- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും അടിച്ചു മാറ്റിയത് 186 കോടി രൂപ വിലമതിക്കുന്ന 776 കിലോ സ്വർണം; 887 കിലോ സ്വർണം ഉരുക്കി നഷ്ടപ്പെടുത്തിയത് 263 കിലോ; കാണിക്ക ലഭിച്ച സ്വർണ്ണവും വെള്ളിയും ഇവിടെയെന്ന് ആർക്കുമറിയില്ല; ബി നിലവറയിൽ കയറാൻ അനുവദിക്കാത്തത് തീവെട്ടിക്കൊള്ളയുടെ കണക്ക് പുറത്തുവരുമെന്ന് പേടിച്ച്; ശ്രീ പത്മനാഭന്റെ പേരിൽ കട്ടുമുടിച്ച കുലദ്രോഹികൾ ആരൊക്കെ?
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് 776 കിലോ സ്വർണം കാണാതായതുൾപ്പെടെയുള്ള ക്രമക്കേടുകൾ സുപ്രീംകോടതിയുടെ പരിഗണനയിൽ. തട്ടിപ്പും വെട്ടിപ്പും പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നിട്ടുണ്ടെന്ന സൂചനയാണ് ഇത് നൽകു്‌നത്. ഈ തട്ടിപ്പുകൾ സിബിഐ ഡയറക്ടർ അധ്യക്ഷനായുള്ള പ്രത്യേക സംഘത്തെക്കൊണ്ട് (എസ്ഐടി) അന്വേഷിപ്പിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ബി നിലവറ തുറക്കുന്നതിനെ ഒരു കൂട്ടർ സുപ്രീംകോടതിയിൽ എതിർക്കാൻ കാണം കള്ളക്കളികൾ പുറത്തുവരുമെന്ന ഭയം മൂലമാണെന്ന വാദവും ഇതോടെ സജീവമാവുകയാണ്. 776 കിലോ തൂക്കംവരുന്ന 769 സ്വർണക്കുടങ്ങൾ ക്ഷേത്രത്തിൽനിന്നു കാണാതായിട്ടുണ്ട്. ഇവയുടെ ഏകദേശ മൂല്യം 186 കോടി രൂപയാണെന്നും വിലയിരുത്തുന്നു. മൊത്തം 887 കിലോ സ്വർണം ഉരുക്കിയിട്ടുണ്ട്. അതിൽനിന്നു ലഭിച്ചത് 624 കിലോ. നഷ്ടം 263 കിലോ. അതായത് വമ്പൻ കള്ളക്കളിയാണ് സ്വർണം ഉരുക്കലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. മുൻ വർഷങ്ങളിലെ കണക്കുകൾ സൂക്ഷിച്ചിട്ടില്ല. 200102 മുതൽ 200809 വ
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് 776 കിലോ സ്വർണം കാണാതായതുൾപ്പെടെയുള്ള ക്രമക്കേടുകൾ സുപ്രീംകോടതിയുടെ പരിഗണനയിൽ. തട്ടിപ്പും വെട്ടിപ്പും പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നിട്ടുണ്ടെന്ന സൂചനയാണ് ഇത് നൽകു്‌നത്. ഈ തട്ടിപ്പുകൾ സിബിഐ ഡയറക്ടർ അധ്യക്ഷനായുള്ള പ്രത്യേക സംഘത്തെക്കൊണ്ട് (എസ്ഐടി) അന്വേഷിപ്പിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ബി നിലവറ തുറക്കുന്നതിനെ ഒരു കൂട്ടർ സുപ്രീംകോടതിയിൽ എതിർക്കാൻ കാണം കള്ളക്കളികൾ പുറത്തുവരുമെന്ന ഭയം മൂലമാണെന്ന വാദവും ഇതോടെ സജീവമാവുകയാണ്.
776 കിലോ തൂക്കംവരുന്ന 769 സ്വർണക്കുടങ്ങൾ ക്ഷേത്രത്തിൽനിന്നു കാണാതായിട്ടുണ്ട്. ഇവയുടെ ഏകദേശ മൂല്യം 186 കോടി രൂപയാണെന്നും വിലയിരുത്തുന്നു. മൊത്തം 887 കിലോ സ്വർണം ഉരുക്കിയിട്ടുണ്ട്. അതിൽനിന്നു ലഭിച്ചത് 624 കിലോ. നഷ്ടം 263 കിലോ. അതായത് വമ്പൻ കള്ളക്കളിയാണ് സ്വർണം ഉരുക്കലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. മുൻ വർഷങ്ങളിലെ കണക്കുകൾ സൂക്ഷിച്ചിട്ടില്ല. 200102 മുതൽ 200809 വരെയുള്ള ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഒരുകാലത്തും ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കെടുത്തിട്ടില്ല. ഇക്കാര്യം ഇന്റേണൽ ഓഡിറ്ററും സമ്മതിക്കുന്നു. കാണിക്കയായി ലഭിച്ച സ്വർണ്ണത്തേയും വെള്ളിയേയും കുറിച്ച് ആർക്കും അറിയില്ല. ഇതെല്ലാം എങ്ങോട്ട് പോയെന്ന സംശയമാണ് ഉയരുന്നത്.
ക്ഷേത്രത്തിലെ ചെലവുകൾ സംബന്ധിച്ച കൃത്യമായ കണക്കുകളില്ല. സ്ഥാവര വസ്തുക്കളുടെ തോതുമറിയില്ലെന്നും ക്ഷേത്രത്തിന്റെ ശ്രീകാര്യം ഓഫിസിൽ സൂക്ഷിച്ചിട്ടുള്ള സ്വർണലോക്കറ്റുകളുടെ കണക്കുമില്ലെന്നും വിലയിരുത്തലുണ്ട്. ബി നിലവറ 1990 ജൂലൈ മുതൽ 2002 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ ഏഴു തവണയെങ്കിലും തുറന്നിട്ടുണ്ട്. നിലവറ തുറക്കുന്നതിനു തന്ത്രിമാരുടെയും കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും അഭിപ്രായം ചോദിക്കാവുന്നതാണെന്നും വിശദീകരിക്കുന്നു. ന്മക്ഷേത്രത്തിന്റേതായി രേഖകളിലുള്ളത് 5.72 ഏക്കർ സ്ഥലമാണ്. കൈവശമുള്ളത് അതിലും വളരെ കുറവാണ്. പാഞ്ചജന്യം കല്യാണ മണ്ഡപത്തിനായി വകയിരുത്തിയത് 1.82 ഏക്കറാണ്. കൈവശമുള്ളത് 0.67 ഏക്കർ. ഇതെല്ലാം എവിടെ പോയെന്നാണ് ഉയരുന്ന ചോദ്യം. ക്ഷേത്ര അധികാരം കൈയാളിയിരുന്ന രാജകുടുംബത്തിന് ഇതിൽ പങ്കില്ലേയെന്ന സംശയമാണ് സജീവമാകുന്നത്.
അതിനിടെ ബി നിലവറ തുറക്കുന്നതു തൽക്കാലം പരിഗണനയിലില്ലെന്ന നിലപാടു സുപ്രീം കോടതി ആവർത്തിച്ചു. പത്മതീർത്ഥം, മിത്രാനന്ദകുളം എന്നിവയുടെയും ശ്രീകോവിലിന്റെയും അറ്റകുറ്റപ്പണികൾക്കുള്ള വിദഗ്ധ സംഘത്തിന്റെ പട്ടിക തയാറാക്കാൻ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ബെഞ്ച് അഭിഭാഷകരോടു നിർദ്ദേശിച്ചു. ഈ വിഷയം വീണ്ടും ഈ മാസം എട്ടിനു പരിഗണിക്കും. കുളങ്ങൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നീന്തൽകുളങ്ങൾ പോലെയല്ല, പരമ്പരാഗതരീതികൾ കണക്കിലെടുത്തുവേണം നവീകരിക്കാനെന്നു കോടതി പറഞ്ഞു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ക.എൻ.സതീഷിനെ മാറ്റണമെന്നു രാജകുടുംബവും ക്ഷേത്ര ട്രസ്റ്റും ആവശ്യപ്പെട്ടെങ്കിലും കോടതി ഒന്നും പറഞ്ഞില്ല. ഇത് രാജകുടുംബത്തിന് കനത്ത തിരിച്ചടിയായി. സതീഷിനെതിരെ ഗുരുതര ആരോപണമാണ് രാജകുടുംബം ഉന്നയിച്ചിരുന്നത്.
ക്ഷേത്രത്തിനായി രാജകുടുംബം ചെയ്ത സേവനങ്ങളുടെ ചരിത്രം അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ വിശദീകരിച്ചു. എന്നാൽ, കാലം മാറിയെന്നും ക്ഷേത്രത്തെ സ്വകാര്യ സ്വത്തായി കണക്കാക്കാനാവില്ലെന്നും ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു. കോടതി കരുതുന്നതുപോലെയല്ല, അധികാരത്തിനായുള്ള പോരാണു നടക്കുന്നതെന്നും കാര്യങ്ങൾ സങ്കീർണമാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്വർണവും വെള്ളിയും ആഭരണങ്ങളുമുൾപ്പെടെ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതിനെക്കുറിച്ച് എസ്ഐടി അന്വേഷണം എന്നതിനൊപ്പം, ക്ഷേത്രത്തിന്റെ സ്ഥലം അന്യാധീനപ്പെട്ടതിനെക്കുറിച്ചു സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിൽ പരിശോധന വേണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ പിന്നീടു പരിശോധിക്കാമെന്നു കോടതി പറഞ്ഞു. ഇന്നലെ കോടതിക്കു നൽകിയ റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹത്തിന്റെയും കോടതി നിയോഗിച്ച സ്പെഷൽ ഓഡിറ്ററായ വിനോദ് റായിയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്.