നിലമ്പൂർ: അമ്പുമല ആദിവാസി കോളനിയിലുള്ളവർക്ക് ഇനി ആനയെ പേടിക്കാതെ കിടന്നുറങ്ങാം. കോളനി വാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനമായി സംസ്ഥാന സർക്കാറിന്റെ ലൈഫ്മിഷൻ പദ്ധതിയിൽ പെടുത്തി നിർമ്മിച്ച 22 വീടുകളുടെ താക്കോൽദാനം ഇന്നലെ നടന്നു. കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിൽ വെച്ച് നടന്ന താകോൽദാന ചടങ്ങിൽ ചാലിയാർ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് ഊര് മൂപ്പൻ താക്കോൽ ഏറ്റു വാങ്ങി.

9 വർഷങ്ങളായി തുടങ്ങിയ വീടുപണിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 2009 ൽ ഹൈക്കോടതിയുടെ പ്രത്യേക ഇടപെടലിന്റെ ഫലമായാണ് സർക്കാർ അമ്പുമല കോളനിക്ക് പ്രത്യേക ഫണ്ടനുവദിച്ചിരുന്നത്. 78 ലക്ഷം രൂപയാണ് അന്ന് സർക്കാർ അമ്പുമല കോളനിക്ക് അനുവദിച്ചിരുന്നത്. വീട്, കൃഷി, റോഡ് എന്നി സൗകര്യങ്ങൾക്ക് വേണ്ടിയായിരുന്നു അന്ന് ഫണ്ടനുവദിച്ചിരുന്നതെങ്കിലും കോൺട്രാക്ടർമാർ പണവുമായി മുങ്ങുകയായിരുന്നു. പല വീടുകളുടെയും പണി പാതിയിൽ നിലച്ച അവസ്ഥയിൽ 7 വർഷങ്ങളോളം നിന്നതിന് ശേഷമാണ് ഇപ്പോൾ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപെടുത്തി പൂർത്തീകരിച്ചിരിക്കുന്നത്.

2009 ൽ 2 ലക്ഷം രൂപയാണ് ഓരോ വീടിനും അനുവദിച്ചിരുന്നതെങ്കിലും കോൺട്രാക്ടർമാർ പണി പാതിയിലാക്കിയിട്ട് മുങ്ങുകയായിരുന്നു. പിന്നീട് ജില്ലാ കളക്ടർ ഇടപെട്ട് കോൺട്രാക്ടർമാരുടെ യോഗം വിളിച്ച് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ നടപടിയെടുത്തെങ്കിലും പല കോൺട്രാക്ടർമാരും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഓരോ വീടുകളും നിർമ്മിക്കാൻ വ്യത്യസ്ത കോൺട്രാക്ടർമാരെ ആദിവാസികൾ നേരിട്ടേൽ പിച്ചതായിരുന്നു. എന്നാൽ പലരുടെയും പേര് പോലും അമ്പു മലയിലെ ആദിവാസികൾക്കറിയില്ലായിരുന്നു. ആദിവാസികളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ നിക്ഷേപിച്ച പണം അപ്പോഴേക്കും കോൺട്രാക്ടർമാർ കൈക്കലാക്കുക്കും ചെയ്തിരുന്നു.

പിന്നീട് വർഷങ്ങളോളം മുടങ്ങിക്കിടന്ന വീടുപണി പണി പൂർത്തിയാക്കാൻ ചാലിയാർ പഞ്ചായത്ത് വിവിധ പദ്ധതികൾ ആലോചിച്ചെങ്കിലും ഇത്രയധികം വീടുകൾ ഒരുമിച്ച് പൂർത്തിയാക്കാൻ മാത്രം തുക കണ്ടെത്താനായില്ല. അമ്പു മലയിലേക് ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതും വീടുപണി പൂർത്തിയാക്കുന്നതിന് തടസമായി. ഈ പ്രതിസന്ധികൾക്കിടയിലാണ് സർക്കാർ ലൈഫ് മിഷൻ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇപ്പോൾ ലൈഫ് പദ്ധതിയിൽ ഉൾപെടുത്തിയാണ് വർഷങ്ങളായി മുടങ്ങിക്കിടന്ന വീടുകളുടെ പണി പൂർത്തീകരിച്ച് വീടുകളുടെ താക്കോൽ കൈമാറിയിരിക്കുന്നത്.

ഓരോ വീടിനും പല ഘട്ടങ്ങളായി 4 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. 2009 ൽ 2 ലക്ഷം രൂപയാണ് ഓരോ വീടിനും അനുവദിച്ചിരുന്നതെങ്കിലും കോൺട്രാക്ടർമാർ പണി പാതിയിലാക്കിയിട്ട് മുങ്ങുകയായിരുന്നു. പിന്നീട് ജില്ലാ കളക്ടർ ഇടപെട്ട് കോൺട്രാക്ടർമാരുടെ യോഗം വിളിച്ച് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ നടപടിയെടുത്തെങ്കിലും പല കോൺട്രാക്ടർമാരും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഓരോ വീടുകളും നിർമ്മിക്കാൻ വ്യത്യസ്ത കോൺട്രാക്ടർമാരെ ആദിവാസികൾ നേരിട്ടേൽ പിച്ചതായിരുന്നു. എന്നാൽ പലരുടെയും പേര് പോലും അമ്പു മലയിലെ ആദിവാസികൾക്കറിയില്ലായിരുന്നു. ആദിവാസികളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ നിക്ഷേപിച്ച പണം അപ്പോഴേക്കും കോൺട്രാക്ടർമാർ കൈക്കലാക്കുക്കും ചെയ്തിരുന്നു.