ഫ്‌ളോറിഡ: വിക്ഷേപണത്തിനു മുമ്പുള്ള പരീക്ഷണത്തിനിടെ അമേരിക്കൻ റോക്കറ്റ് പൊട്ടിത്തെറിച്ചു. അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റാണു വിക്ഷേപണത്തിന് തൊട്ടുമുമ്പ് പൊട്ടിത്തെറിച്ചത്.

നാസയുടെ ജോൺ എഫ് കെന്നഡി സ്‌പേസ് സെന്ററിൽ റോക്കറ്റിന്റെ വിക്ഷേപണത്തിനുള്ള ഒരുക്കത്തിനിടെയാണ് സ്‌ഫോടനം. അപകടത്തിൽ ആളപായമില്ല.

ശനിയാഴ്ച വിക്ഷേപണം നടത്തുന്നതിന്റെ മുന്നോടിയായുള്ള പരീക്ഷണത്തിനിടെയാണ് സ്‌ഫോടനമെന്ന് നാസ അറിയിച്ചു.
റോക്കറ്റിൽ ഘടിപ്പിച്ചിരുന്ന കൃത്രിമ ഉപഗ്രഹവും തകർന്നു. സ്‌ഫോടനത്തെത്തുടർന്ന് സമീപത്തെ കെട്ടിടങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്.