം തീർക്കാൻ ഡ്രൈവർ സ്ട്രച്ചറിൽ രോഗിയെ വണ്ടിയിൽ നിന്ന് വലിച്ചു താഴെയിട്ട് തലകീഴായി കിടത്തുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം എത്തിച്ച രോഗി ആണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം ചർച്ചയായതോടെ പാലക്കാട് സ്വദേശിയായ ഡ്രൈവർ ഷെരീഫിന് എതിരെ പൊലീസ് കേസെടുത്തു.

മണ്ണാർക്കാട് തച്ചനാട്ടുകരയിൽ റോഡപകടത്തിൽ പരിക്കേറ്റയാളെയാണ് ആംബുലൻസിൽ കോണ്ടുന്നത്. അപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ കിടന്ന അജ്ഞാതനെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് സ്വകാര്യ ആംബുലൻസിൽ കൊണ്ടുവരികയായിരുന്നു. വണ്ടിയിൽ മലമൂത്ര വിസർജനം നടത്തിയതോടെ പ്രകോപിതനായ ആംബുലൻസ് ഡ്രൈവർ രോഗിയോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. 'എണീക്കടാ വേഗം. ആശുപത്രിയെത്തി. വേഗം ഇറങ്ങ്'... എന്ന് ആക്രോശിച്ചെങ്കിലും തീർത്തും അവശനായിരുന്ന രോഗിക്ക് അനങ്ങാൻ പോലും ആയില്ല.

മദ്യപിച്ചിട്ടുണ്ടെന്നും മറ്റും പറഞ്ഞ് ഡ്രൈവർ ഇയാളെ സ്‌ട്രെച്ചസോടെ വലിച്ച വാഹനത്തിൽ നിന്ന് താഴെയിടുകയായിരുന്നു. ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരിക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു രോഗി. ഡ്രൈവർ കാണിച്ച പരാമക്രമത്തിന്റെ ദൃശ്യങ്ങൾ അവിടെ കൂടിനിന്നിരുന്ന യുവാക്കൾ പകർത്തി മാധ്യമങ്ങൾക്ക് കൈമാറി. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചനാട്ടുകര കൊടക്കാട് വച്ച് ബൈക്കിടിച്ചാണ് ഇയാൾക്ക് പരിക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം.

ഡ്രൈവർ സ്‌ട്രെച്ചർ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ചിട്ടാണ് ആശുപത്രി ജീവനക്കാരെ വിളിക്കാൻ പോയത്. ജീവനക്കാർ എത്തും വരെ രോഗി ഇതേ കിടപ്പ് കിടക്കേണ്ടി വന്നു. ഡ്രൈവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവർ ചോദ്യം ചെയ്തപ്പോൾ, രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലൻസിൽ മലമൂത്രവിസർജ്ജനം നടത്തിയെന്നുമായിരുന്നു മറുപടി. കൈകാലുകൾ മുറിഞ്ഞ് മരുന്നു വച്ച് കെട്ടിയ നിലയിലായിരുന്നു രോഗിയെ തൃശൂരിൽ എത്തിക്കുന്നതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.

ദേഷ്യം വന്ന ഡ്രൈവർ രോഗിയെ സ്‌ട്രെക്ച്ചറിൽതന്നെ തല കീഴായി നിർത്തി. എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവർ ചോദിച്ചപ്പോൾ ആംബുലൻസിൽ മല, മൂത്ര വിസർജനം നടത്തിയെന്നായിരുന്നു ഡ്രൈവറുടെ മറുപടി. കൂടി നിന്നവർ ചോദ്യംചെയ്തു തുടങ്ങിയപ്പോൾ ഡ്രൈവർ ഓടിപ്പോയി ആശുപത്രി ജീവനക്കാരെ വരുത്തി. എന്നാൽ കൂടി നിന്നവർ ഈ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു.