- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയെ ഉപദേശിക്കാനാണ് വീട്ടിലെത്തിയതെന്ന് അമീറുൽ ഇസ്ലാമിന്റെ മൊഴി; അമീറിനെ സഹായിച്ച സുഹൃത്തിനെ തിരഞ്ഞ് പൊലീസ്; വിവരങ്ങൾ മറച്ചുവച്ചതിന് വാടക വീട് ഉടമയ്ക്കും ഏജന്റിനുമെതിരെ കേസെടുക്കും; കുളിക്കടവിൽ സംഘർഷമുണ്ടായിട്ടില്ലെന്ന് സ്ത്രീകളും
കൊച്ചി: ജിഷ വധക്കേസിൽ അറസ്റ്റിലായ ആസം സ്വദേശി അമീറുൽ ഇസ്ലാമിന്റെ മൊഴികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജിഷയെ ഉപദേശിക്കാനാണ് താൻ വീട്ടിലെത്തിയതെന്നാണ് അമീറുൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഉപദേശം കേൾക്കാൻ തയ്യാറാകാതെ പ്രകോപിതനായാണ് ജിഷ പെരുമാറിയത്. ഈ പ്രകോപനം മൂലമാണ് കൊല ചെയ്തതെന്നുമാണ് അമീറുൽ ഇസ്ലാം പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഈ വാദം പൂർണ്ണമായും മുഖവിലക്കെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അതേസമയം പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും പൊലീസ് തിരയുന്നുണ്ട്. ഇയാൾ അമീറുളിനെ സഹായിച്ചുവെന്നാണ് അറിയുന്നത്. അസം സ്വദേശിയായ ഇയാൾ സ്ഥലത്തില്ലെന്നാണ് അറിയുന്ന്. ഇയാൾക്ക് സംഭവത്തെ കുറിച്ച് കൂടുതൽ അറിയാമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് മുമ്പ് അമീറുൽ ഇസ്ലാമിനൊപ്പം ഈ സുഹൃത്തും ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ, ഇയാളെ ഇപ്പോൾ കാണാനില്ല. കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഇയാൾക്ക് അറിയാമെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം ജിഷ വധക്കേസ് അന്വേഷണവുമായി സഹകരിക്കാതിരുന്ന വാടക വീട് ഉടമയ്ക്കും ഏജന്റിനും എതി
കൊച്ചി: ജിഷ വധക്കേസിൽ അറസ്റ്റിലായ ആസം സ്വദേശി അമീറുൽ ഇസ്ലാമിന്റെ മൊഴികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജിഷയെ ഉപദേശിക്കാനാണ് താൻ വീട്ടിലെത്തിയതെന്നാണ് അമീറുൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഉപദേശം കേൾക്കാൻ തയ്യാറാകാതെ പ്രകോപിതനായാണ് ജിഷ പെരുമാറിയത്. ഈ പ്രകോപനം മൂലമാണ് കൊല ചെയ്തതെന്നുമാണ് അമീറുൽ ഇസ്ലാം പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഈ വാദം പൂർണ്ണമായും മുഖവിലക്കെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും പൊലീസ് തിരയുന്നുണ്ട്. ഇയാൾ അമീറുളിനെ സഹായിച്ചുവെന്നാണ് അറിയുന്നത്. അസം സ്വദേശിയായ ഇയാൾ സ്ഥലത്തില്ലെന്നാണ് അറിയുന്ന്. ഇയാൾക്ക് സംഭവത്തെ കുറിച്ച് കൂടുതൽ അറിയാമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് മുമ്പ് അമീറുൽ ഇസ്ലാമിനൊപ്പം ഈ സുഹൃത്തും ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ, ഇയാളെ ഇപ്പോൾ കാണാനില്ല. കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഇയാൾക്ക് അറിയാമെന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം ജിഷ വധക്കേസ് അന്വേഷണവുമായി സഹകരിക്കാതിരുന്ന വാടക വീട് ഉടമയ്ക്കും ഏജന്റിനും എതിരെ പൊലീസ് കേസെടുത്തേക്കും. അമീറുൽ ഇസ്ലാമിനെ കാണാതായ വിവരം പൊലീസിൽ ഇവർ അറിയിച്ചിരുന്നില്ല. വിവരങ്ങൾ മറിച്ചുവെക്കുകയാണ് കെട്ടിട ഉടമയും ഏജന്റും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഏജന്റുമാരുടെ വിവരശേഖരണത്തിലും ഈ വിവരം മറച്ചുവച്ചു. കെട്ടിട ഉടമ ജോർജ്ജ്, ഏജന്റ് രാജൻ എന്നിവർക്കെതിരെയാണ് കേസെടുക്കാൻ ഒരുങ്ങുന്നത്.
അതേസമയം ജിഷ വധക്കേസിൽ പഴുതുകൾ അടച്ചുകൊണ്ടായിരിക്കും കേസിന്റെ തുടർനടപടികളിലേക്ക് കടക്കുകയെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കും. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് ഇപ്പോൾ കൈമാറാൻ നിർവാഹമില്ലെന്നും ബെഹ്‌റ പറഞ്ഞു. പ്രോസിക്യൂഷൻ നടപടികൾ താൻ തന്നെ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
ഇതിനിടെ കുളിക്കടവിൽ സംഘർഷമുണ്ടായതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന വാദം കടവിൽ സ്ഥിരമായി എത്തുന്ന സ്ത്രീകൾ തള്ളിക്കളഞ്ഞു. ചക്കലാംപറമ്പ് കോളനിയിലെ തോട്ടിലുള്ള കുളിക്കടവില് ജിഷ വരാറുണ്ടായിരു്‌നു. പക്ഷേ, ഇതര സംസ്ഥാന തൊഴിലാളികൾ ആരും പ്രശ്‌നമുണ്ടാക്കിയിട്ടില്ല. അത്തരം സംഘർഷം നടന്നതായി അറിയില്ലെന്നും സ്ത്രീഖല്ഞ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ജിഷയുടെ വീട്ടിൽ നിന്നും 200 മീറ്റർ ദൂരം മാത്രമേ കുളിക്കടവിലേക്കുള്ളൂ.
അറസ്റ്റിലായ പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. അൽപ്പ സമയത്തിനകം തന്നെ പ്രതിയെ പെരുമ്പാവൂർ കോടതിയിൽ എത്തിക്കാനാണ് ഒരുങ്ങുന്നത്. പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധന പൂർത്തിയായിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയെ 15 ദിവസം കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം അപേക്ഷ നൽകും.
അസമീസ് ഭാഷ അറിയാവുന്ന ദ്വിഭാഷിയുടെ സഹായത്തോടെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രതിയിൽ നിന്ന് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. തിരിച്ചറിയൽ പരേഡ് നടക്കേണ്ടതിനാൽ പ്രതിയെ തൽകാലം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിക്കില്ല. വ്യാഴാഴ്ച വൈകിട്ടാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കോടതിയിൽ എത്തിക്കുന്നതിനു മുമ്പായി പ്രതിയെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കാനും ഒരുങ്ങുന്നുണ്ട്. ആലുവയിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുക. അതിനിടെ പ്രതി കൊല നടത്താനുപയോഗിച്ച ആയുധം ഇന്ലെ കണ്ടെടുത്തിരുന്നു. പെരുമ്പാവൂരിലെ ഇരിങ്ങോൾക്കാവിലെ വൈദ്യശാലാപടിക്കടുത്തു നിന്നാണ് ആയുധം കണ്ടെടുത്തത്. രക്തം പുരണ്ട വസ്ത്രവും കണ്ടെടുത്തിട്ടുണ്ട്.