- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുപറഞ്ഞു അടുത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്ന്? മൂന്നു ശതമാനത്തിൽ തിരിമറി നടന്നതായി റിപ്പോർട്ട്; തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാനാലോചിച്ച് ഹിലരി ക്ലിന്റൺ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചെന്ന് ഉറപ്പിക്കാൻ വരട്ടെ. തിരഞ്ഞെടുപ്പിൽ മൂന്നുശതമാനം വോട്ടുകളിൽ അട്ടിമറി നടന്നെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ ഹിലരി ക്ലിന്റണുമേൽ സമ്മർദമേറുന്നതായി റിപ്പോർട്ട്. വിസ്‌കൺസിൽ, മിഷിഗൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് നിരീക്ഷകൻ ജോൺ ബോണിഫാസ്, കമ്പ്യൂട്ടർ സെക്യൂരിറ്റി ആൻഡ് സൊസൈറ്റി മിഷിഗൺ സെന്റർ ഡയറക്ടർ ജെ.അലക്‌സ് ഹാൽഡെർമാൻ എന്നിവരാണ് ഇവിടങ്ങളിൽ വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നത്. റീക്കൗണ്ടിങ് ആവശ്യപ്പെടണമെന്ന് ഇവർ ഹിലരിയുടെ കാമ്പെയിൻ ചെയർമാൻ ജോൺ പോഡെസ്റ്റയോട് ആവശ്യപ്പെട്ടു. കഴിഞ്ഞവ്യാഴാഴ്ചയാണ് ഇവർ തങ്ങളുടെ കണ്ടെത്തലുകൾ ഹിലരി ക്യാമ്പിനെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച വിസ്‌കൻസിനിൽ ഹിലരിക്ക് ഏഴുശതമാനം വോട്ട് കുറവാണ് ലഭിച്ചത്. 30,000 വോട്ടുകൾ ഇവിടെ നഷ്ടമായി. ഹിലരി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് 27
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചെന്ന് ഉറപ്പിക്കാൻ വരട്ടെ. തിരഞ്ഞെടുപ്പിൽ മൂന്നുശതമാനം വോട്ടുകളിൽ അട്ടിമറി നടന്നെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ ഹിലരി ക്ലിന്റണുമേൽ സമ്മർദമേറുന്നതായി റിപ്പോർട്ട്. വിസ്‌കൺസിൽ, മിഷിഗൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നിരീക്ഷകൻ ജോൺ ബോണിഫാസ്, കമ്പ്യൂട്ടർ സെക്യൂരിറ്റി ആൻഡ് സൊസൈറ്റി മിഷിഗൺ സെന്റർ ഡയറക്ടർ ജെ.അലക്‌സ് ഹാൽഡെർമാൻ എന്നിവരാണ് ഇവിടങ്ങളിൽ വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നത്. റീക്കൗണ്ടിങ് ആവശ്യപ്പെടണമെന്ന് ഇവർ ഹിലരിയുടെ കാമ്പെയിൻ ചെയർമാൻ ജോൺ പോഡെസ്റ്റയോട് ആവശ്യപ്പെട്ടു. കഴിഞ്ഞവ്യാഴാഴ്ചയാണ് ഇവർ തങ്ങളുടെ കണ്ടെത്തലുകൾ ഹിലരി ക്യാമ്പിനെ അറിയിച്ചത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച വിസ്‌കൻസിനിൽ ഹിലരിക്ക് ഏഴുശതമാനം വോട്ട് കുറവാണ് ലഭിച്ചത്. 30,000 വോട്ടുകൾ ഇവിടെ നഷ്ടമായി. ഹിലരി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് 27,000 വോട്ടുകൾക്കാണ്. തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് തെളിവൊന്നുമില്ലെങ്കിലും, എന്തെങ്കിലും തരത്തിലുള്ള പാളിച്ചകൾ സംഭവിച്ചിരിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഡെമോക്രാറ്റുകൾ 2012-ൽ വിജയിച്ച വിസ്‌കൺസിനിലും പെൻസിൽവാനിയയിലും ട്രംപാണ് ഇക്കുറി വിജയം കണ്ടത്.
റീക്കൗണ്ടിങ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഹിലരിക്ക് ഇനി അധികം സമയമില്ല. നാളെയാണ് വിസ്‌കൺസിനിൽ റീക്കൗണ്ടിങ് ആവശ്യപ്പെടാനുള്ള അവസാന തീയതി. പെൻസിൽവാനിയയിലേത് തിങ്കളാഴ്ചയും. മിഷിഗണിലേത് അടുത്ത ബുധനാഴ്ചയും. നേരീയ പ്രതീക്ഷ ശേഷിക്കുന്നതിനാൽ റീക്കൗണ്ടിങ് ആവശ്യപ്പെടണമെന്ന് ഹിലരിയോട് പ്രധാന അനുയായികൾ ആവശ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് അട്ടിമറി ആരോപണം നടത്തിയിരുന്നത് ട്രംപാണെന്നതാണ് ഇതിലെ കൗതുക കരമായ വസ്തുത.
തിരഞ്ഞെടുപ്പിൽ വ്യാപകമായി അട്ടിമറി നടന്നിട്ടുണ്ടാവാമെന്നും തിരഞ്ഞെടുപ്പ് ഫലം സ്വീകരിക്കാൻ താൻ തയ്യാറായേക്കില്ലെന്നും വരെ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ ട്രംപിന് വൻവിജയമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണ സമയതത്ത് ഡമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടെയും വെബ്‌സൈറ്റുകളിൽ റഷ്യൻ ഹാക്കർമാർ കയറിക്കൂടിയിരുന്നു.