- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയച്ചതിക്ക് പ്രതികാരം തീർക്കാൻ നെടുമ്പാശ്ശേരിയിൽ അമേരിക്കൻ മലയാളി നഴ്‌സിനെ കാമുകൻ തട്ടിക്കൊണ്ടു പോയി; കുവൈത്തിൽ നിന്നെത്തിയ ഡ്രൈവർ കാമുകനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് പിന്തുടർന്ന് പിടികൂടി
കൊച്ചി: പ്രണയിച്ച് ചതിച്ച അമേരിക്കൻ മലയാളി നഴ്‌സിനെ തട്ടിക്കൊണ്ടുപോയി കുവൈത്തിൽ ഡ്രൈവറായ കാമുകന്റെ പ്രതികാരം. വിമാനത്താവളത്തിൽ വന്നിറങ്ങിയ കാമുകി സഞ്ചരിച്ച കാർ പിന്തുടർന്ന കാമുകതനും കൂട്ടാളികളും ബലപ്രയോഗത്തിലൂടെ യുവതിയെ കാറിൽ കയറ്റുന്നു. വിവരം പൊലീസിൽ അറിയപ്പോൾ ഉടനടി പിന്തുടർന്ന് വാഹനം കണ്ടെത്തി യുവതിയെ മോചിപ്പിക്കുന്നു. സ
കൊച്ചി: പ്രണയിച്ച് ചതിച്ച അമേരിക്കൻ മലയാളി നഴ്‌സിനെ തട്ടിക്കൊണ്ടുപോയി കുവൈത്തിൽ ഡ്രൈവറായ കാമുകന്റെ പ്രതികാരം. വിമാനത്താവളത്തിൽ വന്നിറങ്ങിയ കാമുകി സഞ്ചരിച്ച കാർ പിന്തുടർന്ന കാമുകതനും കൂട്ടാളികളും ബലപ്രയോഗത്തിലൂടെ യുവതിയെ കാറിൽ കയറ്റുന്നു. വിവരം പൊലീസിൽ അറിയപ്പോൾ ഉടനടി പിന്തുടർന്ന് വാഹനം കണ്ടെത്തി യുവതിയെ മോചിപ്പിക്കുന്നു. സിനിമാക്കഥകളെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്താണ്. ഇന്നലെ രാത്രിയാണ് തട്ടിക്കൊണ്ടു പോകലും പൊലീസ് അറസ്റ്റും നടന്നത്. അമേരിക്കയിൽ നഴ്‌സായ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് യുവാക്കൾ ഇപ്പോൾ അഴിക്കുള്ളിൽ കഴിയുകയാണ്.
ഇന്നലെ രാത്രിയാണ് അമേരിക്കയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവതി വന്നിറങ്ങിയത്. യുവതിയെ കാത്ത് വീട്ടുകാരും വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നും ലഗേജും മറ്റും കാറിന്റെ ഡിക്കിയിലാക്കി പതിവുപോലെ വീട്ടിലേക്ക് യാത്രതിരിക്കുകയായിരുന്നു യുവതി. പത്തനംതിട്ടയിലെ മല്ലപ്പള്ളി സ്വദേശിനിയായിരുന്നു ഇവർ. കാറിൽ വീട്ടുകാർക്കൊപ്പം പോകുകയായിരുന്ന പെൺകുട്ടിയെ ഗോൾഫ് കോഴ്‌സിന് സമീപം വച്ച് മറ്റൊരു കാറിലേക്ക് ബലപ്രയോഗിച്ച് കയറ്റുകയായിരുന്നു. അഞ്ച് യുവാക്കൾ അടങ്ങിയ സംഘം ഇന്നോവ കാറിൽ എത്തിയാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്. ബലപ്രയോഗത്തിലൂടെയായിരുന്നു തട്ടിക്കൊണ്ടുപോകൽ.
യുവതിയെ തട്ടിക്കൊണ്ടു പോയ ഉടനെ തന്നെ വിവരം വീട്ടുകാർ നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചു. നെടുമ്പാശ്ശേരി ഡിവൈഎസിപി ഷംസ്, സിഐ മുരളി എന്നിരുവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നോവകാറിന്റെ വിശദാംശങ്ങൾ വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് നൽകി. കാർ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായതോടെ പൊലീസ് സംഘം പിന്നാലെ പാഞ്ഞു. ഒടുവിൽ യുവതിയെയും തട്ടിക്കൊണ്ടുപോയ സംഘത്തെയും പൊലീസ് പിടികൂടുകയും ചെയ്തു. ഇന്നോവ കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന് പിന്നിലെ പ്രണയകഥ പുറത്തുവന്നത്. അമേരിക്കയിൽ നഴ്‌സിങ് ജോലിക്ക് പോകുന്നതിന് മുമ്പ് കുവൈത്തിലെ നഴ്‌സായിരുന്നു യുവതി. അവിടെ വച്ചാണ് ഡ്രൈവറായ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവുമായി ഇവർ അടുക്കുന്നത്. ഇവർ തമ്മിൽ പ്രണയത്തിലുമായിരുന്നു. വിവാഹം ചെയ്യാനും ആഗ്രഹിച്ചു. വിവാഹക്കാര്യം യുവതിയെ അറിയിച്ചതോടെ കാര്യമായ താൽപ്പര്യമൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് യുവതി അമേരിക്കയിലേക്ക് ജോലിക്ക് പോകുന്നത്.
അമേരിക്കയിൽ ജോലി ലഭിച്ചതോടെ മികച്ച ആലോചനകൾ യുവതിക്കായി വീട്ടുകാർ ആലോചിക്കുകയും ചെയ്തു. യുവതി വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ഈമാസം 13ാം തീയ്യതി വിവാഹത്തീയതി ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റെ കാമുകി മറ്റൊരാളെ വിവാഹം ചെയ്ത വിവരം യുവാവ് അറിയുന്നത്. തുടർന്നാണ് തട്ടിക്കൊണ്ടുപോകാൻ പദ്ധതി ആസൂത്രണം ചെയ്തതും. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങുന്ന ദിവസവും സമയവും ഉറപ്പിച്ചതോടെ നെടുമ്പാശ്ശേരിയിലെത്തി യുവതിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തട്ടിക്കൊണ്ടു പോകൽ സംഘത്തിലെ രണ്ട് യുവാക്കളെ കൂടി ഇനി പിടികൂടാനുണ്ട്. ഇവരെ എളുപ്പത്തിൽ പിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നെടുമ്പാശ്ശേരി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.