- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഷിങ്ങ് ടണിൽ നിന്ന് വാക്സിനെടുത്താൽ കഞ്ചാവ്; ഒഹിയോയിൽ കിട്ടുക ക്യാഷ് പ്രൈസ്; മൂതിർന്നവരെക്കൊണ്ട് കോവിഡ് വാക്‌സിൻ എടുപ്പിക്കാൻ പുതുവഴികൾ തേടി അമേരിക്ക; വേറിട്ട നടപടി അമേരിക്കയിൽ കോവിഡ് വാക്സിനെടുത്ത മുതിർന്നവരുടെ നിരക്ക് പകുതിയിലും താഴെ ആയതിനാൽ
വാഷിങ്ങ്ടൺ: ലോകത്ത് കോവിഡിനെതിരായ വാക്‌സിന്റെയും മരുന്നിന്റെയും കണ്ടുപിടിത്തവും നിർമ്മാണവുമൊക്കെ തകൃതിയാകുമ്പോഴും എത്രത്തോളം പേർ അത് ഉപയോഗപ്പെടുത്തുന്നു എന്ന കാര്യം ആശങ്കയോടെ തന്നെയാണ് ലോകരാഷ്ട്രങ്ങൾ നോ്ക്കിക്കാണുന്നത്.മഹാമാരിയുടെ വ്യാപനത്തിൽ ലോകം തന്നെ സ്തംബിക്കുമ്പോൾ ജനങ്ങളെക്കൊണ്ട് എങ്ങിനെയെങ്കിലും വാക്‌സിൻ എടുപ്പിക്കുക എന്ന ലക്ഷ്യമാണ് ഒരോ ഭാരണാധികാരിക്കും മുന്നിലുള്ളത്.അതിനായി വേറിട്ട വഴികളാണ് ഒരോ രാജ്യവും കണ്ടെത്തിയിരിക്കുന്നത്. ഇതിൽ എല്ലാ ലോക രാഷ്ട്രങ്ങളെയും കടത്തിവെട്ടുകയാണ് അമേരിക്ക.
അത്തരത്തിൽ ഒരു വാഗ്ദാനമാണ് ഇപ്പോൾ അമേരിക്കയിലെ വാഷിങ്ടൺ സ്റ്റേറ്റിലെ അധികൃതർ ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.കഞ്ചാവ് മുതൽ ക്യാഷ് പ്രൈസ് വരെ ഒരുക്കിയാണ് അമേരിക്ക്യിലെ വാക്‌സിനേഷൻ സെന്ററുകൾ ജനങ്ങളെ സ്വാഗതം ചെയ്യുന്നത്.ഒരു ഡോസ് കോവിഡ് വാക്‌സിൻ എടുത്താൽ കൂടെ സൗജന്യമായി നൽകുന്നത് കഞ്ചാവ് ആണ്. ആദ്യം മദ്യം നൽകി ജനങ്ങളെ വശത്താക്കാനായിരുന്നു ഭരണകൂടത്തിന്റെ പദ്ധതി ഇചിന്റെ ഭാഗമായി കഴിഞ്ഞ മാസം വാഷിങ്ടണിലെ ബാറുകളിൽ നിന്നും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് സൗജന്യമായി മദ്യം നൽകാൻ അധികാരികൾ തീരുമാനിച്ചിരുന്നു. എന്നാൽ അതു കൊണ്ടും വാക്‌സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടാകാത്തതിനാലാണ് ഇപ്പോൾ ഒരു പടി കൂടി കടന്ന് കഞ്ചാവ് നൽകാൻ അധികാരികൾ തീരുമാനപ്പെടുത്തത്.
വാഷിങ്ങ്ടണിൽ കഞ്ചാവാണ് നൽകുന്നതെങ്കിൽ അത്രകടന്ന് ചിന്തിക്കാൻ കാലിഫോർണിയയ്ക്കും ഒഹിയോയ്ക്കും സാധിച്ചിട്ടില്ല.അമേരിക്കയിലെ കാലിഫോർണിയയിലും ഒഹിയോയിലും വാക്‌സിൻ എടുക്കുന്നവർക്ക് സൗജന്യ ലോട്ടറിയും ക്യാഷ് പ്രൈസുകളും നൽകുകയാണ്. ഗവൺമെന്റ് തന്നെ ഇത്തരം നിർദ്ദേശങ്ങളുമായി രംഗത്തെത്തിയപ്പോൾ ഇതിന്റെ ചുവട് പിടിച്ച് ചില സ്ഥാപനങ്ങളും സമാന ഉത്തരവുമായി രംഗത്ത് വരുന്നുണ്ട്. അരിസോണയിലെ ലഹരിവസ്തുക്കൾ വിൽക്കുന്ന ഒരു സ്ഥാപനം വാക്‌സിൻ സ്വീകരിക്കുന്നവർക്ക് സൗജന്യമായി തങ്ങളുടെ ഉത്പന്നങ്ങൾ നൽകും എന്ന പരസ്യം ചെയ്തിരുന്നു.
മുതിർന്നവരിൽ തന്നെ വാക്‌സിനേഷന്റെ നിരക്ക് കുറഞ്ഞതോടെയാണ് ഇത്രയും കടന്ന തീരുമാനങ്ങളുമായി ഭരണകൂടം രംഗത്ത് വന്നത്. വാഷിങ്ടണിൽ മുതിർന്നവരിൽ 54 ശതമാനം പേർ മാത്രമാണ് ഇതുവരെയായും വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളത്.2012 മുതൽ വാഷിങ്ടണിൽ വിനോദത്തിനു വേണ്ടിയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം നിയമവിധേയമാക്കിയിരുന്നു. അമേരിക്കയുടെ സ്വാതന്ത്യ ദിനമായ ജൂലായ് 4ന് മുമ്പായി കുറഞ്ഞത് 70 ശതമാനം അമേരിക്കൻ പൗരന്മാർക്കെങ്കിലും ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