കൊച്ചി: കേരളത്തിൽ സുഖവാസം തുടരാൻ പറ്റിയ സ്ഥലം ജയിലാണോ? സൗമ്യയുടെ ഘാതകൻ ഗോവിന്ദച്ചാമിയെ പോലസ് പിടികൂടൂമ്പോൾ എല്ലും തോലുമായ പ്രകൃതക്കാരനായാണ് കാണപ്പെട്ടത്. എന്നാൽ, ഇപ്പോൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറത്തുവന്ന ചിത്രങ്ങളിൽ തടിച്ചു സുന്ദരനായാണ് ഗോവിന്ദച്ചാമിയെ കാണപ്പട്ടത്. ഇപ്പോൾ ജിഷയുടെ ഘാതകൻ അമീറുൾ ഇസ്ലാമും ഗോവിന്ദച്ചാമിയെ കണ്ടു പഠിക്കുകയാണ്.

ജിഷ കേസിൽ അറസ്റ്റിലാക്കപ്പെട്ട വേളയിൽ അമീറുൾ ഇസ്ലാമിനെ കാണപ്പെട്ടത് മെലിഞ്ഞ് എല്ലും തോലുമായ ഒരു കൊച്ചു പയ്യനായാണ്. ഈ പയ്യനാണോ അരുംകൊല ചെയ്തത് എന്ന ചോദ്യം പലരും ഉന്നയിച്ചു. മെലിഞ്ഞ് പാവം പയ്യന്റെ പുറംഭാവങ്ങളോടെയുള്ള അന്ന് ക്യാമറകൾക്ക് മുമ്പിൽ അമീറുൾ പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഒന്നര വർഷത്തോളം നീണ്ട ജയിൽ വാസത്തിനും 75 ദിസം നീണ്ട വിചാരണയ്ക്കും ശേഷമുള്ള അമീർ ഉൽ ഇസ്ലാമിന്റെ വരവ് പുത്തൻ ഭാവത്തിലും രൂപത്തിലുമാണ്. രൂപത്തിൽ മാത്രമല്ല, നടപ്പിലും എടുപ്പിലുമുണ്ട് മാറ്റം.

പുറത്തുവന്ന ഫോട്ടോകളിൽ അമീറുൾ കാണപ്പെട്ടത് തടിച്ചു കൊഴുത്ത യുവാവായാണ്. ചുരുങ്ങിയ കാലം കൊണ്ട് പത്തു കിലോയിലേറെ തൂക്കം അമീറുളിന് ഉണ്ടായി. 2016 മെയ് 16നാണ് പ്രതി നിർമ്മാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുന്നത്. ഘാതകരെ തേടി പൊലീസ് സംഘം പശ്ചിമബംഗാളിലെ മൂർഷിദാബാദിലേക്ക്. 2016 െമയ് 19 േകസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. 2016 ജൂൺ 2ന് പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 2016 ജൂൺ 14ന് പക്ഷേ അമീർ ഉൽ ഇസ്്‌ലാം ചിത്രത്തിലേക്ക്. തമിഴ്‌നാട് കേരള അതിർത്തിയിൽ നിന്ന് അറസ്റ്റ്.

അന്നുമുതലിന്നോളം ഇതരസംസ്ഥാന തൊഴിലാളി അമീർ ഉൽ ഇസ്‌ലാം മലയാളി പൊതുബോധത്തിന്റെ മുന്നിലുണ്ട്. കേരളം ഞെട്ടിവിറച്ച കൊലപാതകത്തിലെ പ്രതിയായി. ഗോവിന്ദച്ചാമിയിൽ നിന്നും വ്യത്യസ്തനായി ജയിലിൽ ശാന്തസ്വഭാവക്കാരനാണ് അമീറുൾ ഇസ്ലാം. കേസിൽ ഇന്നു വിധി ഉണ്ടാകുമെന്നറിഞ്ഞിട്ടും അമീറുൽ ഇസ്ലാമിന് യാതൊരു ഭാവഭേദമില്ല. കാക്കനാട് ജില്ലാ ജയിലിലെ ഒന്നരവർഷത്തെ താമസം ആളുടെ രൂപം മാറ്റി. പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ മെലിഞ്ഞ ആളായിരുന്നു. ഇപ്പോൾ ശരീരം വണ്ണംവച്ചു. തൂക്കവും കൂടി. പിടിയിലാകുമ്പോൾ തൂക്കം 45 കിലോയായിരുന്നു. നിലവിൽ ഭാരം 55 കിലോയായി. ജയിലിൽ ആദ്യമൊക്കെ പീഡനം നേരിട്ടതായി അഭിഭാഷകനെ അമീർ അറിയിച്ചിരുന്നു. പിന്നീട് അഡ്വ. ബി.എ. ആളൂർ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ, ഉദ്യോഗസ്ഥരുടെ സമീപനത്തിൽ മാറ്റമുണ്ടായി.

ആദ്യദിനങ്ങളിൽ കടുത്ത മാനസികസമ്മർദമുണ്ടായിരുന്നു. കൗൺസലിങ്ങിനു വിധേയനാക്കിയതോടെ ഇതിൽ മാറ്റംവന്നു. സഹതടവുകാരുമായി സൗഹൃദത്തിലായിരുന്നു. അടച്ചിട്ട കോടതിയിലെ വിചാരണവേളകളിൽ മാത്രമായിരുന്നു പുറംലോകം കണ്ടത്. അസം സ്വദേശിയായ അമീർ ഉളിന് അസമീസും ഹിന്ദിയും ബംഗാളിയും അറിയാം. കേരളത്തിൽ ജോലിചെയ്തിരുന്നെങ്കിലും മലയാളത്തിൽ സംസാരിക്കാൻ അറിയില്ലായിരുന്നു. കേട്ടാൽ മനസിലാകും. ഇപ്പോൾ അൽപം മലയാളം സംസാരിക്കാമെന്നായിട്ടുണ്ട്.

പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാൾ അഭിഭാഷകനോടു സംസാരിച്ചിരുന്നത്. കോടതിയിൽ മൊഴിയെടുക്കാനും പരിഭാഷകനെ ഏർപ്പെടുത്തിയിരുന്നു. പ്രതിയുടെ മാതൃഭാഷയിൽ കോടതി നടപടികൾ ലഭ്യമാക്കണമെന്ന് നിയമമുണ്ടെങ്കിലും അത് പാലിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രതിഭാഗം അഭിഭാഷകൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, പ്രതിക്ക് ഹിന്ദി അറിയാവുന്നതുകൊണ്ട് ആ ഭാഷയില പരിഭാഷ മതിയെന്നു തീരുമാനിക്കുകയാിരുന്നു.