പെരുമ്പാവൂർ: ജിഷ വധക്കേസ്സിലെ പ്രതി അമീറുൾ ഇസ്‌ളാമിനെ വട്ടോളിപ്പടിയിലെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസം സന്ധ്യയോടെ അതീവ രഹസ്യമായിട്ടാണ് പൊലീസ് സംഘം ഇയാളെ കുറുപ്പംപടി വട്ടോളിപ്പടിയിലും പരിസരങ്ങളിലും എത്തിച്ച് തെളിവെടുത്തത്. കൊല നടത്താൻ ജിഷയുടെ വീട്ടിലേക്ക് എത്തിയ വഴിയും കൃത്യം നടത്തിയ ശേഷം ഇവിടെ നിന്നും രക്ഷപെട്ട വഴിയും വട്ടോളിപ്പടിയിലെ താമസ്ഥലവും ഇതിന് ശേഷം ഭക്ഷണം കഴിച്ച ചായക്കടയും അമീറുൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു.

ആലുവ പൊലീസ് ക്ലബ്ബിൽ നിന്നും വൈകിട്ട് പെരുംമ്പാവൂരിലെത്തിക്കുകയും ഇവിടെ നിന്നും ജീപ്പിൽ വട്ടോളിപ്പടിയിലെത്തിക്കുയായിരുന്നെന്നുമാണ് അറിവായ വിവരം. വാഹനത്തിൽ നിന്നും പുറത്തിറക്കാതെയായിരുന്നു തെളിവെടുപ്പ് .അന്വേഷണ ഉദ്യോഗസ്ഥരും പുറത്തിറങ്ങിയില്ല. ആദ്യം വട്ടോളിപ്പടിയിലെ ലോഡ്ജിന് സമീപത്ത് ഏതാനും മിനിട്ട് ജീപ്പ് നിർത്തി. ഇവിടെ താൻ താമസിച്ച മുറി ജീപ്പിലിരുന്ന് അമിയൂർ ചൂണ്ടിക്കാണിച്ചു. ഇതേ രീതിയിൽ തന്നെ ചായക്കടയെക്കുറിച്ചുള്ള വിവരണവും അമീറുൾ പൊലീസിന് നൽകി.

ജിഷയുടെ വീടിന് സമീപത്തെ കനാൽ റോഡിൽ പത്തുമിനിട്ടോളം വാഹനം നിർത്തിയിട്ടാണ് പൊലീസ് സംഘം അമീറുളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. വീടിന് സമീപമുള്ള പെരിയാർ വാലി കനാലിന് കുറുകെയുള്ള പാലം വഴി വീടിന് മുന്നിലെത്തി ,ജിഷയെ കീഴ്പ്പടുത്തി അകത്തുകടക്കുകയും കൊലനടത്തിയ ശേഷം പിൻവാതിലിലൂടെ ഇറങ്ങി കനാൽ വഴി നടന്ന് രക്ഷപെട്ടെന്നുമാണ് അമീറുൾ സംഭവം സംമ്പന്ധിച്ച് പൊലീസിന് നൽകിയിട്ടുള്ള മൊഴി. ഇതു സംമ്പന്ധിച്ച് കൂടുതൽ സ്ഥിരീകരണത്തിനായിട്ടാണ് അന്വേഷക സംഘം ഇയാളെ സ്ഥത്തെത്തിച്ച് പ്രാഥമീക തെളിവെടുപ്പുകൾ നടത്തിയത്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ തെളിവെടുപ്പ് തുടരുന്നതിനും സാദ്ധ്യതയുണ്ട്.

കൊലപാതകത്തിന് ശേഷം വീടിന് പൊലീസ് കാവൽ തുടരുന്നുണ്ട്. ഇവർ ഉപയോഗിക്കുന്ന ജീപ്പ് ജിഷയുടെ വീടിനുസമീപത്തെ കനാൽ പാലത്തിലാണ് പാർക്ക് ചെയ്യുന്നത് .ഇവിടേക്ക് അന്വേഷണ ഉദ്യോഗസ്ഥർ അടിക്കടി എത്തി വിവരങ്ങൾ ശേഖരിക്കുകയും പരിശോധനകൾ നടത്തുകയും പതിവായിരുന്നു.ഇതുമൂലം ഇവിടേക്ക് നാട്ടുകാരുടെ ശ്രദ്ധ കാര്യമായി ഉണ്ടാവാറുമില്ല.ഈ സാഹചര്യം വിലയിരുത്തിയാണ് വൻ സുരക്ഷസന്നാഹങ്ങളൊഴിവാക്കി അന്വേഷണ ഉദ്യോഗസ്ഥരിൽ ഏതാനുപേർ ചേർന്ന് അമിയൂരിനെ വട്ടോളിപ്പടിയിൽ തെളിവെടുപ്പിനായി കൊണ്ടുവന്നതെന്നാണ് ചൂണ്ടികാണിക്കപ്പൈടുന്നത്.

