- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയൻ ആകാശത്ത് പറക്കുന്ന വിമാനങ്ങൾ വെടിവച്ചിടുമെന്ന മുന്നറിയിപ്പുമായി റഷ്യ; മോസ്കോയിലെ പടയൊരുക്കങ്ങൾ കൂടി ചേർക്കുമ്പോൾ അമേരിക്കക്ക് ആശങ്കപ്പെടാൻ ഏറെ; ചൈന-റഷ്യ ബന്ധവും ലോകത്തിന് തലവേദനയാകും
മൂന്നാംലോക മഹായുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥയിലേക്കാണ് ലോകം ഇപ്പോൾ ഓരോ ദിവസം ചെല്ലുന്തോറും അടുത്തുകൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു.റഷ്യ ഒരു ഭാഗത്തും അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും മറുഭാഗത്തുമായി അണിനിരന്നുള്ള അന്താരാഷ്ട്ര അഭിപ്രായവ്യത്യാസങ്ങളും ഉരലസലുകളുമാണ് ഒരു ലോകമഹായുദ്ധത്തിന് കൂടി സാധ്യത സൃഷ്ടിച്ചിരിക്കുന്നത്.സിറിയൻ ആകാശത്ത് കൂടി പറക്കുന്ന വിമാനങ്ങൾ വെടിവച്ചിടുമെന്ന മുന്നറിയിപ്പാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന ഏറ്റവും പ്രകോപനപരമായ നീക്കം. ഇതിന് പുറമെ റഷ്യ മോസ്‌കോയിൽ കനത്ത പടയൊരുക്കം നടത്തുന്നുണ്ടെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇവയെല്ലാം ചേർത്ത് വായിക്കുമ്പോൾ അമേരിക്കയ്ക്ക് ആശങ്കപ്പെടാൻ ഏറെയുണ്ടെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ. ഇതിന് പുറമെ വളർന്ന് വരുന്ന ചൈന-റഷ്യ ബന്ധവും ലോകത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ
മൂന്നാംലോക മഹായുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥയിലേക്കാണ് ലോകം ഇപ്പോൾ ഓരോ ദിവസം ചെല്ലുന്തോറും അടുത്തുകൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു.റഷ്യ ഒരു ഭാഗത്തും അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും മറുഭാഗത്തുമായി അണിനിരന്നുള്ള അന്താരാഷ്ട്ര അഭിപ്രായവ്യത്യാസങ്ങളും ഉരലസലുകളുമാണ് ഒരു ലോകമഹായുദ്ധത്തിന് കൂടി സാധ്യത സൃഷ്ടിച്ചിരിക്കുന്നത്.സിറിയൻ ആകാശത്ത് കൂടി പറക്കുന്ന വിമാനങ്ങൾ വെടിവച്ചിടുമെന്ന മുന്നറിയിപ്പാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന ഏറ്റവും പ്രകോപനപരമായ നീക്കം. ഇതിന് പുറമെ റഷ്യ മോസ്‌കോയിൽ കനത്ത പടയൊരുക്കം നടത്തുന്നുണ്ടെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇവയെല്ലാം ചേർത്ത് വായിക്കുമ്പോൾ അമേരിക്കയ്ക്ക് ആശങ്കപ്പെടാൻ ഏറെയുണ്ടെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ. ഇതിന് പുറമെ വളർന്ന് വരുന്ന ചൈന-റഷ്യ ബന്ധവും ലോകത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ അവസ്ഥയിലായതിനെ തുടർന്നാണ് സിറിയൻ ആകാശത്ത് കൂടി പറക്കുന്ന യുഎസ് വിമാനങ്ങളും മറ്റും തങ്ങൾ വെടിവച്ചിടുമെന്നും ഇതിനായി സിറിയയിൽ ആന്റി-എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെന്നുമാണ് റഷ്യ ഇപ്പോൾ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനായി ഹൈടെക്ക് എസ്-300, എസ്-400 യൂണിറ്റുകളെയാണ് പുട്ടിൻ സിറിയയിൽ വിന്യസിച്ചിരിക്കുന്നത്. ഇവിടെയുള്ള റഷ്യൻ സൈന്യത്തിന്റെ സുരക്ഷയുറപ്പാക്കുകയും ഇവയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. സിറിയൻ സർക്കാർ നിയന്ത്രിക്കുന്ന പ്രദേശത്തുണ്ടാകുന്ന ഏതൊരു വ്യോമാക്രമണമോ മിസൈൽ ആക്രമണമോ റഷ്യൻ സൈനികർക്ക് തികഞ്ഞ ഭീഷണിയാണ് സൃഷ്ടിക്കുകയെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായ ജനറൽ ഇഗോർ കോനാഷെൻകോവ് പറയുന്നത്.
