ലണ്ടൻ: ഫ്രീ സെക്‌സിനു പേരുകേട്ടവയാണ് പാശ്ചാത്യരാജ്യങ്ങൾ. എന്നാൽ ഇന്റർനെറ്റിലൂടെ അശ്ലീലചിത്രങ്ങൾ കാണുന്നതിലും പാശ്ചാത്യരാജ്യങ്ങൾ തന്നെ വീണ്ടും മുന്നിലെത്തിയിരിക്കുന്നു. അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങൾക്കു പിന്നിലായി ഇന്ത്യ നാലാമതുണ്ട്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജപ്പാൻ, ഫ്രാൻസ്, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, ബ്രസീൽ എന്നീ രാജ്യങ്ങളാണ് അഞ്ചുമുതൽ പത്തുവരെ സ്ഥാനങ്ങളിൽ.

അശ്ലീല വെബ്‌സൈറ്റായ പോൺഹബ് ആണ് കണക്കുകൾ പുറത്തുവിട്ടത്. പോയവർഷം ലോകത്തുമൊത്തം 9,200 കോടി വീഡിയോകളാണ് പോൺഹബിലൂടെ ആൾക്കാർ കണ്ടത്. ഒരാൾ ശരാശരി 9.36 മിനിട്ടു സമയം അശ്ലീല ചിത്രം കാണാൻ ചെലവഴിച്ചു. പോയ വർഷത്തെ അപേക്ഷിച്ച് 16 സെക്കൻഡിന്റെ വർധനവേ ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളൂ.

അശ്ലീലചിത്രം കാണുന്നവരുടെ എണ്ണത്തിൽ അമേരിക്കയാണു മുന്നിലെങ്കിലും അശ്ലീല വെബ്‌സൈറ്റുകളിൽ സമയം കൂടുതൽ ചെലവഴിക്കുന്നത് ഫിലിപ്പീൻസുകാരാണ്. 12 മിനിട്ടും 45 സെക്കൻഡുമാണ് ശരാശരി ഒരു ഫിലിപ്പീൻസുകാരൻ അശ്ലീലം കാണാൻ ചെലഴവിക്കുന്ന സമയം. ദക്ഷിണാഫ്രിക്ക(10.46), അമേരിക്ക(10.15), കാനഡ(9.49) എന്നിങ്ങനെയാണ് രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ. 8.20 മിനിട്ടുമായി ഇന്ത്യ ഇക്കാര്യത്തിൽ 16ാം സ്ഥാനത്താണ്. മുൻ വർഷത്തേക്കാൾ 70 സെക്കൻഡു കുറച്ചാണ് ഇന്ത്യക്കാർ അശ്ലീലം കാണുന്നത്. ഏറ്റവും കുറവു സമയം ചെലവഴിക്കുന്നത് ക്യൂബയാണ് - 4.57 സെക്കൻഡ്).

യൂറോപ്യൻ യൂണിയനിൽ ഏറ്റവും അധികം അശ്ലീലചിത്രങ്ങൾ കാണുന്ന ജനങ്ങളുള്ള രാജ്യമെന്ന ബഹുമതി ബ്രിട്ടൻ സ്വന്തമാക്കി. അശ്രീല ചിത്രം കാണുന്നതിന് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ബ്രിട്ടീഷുകാർ തന്നെ.

പോൺഹബിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ട സെലിബ്രിറ്റി പ്രമുഖ മോഡൽ കിം കാർദാഷിയാൻ ആയിരുന്നു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപ്രതീക്ഷിതമായി നാലാം സ്ഥാനത്തും എത്തി.

തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും കൂടുതൽ തെരയപ്പെട്ട വിഭാഗം സ്ത്രീ സ്വവർഗരതി(ലെസ്‌ബിയൻ) യാണ്. ആണുങ്ങൾ ഏറ്റവും കൂടുതൽ തെരഞ്ഞ വിഭാഗങ്ങൾ മിൽഫ്(മധ്യവയസ്‌ക), രണ്ടാനമ്മ, അർധസഹോദരി തുടങ്ങിയവ ആണ്.