സ്ഥിരം കുറ്റവാളികളുടെ സ്വഭാവരീതിയാണ് തുടർച്ചയായുള്ള ചൊദ്യം ചെയ്യലിൽ അമിയൂർ പ്രകടിപ്പിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന സൂചന.രാവിലെ പറയുന്ന കാര്യങ്ങൾ ഉച്ചകഴിയുമ്പോൾ മറ്റിപ്പറയുന്ന ഇയാളുടെ രീതി അക്ഷരാർത്ഥത്തിൽ അന്വേഷക സംഘത്തേ കുഴക്കിയിരിക്കുകയാണ്. കൃത്യം നടത്താനുപയോഗിച്ച ആയുധവും കൊലനടത്തുമ്പോൾ ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുക്കുന്നതിനായി അമീറുളിന്റെ മൊഴിപ്രകാരം പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം വിഫലമായിരുന്നു.

വസ്ത്രവും കത്തിയും വട്ടോളിപ്പടിയിലെ താമസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു അമിയൂർ ആദ്യം പൊലീസിൽ അറിയിച്ചിരുന്നത്.ഇതുപ്രകാരം ഇവിടെ അരിച്ചുപെറുക്കി പരിശോധന നടത്തിയെങ്കിലും പൊലീസിന് ഇത് കണ്ടെടുക്കാനായില്ല.വീണ്ടും ഇക്കാര്യത്തിൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇവ താൻ അസാമിലേക്ക് കൊണ്ടുപോയെന്നും വീട്ടിൽ ഉപേക്ഷിച്ചെന്നുമായിരുന്നു ഇയാളുടെ പ്രതികരണം.

ഇതുപ്രകാരം അസാമിലെ അമിയൂരിന്റെ വീട്ടിൽ കേരളപൊലീസ് പരിശോധന നടത്തിയെങ്കിലും കത്തിയും വസ്ത്രങ്ങളും ലഭിച്ചില്ല.ഇക്കാര്യത്തിൽ അമിയൂരിന്റെ പുതിയ നിലപാട് സംമ്പന്ധിച്ച വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.കേസ്സിലെ നിർണ്ണായക തെളിവെന്ന് വിശേഷിപ്പി്കകപ്പെടുന്ന ഇവ കണ്ടെടുക്കാൻ കഴിയാത്തതും ജിഷയുടെ വീടിനുള്ളിൽ നിന്നും കണ്ടുകിട്ടിയ അമിയൂരിന്റെയും ജിഷയുടെയുമല്ലാത്ത വിരൽപ്പാട് ആരുടേതെന്ന് സ്ഥിരീകരിക്കാനാവാത്തതുമാണ് ഇപ്പോൾ അന്വേഷക സംഘം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.അമിയൂരിന്റെ സുഹൃത്ത് അനാറിനെ കണ്ടെത്തുന്നതിനുള്ള പൊലീസ് നീക്കവും ഇതുവരെ ഫലപ്രപാതിയിലെത്തിയിട്ടില്ല.

സംഭവ ദിവസം താൻ സുഹൃത്ത് അനാറുമായി മദ്യപിച്ചെന്ന് അമീറുൾ അന്വേഷക സംഘത്തോട് വെളിപ്പെടുത്തിരുന്നു.ഈ സ്ഥിതിയിൽ കൃത്യത്തിൽ അനാറിന് പങ്കുണ്ടാവാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.ഇന്നലെ അമീറുളിനെ നേരിട്ട് ചോദ്യം ചെയ്ത ഡി ജി പി ലോക്നാഥ് ബഹറ കൃത്യത്തിൽ മറ്റൊരാൾ കൂടി പങ്കെടുത്തിരിക്കനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ടെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടയിൽ ഓരോമിനിട്ടുകൾ പിന്നിടുമ്പോഴും മാറ്റങ്ങളുണ്ടാവുന്നുണ്ടെന്നുള്ള ബഹ്റയുടെ വെളിപ്പെടുത്തൽ കേസ്സിലെ നിർണ്ണായക വിവര സംഭവങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നതിന്റെ സൂചനയാണെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.