- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന്റെ നയം മാറിയപ്പോഴേക്കും അമേരിക്കയും മാറി; യൂറോപ്പ് വിട്ട് ബ്രിട്ടനെ ഒന്നാം നമ്പർ വ്യാപാര പങ്കാളിയാക്കാൻ ഒരുങ്ങി അമേരിക്ക; തിരിച്ചടിയാകുന്നത് ജർമ്മനിക്ക്
ബ്രെക്സിറ്റിന് ശക്തമായ പിന്തുണ നൽകിക്കൊണ്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് ബ്രിട്ടന്റെ പുതിയ നയങ്ങൾക്ക് കരുത്ത് പകർന്നിരിക്കുകയാണ്. അതായത് ബ്രിട്ടന്റെ നയം മാറിയപ്പോഴേക്കും അമേരിക്കയും അതിനനുസരിച്ച് മാറിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ തുടർന്ന് വ്യാപാരക്കാര്യത്തിൽ യൂറോപ്പിനെ പിന്തള്ളി ബ്രിട്ടനെ ഒന്നാം നമ്പർ വ്യാപാര പങ്കാളിയാക്കാൻ ഒരുങ്ങുകയാണെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് ശക്തമായ തിരിച്ചടി ലഭിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ജർമനിയായിരിക്കും ഒന്നാംസ്ഥാനത്തെന്നും സൂചനയുണ്ട്. യൂണിയൻ വിട്ട് പോകുന്ന ബ്രിട്ടന് താൻ ചാർജെടുത്ത് ആഴ്ചകൾക്കകം അമേരിക്കയുമായി നല്ല വ്യാപാരക്കരാറുകൾ ഉണ്ടാക്കാനുള്ള മാർഗം തുറക്കുമെന്ന് കഴിഞ്ഞ രാത്രി ട്രംപ് വാഗ്ദാനം ചെയ്തു. ബ്രെക്സിറ്റിനെ മഹത്തായ കാര്യമാക്കുന്നതിന് താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. യുകെയോടുള്ള തന്റെ താൽപര്യം
ബ്രെക്സിറ്റിന് ശക്തമായ പിന്തുണ നൽകിക്കൊണ്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് ബ്രിട്ടന്റെ പുതിയ നയങ്ങൾക്ക് കരുത്ത് പകർന്നിരിക്കുകയാണ്. അതായത് ബ്രിട്ടന്റെ നയം മാറിയപ്പോഴേക്കും അമേരിക്കയും അതിനനുസരിച്ച് മാറിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ തുടർന്ന് വ്യാപാരക്കാര്യത്തിൽ യൂറോപ്പിനെ പിന്തള്ളി ബ്രിട്ടനെ ഒന്നാം നമ്പർ വ്യാപാര പങ്കാളിയാക്കാൻ ഒരുങ്ങുകയാണെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് ശക്തമായ തിരിച്ചടി ലഭിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ജർമനിയായിരിക്കും ഒന്നാംസ്ഥാനത്തെന്നും സൂചനയുണ്ട്.
യൂണിയൻ വിട്ട് പോകുന്ന ബ്രിട്ടന് താൻ ചാർജെടുത്ത് ആഴ്ചകൾക്കകം അമേരിക്കയുമായി നല്ല വ്യാപാരക്കരാറുകൾ ഉണ്ടാക്കാനുള്ള മാർഗം തുറക്കുമെന്ന് കഴിഞ്ഞ രാത്രി ട്രംപ് വാഗ്ദാനം ചെയ്തു. ബ്രെക്സിറ്റിനെ മഹത്തായ കാര്യമാക്കുന്നതിന് താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. യുകെയോടുള്ള തന്റെ താൽപര്യം പ്രകടമാക്കിയ ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് ഉടൻ തന്നെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിക്കുമെന്നും പ്രസ്താവിച്ചു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ പിന്നീട് അമേരിക്കയുമായി വ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ക്യൂവിൽ ബ്രിട്ടന് ഏറ്റവും പിന്നിലായിരിക്കും സ്ഥാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിന് മുമ്പ് താക്കീത് നൽകിയിരുന്നു.ആ ഭീഷണിയെ നോക്കുകുത്തിയാക്കുന്ന നിലപാടാണ് ട്രംപ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്നും കൂടുതൽ രാജ്യങ്ങൾ ഉടൻ വിട്ട്പോകാൻ സാധ്യതയുണ്ടെന്ന പ്രവചനം ട്രംപ് നടത്തിയിട്ടുമുണ്ട്. കടുത്ത അഭയാർത്ഥി പ്രതിസന്ധി ഇതിലെ മിക്ക രാജ്യങ്ങളെയും തകർച്ചയുടെ വക്കിലെത്തിച്ചെന്നും ട്രംപ് അഭിപ്രായപ്പെടുന്നു. അഭയാർത്ഥികൾക്ക് നേരെ തുറന്ന വാതിൽ നയം സ്വീകരിച്ച് ജർമൻ ചാൻസലർ ഏയ്ജല മെർകൽ മില്യൺ കണക്കിന് അഭയാർത്ഥികൾ ജർമനിയിലെത്തുന്നതിന് വഴിയൊരുക്കിയെന്ന് ട്രംപ് ആരോപിക്കുന്നു. ഇത് വളരെ ദൗർഭാഗ്യകരവും പ്രയാസമേറിയതുമായ കാര്യമായാണ് താൻ കരുതുന്നതെന്നും ആളുകൾക്കും രാജ്യങ്ങൾക്കും അവരുടേതായ ഐഡന്റിറ്റി അത്യാവശ്യമാണെന്നും നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിലൂടെ അത് നഷ്ടമാകുമെന്ന സൂചനയും ട്രംപ് നൽകുന്നു.
ക്രിസ്മസിന് ശേഷം തെരേസ മെയ് തനിക്ക് കത്തയച്ചിരുന്നുവെന്നും ഇരു രാജ്യങ്ങളു തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന പ്രതീക്ഷയാണ് അവർ ഇതിലൂടെ പ്രകടിപ്പിച്ചതെന്നും ടൈംസിനും ജർമൻ പത്രമായ ബിൽഡിനും സംയുക്തമായി അനുവദിച്ച അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തി. യുഎസ് റഷ്യക്ക് മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുന്നതിന് പകരമായി റഷ്യയുമായി ആണവായുധങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു കരാറിലെത്തുന്നതിനോട് താൻ യോജിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. താൻ യുകെയെ സ്നേഹിക്കുന്നുവെന്നാണ് ടൈംസിന് വേണ്ടി തന്നെ ഇന്റർവ്യൂ ചെയ്യാനെത്തിയ ആളും ലീവ് കാംപയിനറുമായ മൈക്കൽഗോവിനോട് ട്രംപ് വെളിപ്പെടുത്തിയത്. ഫെബ്രുവരിയിൽ വച്ച് തെരേസയുമായി വൈറ്റ്ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനെ തുടർന്ന് നിർണായകമായ വ്യാപാരക്കരാറിലൊപ്പിടാനാകുമെന്നും ട്രംപ് പറയുന്നു. പൗണ്ടിന്റെ വില കുറയുന്നത് നല്ല കാര്യമാണെന്നും തൽഫലമായി ബ്രിട്ടീഷ് ഉൽപന്നങ്ങൾക്ക് വിദേശങ്ങളിൽ ആകർഷണം വർധിക്കുമെന്നും ട്രംപ് അഭിപ്രായപ്പെടുന്നു. താൻ അധികം വൈകാതെ യുകെ സന്ദർശിക്കുമെന്നും നിയുക്തപ്രസിഡന്റ് വ്യക്തമാക്കി.