- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് മെമ്പർഷിപ്പ് ഡ്രൈവിന് ആവേശകരമായ പ്രതികരണം: പ്രസിഡന്റ് മാധവൻ ബി. നായർ
അമേരിക്കയിലെ മലയാളി വ്യാപാര- വ്യവസായ സംരംഭകരുടെ സംഘടനയായ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് 50% ഇളവോടെ ജൂൺ 1 മുതൽ 30 വരെ പ്രഖ്യാപിച്ച മെമ്പർഷിപ്പ് ഡ്രൈവിന് ലഭിച്ച ആവേശകരമായ പ്രതികരണം വളരെ സന്തോഷകരവും സ്വാഗതാർഹവുമാണെന്ന് പ്രസിഡന്റ് മാധവൻ ബി. നായർ പറഞ്ഞു. ഐ.എ.എം.സി.സിയിൽ മെമ്പറാകാൻ സംരംഭകർ കാണിക്കുന്ന സന്നദ്ധത നിലനിൽക്കുന്ന
അമേരിക്കയിലെ മലയാളി വ്യാപാര- വ്യവസായ സംരംഭകരുടെ സംഘടനയായ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് 50% ഇളവോടെ ജൂൺ 1 മുതൽ 30 വരെ പ്രഖ്യാപിച്ച മെമ്പർഷിപ്പ് ഡ്രൈവിന് ലഭിച്ച ആവേശകരമായ പ്രതികരണം വളരെ സന്തോഷകരവും സ്വാഗതാർഹവുമാണെന്ന് പ്രസിഡന്റ് മാധവൻ ബി. നായർ പറഞ്ഞു.
ഐ.എ.എം.സി.സിയിൽ മെമ്പറാകാൻ സംരംഭകർ കാണിക്കുന്ന സന്നദ്ധത നിലനിൽക്കുന്ന ബിസിനസ് അന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള കൂട്ടായ്മയുടെ ആവശ്യകതയാണ് കാണിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. സംരംഭകരുടെ താത്പര്യം മുൻനിർത്തി വരുംവർഷങ്ങളിൽ ഐ.എ.എം.സി.സിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും തീരുമാനിച്ചു.
അമേരിക്കൻ ബിസിനസ് സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി നിലനിന്നുപോരുന്ന ബിസിനസ് സംരംഭങ്ങൾക്ക് വളരുന്നതിനുള്ള വിദഗ്‌ധോപദേശം നൽകുന്നതിനും കാലോചിതമായ നിയമനിർമ്മാണങ്ങൾക്ക് അനുസൃമായി പ്രവർത്തിക്കുന്നതിനുവേണ്ട നിയമോപദേശങ്ങൾ നൽകുന്നതിനും കാലാനുസൃതമായി വിദഗ്ദ്ധർ സെമിനാറുകൾ നയിക്കും.
പുതുതായി എത്തുന്ന സംരംഭകർക്ക് എല്ലാവിധ പിന്തുണയും നൽകുന്നതിന് സജ്ജമായ രീതിയിൽ ഒരു സംവിധാനം ഉണ്ടാക്കുക എന്നുള്ളതും ഐ.എ.എം.സി.സിയുടെ ഭാവി പരിപാടികളിൽ ഉൾപ്പെടും.
നെറ്റ് വർക്കിംഗിൽ കൂടി സാമൂഹിക ബന്ധങ്ങൾ വിപുലീകരിക്കുന്നതിനും ഭരണസംവിധാനത്തിൽ നിന്ന് എല്ലാവിധ പിന്തുണ ലഭിക്കുന്നതിനുള്ള സഹായങ്ങൾ നൽകുന്നതിനും ഐ.എ.എം.സി.സി പ്രതിജ്ഞാബദ്ധമാണെന്ന് മെമ്പർഷിപ്പ് ഡ്രൈവിന്റെ കോർഡിനേറ്റേഴ്‌സായ റോയ് എണ്ണചേരിലും, ജോൺ അക്ഷാലയും പറയുകയും, ഈ അവസരം ഉപയോഗിച്ച എല്ലാവരേയും അഭിനന്ദിക്കുകയും അതോടൊപ്പം ജൂൺ 30 വരെയുള്ള സമയം പരമാവധി പ്രയോജനപ്പെടുത്താൻ അഭ്യർത്ഥിക്കുകയും ചെയ്തു. രാജശ്രീ പിന്റോ അറിയിച്ചതാണിത്.



