- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിൽ ടെന്റ് കെട്ടി ജീവിക്കുന്നവർ; ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങൾ; ഭിക്ഷയെടുത്ത് കുടുംബം നടത്തുന്നവർ; ലോകം മറച്ചുവെക്കുന്ന അമേരിക്കയുടെ യഥാർഥ മുഖം വ്യക്തമാക്കി ഒരു ഫോട്ടോഗ്രാഫർ
ലോകത്തെ ഏറ്റവും സമ്പന്നരാഷ്ട്രമാണ് അമേരിക്ക. സുഖലോലുപതയുടെ അങ്ങേയറ്റത്താണ് അമേരിക്കക്കാർ ജീവിക്കുന്നതെന്നാണ് ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവർ കരുതുന്നത്. എന്നാൽ, ഡാനിഷ് ഫോട്ടോഗ്രാഫർ ജോക്കിം എസ്‌കിൽസണിന്റെ ഈ ചിത്രങ്ങൾ അമേരിക്ക അങ്ങനെയല്ലെന്ന് തെളിയിക്കുന്നു. അമേരിക്കയിലെ ഏഴുപേരിൽ ഒരാൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നതാണ് വാസ്തവം. എന്നാൽ ഇത് പുറംലോകമറിയുന്നില്ലെന്ന് മാത്രം. അവിടെയാണ് ജോക്കിമിന്റെ ചിത്രങ്ങൾ സംസാരിക്കുന്ന സാക്ഷ്യങ്ങളായി മാറുന്നത്. ന്യുയോർക്ക്, കാലിഫോർണിയ, ലൂസിയാന, സൗത്ത് ഡക്കോട്ട, ജോർജിയ എന്നിവിടങ്ങളിൽനിന്നാണ് ഏഴുമാസം കൊണ്ട് ഈ ചിത്രങ്ങൾ ജോക്കിം പകർത്തിയത്. വീടില്ലാത്തവർ, ആവശ്യത്തിന് വസ്ത്രമില്ലാത്തവർ, തെരുവുതെണ്ടികൾ....ലോകത്തെ മറ്റേത് കോണിലെയം ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങൾ അമേരിക്കയിലുമുണ്ടെന്ന് ഈ ചിത്രങ്ങൾ തെളിയിക്കുന്നു. ഇങ്ങനെ കണ്ടുമുട്ടിയവരിൽ പലർക്കും ജോലിയും മറ്റുമുണ്ടായിരുന്നെങ്കിലും കടക്കെണിയിൽപ്പെട്ട് നിത്യദുരിതത്തിലാണ് അവരുടെ ജീവിതമെന്ന് ജോക്കിം പറയുന്നു.പെരുകുന്ന കുറ്റ
ലോകത്തെ ഏറ്റവും സമ്പന്നരാഷ്ട്രമാണ് അമേരിക്ക. സുഖലോലുപതയുടെ അങ്ങേയറ്റത്താണ് അമേരിക്കക്കാർ ജീവിക്കുന്നതെന്നാണ് ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവർ കരുതുന്നത്. എന്നാൽ, ഡാനിഷ് ഫോട്ടോഗ്രാഫർ ജോക്കിം എസ്‌കിൽസണിന്റെ ഈ ചിത്രങ്ങൾ അമേരിക്ക അങ്ങനെയല്ലെന്ന് തെളിയിക്കുന്നു.
അമേരിക്കയിലെ ഏഴുപേരിൽ ഒരാൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നതാണ് വാസ്തവം. എന്നാൽ ഇത് പുറംലോകമറിയുന്നില്ലെന്ന് മാത്രം. അവിടെയാണ് ജോക്കിമിന്റെ ചിത്രങ്ങൾ സംസാരിക്കുന്ന സാക്ഷ്യങ്ങളായി മാറുന്നത്. ന്യുയോർക്ക്, കാലിഫോർണിയ, ലൂസിയാന, സൗത്ത് ഡക്കോട്ട, ജോർജിയ എന്നിവിടങ്ങളിൽനിന്നാണ് ഏഴുമാസം കൊണ്ട് ഈ ചിത്രങ്ങൾ ജോക്കിം പകർത്തിയത്.
വീടില്ലാത്തവർ, ആവശ്യത്തിന് വസ്ത്രമില്ലാത്തവർ, തെരുവുതെണ്ടികൾ....ലോകത്തെ മറ്റേത് കോണിലെയം ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങൾ അമേരിക്കയിലുമുണ്ടെന്ന് ഈ ചിത്രങ്ങൾ തെളിയിക്കുന്നു. ഇങ്ങനെ കണ്ടുമുട്ടിയവരിൽ പലർക്കും ജോലിയും മറ്റുമുണ്ടായിരുന്നെങ്കിലും കടക്കെണിയിൽപ്പെട്ട് നിത്യദുരിതത്തിലാണ് അവരുടെ ജീവിതമെന്ന് ജോക്കിം പറയുന്നു.
പെരുകുന്ന കുറ്റകൃത്യങ്ങൾ പലരുടെയും ജീവിതം തന്നെ അസാധ്യമാക്കിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയുടെ ഭാഗമായി കണ്ടുമുട്ടിയ എല്ലാവരും സംസാരത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ വികാരത്തിനടിപ്പെട്ട് പൊട്ടിക്കരഞ്ഞതായി ജോക്കിം പറയുന്നു.