അതിനാൽ റഷ്യയുടെ എയർ ഡിഫെൻസ് സിസ്റ്റം യുദ്ധവിമാനങ്ങൾക്ക് നേരെ ലക്ഷ്യമിട്ട് സിറിയൻ ഭൂമിയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. അതിനാൽ ഇതിന് മുകളിലൂടെ പറക്കുന്ന ഏതൊരു യുദ്ധ വിമാനവും കടുത്ത യാഥാർത്ഥ്യത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.റഷ്യയുടെ പിന്തുണയോടെ സിറിയൻ ഗവൺമെൻര് സൈനികർ പ്രദേശത്ത് കഴിഞ്ഞ മാസം ബോംബിങ് ശക്തമാക്കിയതോടെയാണ് സിറിയയിൽ പുട്ടിന്റെ സൈന്യവും യുഎസ് സൈന്യവും തമ്മിലുള്ള ഉരസൽ വർധിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎസ് നടത്തിയ ആക്രമണത്തിൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിന്റെ 83 സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതൊരു അപകടമാണെന്നാണ് അമേരിക്ക ന്യായീകരിക്കുന്നത്. പക്ഷേ ഇത് അമേരിക്ക കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നും അതിലൂടെ അവർ ഐസിസിനെ സഹായിക്കുകയാണ് ചെയ്തിരിക്കുന്നതെന്നുമാണ് റഷ്യ ആരോപിക്കുന്നത്.
ഇതിനെ തുടർന്ന് തിങ്കളാഴ്ച ജനീവയിൽവച്ച് വാഷിങ്ടണും മോസ്‌കോയും തമ്മിൽ നടത്താനിരുന്ന സമാധാന ചർച്ചകൾ റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ രാത്രി ക്രെംലിൻ ഒരു പടക്കപ്പൽ മെഡിറ്ററേനിയനിലേക്ക് അയക്കുകയും കൂടി ചെയ്തതോടെ യുദ്ധഭയം ഒന്നുകൂടി വർധിച്ചിരുന്നു.മിർസ മിസൈൽ യുദ്ധക്കപ്പലാണ് റഷ്യ അയച്ചിരിക്കുന്നത്. ഇതിന് പുറമെ രണ്ട് ബ്ലാക്ക് സീ ഫ്ളീറ്റ് വെസലുകളും റഷ്യ അയച്ചിട്ടുണ്ട്. സെർപുഖോവ്, സെല്യോനി ഡോൾ എന്നിവയാണീ കപ്പലുകളുടെ പേരുകൾ. ഈ ഒരു സാഹചര്യത്തിൽ രാജ്യങ്ങൾ തമ്മിൽ ഒരു മുഴുവൻ രൂപത്തിലുള്ള യുദ്ധം ഉറപ്പാണെന്നാണ് യുഎസ് ആർമി ഒഫീഷ്യലായ മേജർ ജനറൽ വില്യം ഹിക്സ് മുന്നറിയിപ്പേകിയിരിക്കുന്നത്. അമേരിക്ക യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹേം വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ റഷ്യ യുഎസിലെ ഡെമോക്രാറ്റിക് പാർട്ടിക്ക് നേരെ സൈബർ ആക്രമണം നടത്തുന്നതിൽ ശക്തമായ ആരോപണം അഴിച്ച് വിട്ട് യുഎസ് ഗവൺമെന്റ് ഇന്നലെ രംഗത്തെത്തിയിരുന്നു.നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെയാണ് ഡെമോക്രാറ്റിക് പ ാർട്ടിയെ റഷ്യ ലക്ഷ്യം വയ്ക്കുന്നതെന്നും യുഎസ് സർക്കാർ വിമർശിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യൻ ഗവൺമെന്റിന്റെ പിന്തുണയോടെ നടക്കുന്ന ഹാക്കിംഗുകൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹില്ലാരി ക്ലിന്റനെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് യുഎസ് ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണം റഷ്യ ശക്തമായി നിഷേധിച്ചിട്ടുമുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിന് റഷ്യ തയ്യാറെടുക്കുന്നുവെന്ന വ്യക്തമായ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ഇതനുസരിച്ച് 40 ലക്ഷം പേരെ അടിയന്തിരമായി ഒഴിപ്പിക്കുന്നത് പഠിക്കാൻ മോക് ഡ്രിൽ റഷ്യ നടത്തുന്നുണ്ടെന്ന് സൂചനയുണ്ട്. കൂടാതെ ലക്ഷങ്ങളെ പാർപ്പിക്കാൻ പറ്റിയ അണ്ടർഗ്രൗണ്ട് ടണലുകൾ മോസ്‌കോയിൽ നിർമ്മിക്കുന്നുവെന്നും വ്യക്തമായിരുന്നു. കൂടാതെ യൂറോപ്യൻ ആകാശത്ത് അണുവാഹിനി വിമാനം മനഃപൂർവം അയച്ച് പരീക്ഷണം നടത്താനും റഷ്യ തയ്യാറായിട്ടുണ്ട്.