- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യഗ്രഹജീവികൾക്ക് എസ്എംഎസ് അയക്കാൻ ഒരുങ്ങി അമേരിക്ക; ഉപഗ്രഹങ്ങൾ വഴിയുള്ള സന്ദേശങ്ങൾ ഭൂമിയുടെ ആധിപത്യം നഷ്ടമാകുന്നതിന് കാരണമായേക്കുമെന്ന് ഭയന്ന് സ്റ്റീഫൻ ഹോക്കിങ്സ്
ഭൂമിയിലില്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവനുണ്ടോയെന്നത് മനുഷ്യൻ വളരെക്കാലമായി അന്വേഷിക്കുന്ന കാര്യമാണ്. ഇവ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവയെ ലക്ഷ്യം വച്ച് എസ്എംഎസ് അയക്കാനൊരുങ്ങുകയാണ് അമേരിക്കയെന്നാണ് പുതിയ റിപ്പോർട്ട്. പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഗ്രഹങ്ങളിൽ ജീവനുണ്ടെങ്കിൽ അവരെ ലക്ഷ്യം വച്ച് 2018 മുതൽ സയന്റിസ്റ്റുകൾ എസ്എംഎസ് അയക്കാനാരംഭിക്കുമെന്ന് മെസേജിങ് എക്സ്ട്രാടെറെസ്ട്രിയൽ ഇന്റലിജൻസ് അഥവാ എംഇടിഐ ഇന്റർനാഷണൽ പ്രഖ്യാപിച്ചു. എന്നാൽ ഉപഗ്രഹങ്ങൾ വഴിയുള്ള സന്ദേശങ്ങൾ ഭൂമിയുടെ ആധിപത്യം നഷ്ടമാകുന്നതിന് കാരണമായേക്കുമെന്ന് ഭയന്ന് വിശ്രുത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സാൻ ഫ്രാൻസികോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനമാണ് എംഇടിഐ. അന്യഗ്രഹ ജീവികളുണ്ടെങ്കിൽ അവ ഭൂമിയുമായി ബന്ധം പുലർത്തുന്നത് വരെ നാം കാത്തിരിക്കേണ്ടതില്ലെന്നും മറിച്ച് ഇതിന് നമുക്ക് മുൻകൈയെടുക്കാമെന്നുമാണ് എംഇടിഐ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇവരുടെ നീക്കത്തിന് സമ്മിശ്ര പ്ര
ഭൂമിയിലില്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവനുണ്ടോയെന്നത് മനുഷ്യൻ വളരെക്കാലമായി അന്വേഷിക്കുന്ന കാര്യമാണ്. ഇവ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവയെ ലക്ഷ്യം വച്ച് എസ്എംഎസ് അയക്കാനൊരുങ്ങുകയാണ് അമേരിക്കയെന്നാണ് പുതിയ റിപ്പോർട്ട്. പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഗ്രഹങ്ങളിൽ ജീവനുണ്ടെങ്കിൽ അവരെ ലക്ഷ്യം വച്ച് 2018 മുതൽ സയന്റിസ്റ്റുകൾ എസ്എംഎസ് അയക്കാനാരംഭിക്കുമെന്ന് മെസേജിങ് എക്സ്ട്രാടെറെസ്ട്രിയൽ ഇന്റലിജൻസ് അഥവാ എംഇടിഐ ഇന്റർനാഷണൽ പ്രഖ്യാപിച്ചു. എന്നാൽ ഉപഗ്രഹങ്ങൾ വഴിയുള്ള സന്ദേശങ്ങൾ ഭൂമിയുടെ ആധിപത്യം നഷ്ടമാകുന്നതിന് കാരണമായേക്കുമെന്ന് ഭയന്ന് വിശ്രുത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
സാൻ ഫ്രാൻസികോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനമാണ് എംഇടിഐ. അന്യഗ്രഹ ജീവികളുണ്ടെങ്കിൽ അവ ഭൂമിയുമായി ബന്ധം പുലർത്തുന്നത് വരെ നാം കാത്തിരിക്കേണ്ടതില്ലെന്നും മറിച്ച് ഇതിന് നമുക്ക് മുൻകൈയെടുക്കാമെന്നുമാണ് എംഇടിഐ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇവരുടെ നീക്കത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രമുഖരിൽ നിന്നുണ്ടായിരിക്കുന്നത്. നാം അന്യഗ്രഹ ജീവികളെ തേടി കണ്ടുപിടിക്കാൻ ശ്രമിക്കരുതെന്നും മറിച്ച് അവരിൽ നിന്നും മറഞ്ഞിരിക്കുകയാണ് ചെയ്യേണ്ടതെന്നും ഇല്ലെങ്കിൽ അവർ നമ്മെ കീഴടക്കുമെന്നും ചിലർ മുന്നറിയിപ്പേകുന്നുണ്ട്. വിവിധ തലമുറകൾ നീളുന്ന കാലത്തിനിടെ നാം ഇത്തരത്തിൽ അന്യഗ്രഹജീവികളെ ലക്ഷ്യം വച്ച് സന്ദേശങ്ങൾ അയച്ചാൽ അതിന് എപ്പോഴെങ്കിലും പ്രതികരണമുണ്ടായേക്കാമെന്നും വിവരങ്ങൾ കൈമാറാൻ സാധിച്ചേക്കാമെന്നുമാണ് എംഇടിഐയുടെ പ്രസിഡന്റായ ഡൗഗ്ലാസ് വാകോച്ച് പ്രതികരിച്ചിരിക്കുന്നത്.
