- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശത്തു പോലും പരീക്ഷണത്തിന് ആദ്യം ഇറക്കിയത് പട്ടിയെയാണ്...; ഇതും അത് പോലെയേ കാണുന്നുള്ളൂവെന്ന് ട്രോൾ; വീടിന്റെ പണി തീരുംമുമ്പ് ബംഗാളി അതിന്റെ കക്കൂസിൽ തൂറിയാൽ ഉദ്ഘാടനമാകില്ലെന്നും പരിഹാസം; മട്ടന്നൂരിൽ ഇറങ്ങിയാൽ തിരിച്ചുപോകില്ലെന്ന് പോസ്റ്റിട്ടയാളെ കണ്ടെത്താനുമായില്ല; അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് കണ്ണൂർ വിമാനത്താവളത്തിലെ അമിത് ