മെൽബൺ: ഓസ്‌ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷന്റെ നേതൃത്വത്തിൽ നോമ്പുതുറയും ചടങ്ങുകളും മെൽബണിൽ നടന്നു. സൺഷൈനിൽ ഓസ്‌ട്രേലിയ ലൈറ്റ് ഫൗണ്ടേഷൻ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സ് അക്ഷരാർത്ഥത്തിൽ ഒരു മതസൗഹാർദ്ദ േവദിയായി മാറി.

വിക്‌ടോറിയയിൽ നിന്നുള്ള ധാരാളം പ്രവാസി മലയാളികൾ നോമ്പിന്റെ കാരുണ്യത്തിന്റെ നിറവുമായി യോഗത്തിൽ പെങ്കടുത്തു. മെൽബണിലെ സാംസ്കാരിക പ്രവർത്തകരും മതമേലദ്ധ്യക്ഷന്മാരും മാദ്ധ്യമ പ്രവർത്തകരും ചടങ്ങിൽ തങ്ങളുടെ പഴയകാല നോമ്പുകളെ അനുസ്മരിച്ചു. വിക്‌ടോറിയ പൊലീസ് വകുപ്പിനെ പ്രതിനിധീകരിച്ച് ആക്ടിങ് കമ്മീഷണർ ഗ്ലെൻ വൈർ, ആക്ടിങ് സീനിയർ മൈക്കൾ കെല്ലി എന്നിവരും പൊലീസ് വകുപ്പിലെ മൾട്ടി കൾച്ചറൽ കാര്യവാഹിക വിഭാഗം സീനിയർ ദിനേഷ് നെട്ടൂർ, ആൻഡ്യൂ കെന്നഡിയും ചടങ്ങിന് അവസാനം വരെ നോമ്പിന്റെ പ്രാധാന്യം ഉൾക്കൊണ്ടിരുന്നു.

ആമിയാ പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷനായിരുന്നു. ആമിയ മുൻ പ്രസിഡന്റ് നാസർ ഇബ്രാഹീം ഇഫ്താർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീറോ മലബാർ സഭ മെൽബൺ രൂപതാ വികാരി ജനറൽ ഫാ. ്രഫാൻസിസ് കോലഞ്ചേരി, മാദ്ധ്യമ പ്രവർത്തകനായ ജോസ് എം ജോർജ്ജ്, സാംസ്കാരിക പ്രവർത്തകനായ ഡോ. ഷാജി വർഗ്ഗീസ്, തോമസ് വാരാപ്പള്ളി, അജി പുനലൂർ, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി തന്റെ പഴയകാല സുഹൃത്തിന്റെ കോഴിക്കോട്ടുള്ള വസതിയിൽ ഇഫ്താറിൽ പങ്കെടുക്കുന്ന ഓർമ്മകൾ പങ്കുവച്ചു. ഇസ്ലാമിക കൗൺസിൽ ഓഫ് വിക്‌ടോറിയ പ്രതിനിധി ഷൈഖ് മുസ്തഫ റമദാൻ സന്ദേശം നൽകിയപ്പോൾ മുഖ്യപ്രഭാഷണം ഇസ്ലാമിക പണ്ഡിതൻ ഒമർ മർസൂക്കിയും അബ്ദുൾ ഷഹീദും നൽകി. അവതരണ ശൈലികൊണ്ട് ഒമർ മർസൂക്കിയുടെ പ്രസംഗം ഹൃദയസ്പർശിയായി.

ഇസ്ലാമിന്റെ ആശയം ലളിതമായി പകർന്നു നൽകാൻ അദ്ദേഹത്തിന് സാധിച്ചു. വിശ്വാസികൾ തിന്മയുടെ മുഖാവരണം നീക്കി നന്മയുടെ പ്രകാശം ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആമീയ വൈസ് പ്രസിഡന്റ് സമീൽ ആരിഫ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.