സങ്കീർണമായ സിഗ്‌നലുകൾ നാം പ്രപഞ്ചത്തിലേക്ക് അയക്കേണ്ടതുണ്ടെന്ന് ഈ വർഷം ആദ്യം ഫോർബ്സിന് നൽകിയ അഭിമുഖത്തിൽ വാകോച്ച് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിൽ സന്ദേശങ്ങൾ നേരത്തെ തന്നെ അയച്ച് തുടങ്ങേണ്ടതായിരുന്നുവെന്നും ഇപ്പോൾ വളരെ വൈകിയിരിക്കുന്നുവെന്നും അതിനാൽ നാം എത്തരത്തിലാണ് നമ്മെ പ്രതിനിധീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നാം സംസാരിക്കാൻ തയ്യാറായിരിക്കുന്നുവെന്നുള്ള സൂചന ലഭിക്കാൻ അന്യഗ്രഹജീവികൾ കാത്തിരിക്കുകയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഇത്തരം ആശയവിനിമയം ലക്ഷ്യമിട്ട് എംഇടിഐ 2018 അവസാനം ആദ്യത്തെ റേഡിയോ ട്രാൻസ്മിഷൻ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ആറിബികോ ഒബ്സർവേറ്ററി പോലുള്ള പ്ലാനറ്ററി റഡാൽ പഠനങ്ങൾക്ക് ഉപയോഗിക്കുന്ന ശക്തിയേറിയ ട്രാൻസ്മിറ്റർ ഉപയോഗിച്ചായിരിക്കും ഇത്തരം സന്ദേശങ്ങൾ അയക്കുന്നത്.
ഇതിന് മുമ്പും ഇത്തരത്തിലുള്ള സിഗ്‌നലുകൾ അയക്കപ്പെട്ടിരുന്നു. 1974ൽ ആറിബികോ റേഡിയോ ടെലിസ്‌കോട്ട് ഇത്തരത്തിലുള്ള സിഗ്‌നലുകൾ അയച്ചിരുന്നു. നമ്മുടെ സൗരയൂഥ വ്യവസ്ഥയെക്കുറിച്ചും, മനുഷ്യ വർഗത്തെക്കുറിച്ചും ഭൂമിയുടെ ബയോകെമിസ്ട്രിയെക്കുറിച്ചുമുള്ള ബൈനറി ഡിജിറ്റുകളായിരുന്നു അന്ന് അയച്ചിരുന്നത്. ഇത്തരത്തിൽ സന്ദേശം അയക്കുമ്പോൾ നാം അതിനൊപ്പം ഇൻസ്ട്രക്ഷൻ മാന്വൽ കൂടി അയക്കേണ്ടതുണ്ടെന്നും എന്നാൽ അന്യഗ്രഹജീവികൾക്ക് അത് എളുപ്പത്തിൽ ഡീകോഡ് ചെയ്യാൻ സാധിക്കുമെന്നും വാകോച്ച് പറയുന്നു.
അന്യഗ്രഹജീവികൾ ഭൂമി കണ്ടെത്തിയാൽ അവർ ഭൂമി കീഴടക്കുമെന്നും കോളനി സ്ഥാപിക്കുമെന്നുമാണ് ഹോക്കിങ്സ് മുന്നറിയിപ്പേകിയിരിക്കുന്നത്. അതിനാൽ അവരുമായി ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. അന്യഗ്രഹ ജീവികൾ ഇവിടം സന്ദർശിച്ചാൽ അതുകൊളംബസ് അമേരിക്കയിൽ കാലു കുത്തിയത് പോലെയാകുമെന്നും തുടർന്ന് തദ്ദേശീയരായ അമേരിക്കക്കാർക്ക് ദോഷമാണുണ്ടായതെന്നും അദ്ദേഹം ഉദാഹരണസഹിതം താക്കീത് നൽകുന്നു.