കൊച്ചി: പെരുമ്പാവൂരിൽ ആടുകളെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കിയതിന് പിന്നിൽ അമീറുൾ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു ജിഷാ കേസിൽ നിർണ്ണായകമായത്. മൃഗീയമായ കൊലപാതകം ചെയ്ത പ്രതിക്ക് വധശിക്ഷ നൽകാനുള്ള തീരുമാനം കോടതി കൈക്കൊണ്ടത് തന്നെ കേസിലെ അപൂർവ്വത പരിഗണിച്ചാണ്. ജിഷയെ ബലാത്സംഗം ചെയ്ത ശേഷം എന്തിന് അതിക്രൂരമായി പെരുമാറി എന്നതിനുള്ള ഉത്തരമായിരുന്നു ആടിനെ പീഡിപ്പിച്ചു എന്ന കാര്യത്തിലെ അന്വഷണം. ആടിനെ പീഡിപ്പിക്കുന്നത് സംബന്ധിച്ച വീഡിയോ നിർണ്ണായക തെളിവായി പൊലീസിന് കിട്ടി. ഇതിനൊപ്പം പീഡനത്തിനിരയായെന്ന് സംശയിക്കുന്ന ആടുകളിൽ നടത്തിയ പരിശോധനയും നിർണ്ണായകമായി.

മനുഷ്യരാൽ ആടുകൾ ബലാൽസംഗത്തിന് വിധേയരായിട്ടുണ്ടെന്ന് മൃഗ ഡോക്ടർമാർ നടത്തിയ പരിശോധനയിലും വ്യക്തമായി. വ്യാപക തോതിൽ ആടുകളെ ലൈംഗിക ചേഷ്ടയ്ക്ക് അമീറുള്ളും സുഹൃത്തുക്കളും പെരുമ്പാവൂരിൽ ദുരുപയോഗം ചെയ്തുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാം കടുത്ത ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലുള്ള മറ്റൊരു വാർത്തകൂടിയാണ് പുറത്തുവന്നിരിക്കുന്നത്. ലൈംഗിക ആസക്തി കൂടിയ അമീറുൽ ഇസ്ലാം ആടിനെ പോലും വെറുതേ വിട്ടില്ലെന്ന വാർത്തയാണ് പുറത്തുവന്നത്. തുടർന്നായിരുന്നു വിശദ അന്വേഷണം പൊലീസ് തുടങ്ങിയത്.

ഇതിനിടെയാണ് വിവാദ വിഡിയോ പൊലീസിന് ലഭിച്ചത്. അമീറുൾ ആടിനെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി ഫോണിൽ റിക്കോർഡ് ചെയ്യുകയായിരുന്നു. ഈ വിഡിയോ ലഭിച്ചതോടെ പൊലീസിന് മറ്റ് സംശയങ്ങളും സജീവമായി. ഇത്തരം പ്രവർത്തികളിൽ അമീറുൾ മാത്രമല്ല. മറ്റ് ഇതരസംസ്ഥാന തൊഴിലാളികളും പങ്കാളിയായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. അമീറുള്ളിന് സമാനമായ ലൈംഗിക വൈകൃതം ഉള്ളയാൾക്ക് മാത്രമേ ഇത് വീഡിയോയിൽ ചിത്രീകരിക്കാൻ കഴിയൂവെന്നാണ് പൊലീസ് നിഗമനം. വലിയ തോതിൽ മൃഗങ്ങളെ പീഡിപ്പിച്ച ശേഷം കൊന്ന് കളയുന്ന സ്വഭാവം അമീറുള്ളിനും സുഹൃത്തുക്കൾക്കും ഉണ്ടായിരുന്നുവെന്ന നിഗമനത്തിലും പൊലീസ് എത്തി. ഇതിന് തെളിവായിരുന്നു കണ്ടെടുത്ത വീഡിയോ.

അമീറുൽ ഇസ്ലാം ആടിനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പൊലീസിന് പരാതി ലഭിച്ചിരുന്നു. അമീറുൾ താമസിച്ച വീടിന് സമീപത്തുള്ളയാളിന്റെ ആടിനെയാണ് ചൂഷണം ചെയ്തത്. ഉടമ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയത്്. അതിനിടെ ചില സുഹൃത്തുകൾ അമി ഉൾ ആടിനെ ലൈംഗിക വൈകൃതത്തിനായി ഉപയോഗിച്ചെന്ന് മൊഴി നൽകി. ഇതിനു ശേഷം ആടിന്റെ രഹസ്യഭാഗം ചെത്തിക്കളഞ്ഞു. വെറ്റിനറി ഡോക്ടർമാർ ആടിനെ വിശദമായി പരിശോധിച്ചു. ഇതോടെ പീഡനം സ്ഥിരീകരിച്ചു. കൂടുതൽ പേർ ഇതിനിടെ സമാനസ്വാഭവമുള്ള പരാതിയുമായി ആടുകളെ പരിശോധിച്ചതായാണ് സൂചന. ഇതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്രൂരതയുടെ ഭീകരത പുറത്തുവന്നത്.

അമീറുളിന് രണ്ട് ഭാര്യമാർ ഉണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നിരുന്നു. ലൈംഗിക ബന്ധം കഴിഞ്ഞാൽ രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് ആനന്ദിക്കും. ഒരു ഭാര്യയിൽ അഞ്ച് വയസുള്ള മകനുണ്ട്. 20 വയസുള്ള ഒരാളുടെ അമ്മയാണ് മറ്റൊരു ഭാര്യ. ഇതിൽ അസാമിലെ വീട്ടിൽ കഴിയുന്ന ഭാര്യയുടെ മൊഴിയെടുത്തപ്പോഴാണ് ലൈംഗിക വൈകൃതത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളിൽ പതിവായി മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യഭാഗങ്ങളിൽ മുറിവേറ്റ് ചികിത്സയിലായവരെ തേടി അന്വേഷണസംഘം പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലുമുള്ള ആശുപത്രികൾ കയറിയിറങ്ങി. ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അമീറുലിന്റെ ആദ്യഭാര്യക്ക് 38 വയസാണ് പ്രായം. 17ാം വയസിലാണ് അമീറുൽ ഈ സ്ത്രീയെ വിവാഹം ചെയ്തത്. ഏഴ് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇത്. മൂന്നു വർഷം കഴിഞ്ഞ് രണ്ടാം വിവാഹവും ചെയ്തു. അസമിൽ തന്നെ മറ്റൊരു യുവതിയെയാണ് വിവാഹം ചെയ്തത്. അന്വേഷണോദ്യോഗസ്ഥർ അമീറുളിനെ അന്വേഷിച്ച് അസമിലെത്തിയിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അസമിൽ പ്രായമേറിയ സ്ത്രീകളെ വിവാഹം കഴിക്കുന്നതും ഒന്നിലേറെ വിവാഹം കഴിക്കുന്നതും സാധാരണമാണ്. പെരുമ്പാവൂരിൽ ജോലി ചെയ്തിരുന്ന നാട്ടിലെ ചില കൂട്ടുകാർക്കൊപ്പമാണ് അമീറുൾ പെരുമ്പാവൂരിലെത്തിയത്. എല്ലാത്തരം ജോലികളും ഇയാൾ ചെയ്തിരുന്നതായാണ് വിവരം.

അസമിലെ നാഗോൺ ജില്ലയിലെ സോലാ പുത്തൂർ ഗ്രാമത്തിലാണ് അമീർ ഉൾഇസ്ലാം ജനിച്ചതും വളർന്നതും. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാതെ നന്നേ ചെറുപ്പത്തിൽ തന്നെ നാടുവിട്ടു. വിവിധ സംസ്ഥാനങ്ങളിൽ ഹോട്ടലിൽ ഉൾപ്പെടെ ജോലി ചെയ്തു. അവസാനം കേരളത്തിലെത്തി. എട്ടുവർഷത്തോളം കേരളത്തിൽ പല ഭാഗങ്ങളിൽ കെട്ടിടനിർമ്മാണം അടക്കമുള്ള ജോലികൾ ചെയ്തു. പിന്നീട് പെരുമ്പാവൂരിൽ വല്ലത്തുള്ള സഹോദരൻ ബഹർ ഉൾ ഇസ്ലാമിനൊപ്പം താമസം ആരംഭിച്ചു. പിന്നീടിവിടെ സ്ഥിരതാമസമാക്കി. അമിറുൾ കടുത്ത ലൈംഗിക വൈകൃതത്തിനുടമ. മൃഗങ്ങളോടും ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്ന് കണ്ടെത്തിയതാണ് ജിഷാ കേസിൽ നിർണ്ണായകമായത്.

ജിഷയുടെ കൊലയ്ക്കുശേഷം പ്രതി തീവണ്ടിമാർഗം അസമിലേക്കുപോയി. ആ സമയത്ത് തീവണ്ടിയിൽനിന്ന് രക്തംപുരണ്ട വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വസ്ത്രങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട യുവതിയുടെ നഖങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ പ്രതിയുടെ ഡി.എൻ.എ,ചുരിദാറിന്റെ ടോപ്പിൽ നിന്ന് കണ്ടെത്തിയ ഉമിനീരിൽ നിന്ന് വേർതിരിച്ചെടുത്ത പ്രതിയുടെ ഡി.എൻ.എ.യുവതിയുടെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുന്ന വാതിലിൽ കണ്ടെത്തിയ രക്തക്കറയിൽ നിന്ന് വേർതിരിച്ചെടുത്ത പ്രതിയുടെ ഡി.എൻ.എ.ഇതെല്ലം പ്രതിക്ക് എതിരായിരുന്നു. ഇതാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി വിധിക്കാനുള്ള കാരണവും.