ന്യൂഡൽഹി: മുൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദോഷ്ടാവായി നിയമിച്ചു. രണ്ടു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 1985 ബാച്ച് ജാർഖണ്ഡ് കേഡറിലെ ഐഎഎസ് ഓഫിസറാണ്. 

കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറിയായിരുന്ന ഖരെ 2021 സെപ്റ്റംബർ 30നാണ് വിരമിച്ചത്.

കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ചുക്കാൻ പിടിച്ചയാളാണ് അമിത് ഖരെ. വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറിയായിരിക്കെ ഡിജിറ്റൽ മീഡിയ നിയന്ത്രണം സംബന്ധിച്ച് പല പ്രധാനമാറ്റങ്ങളും കൊണ്ടുവന്നു.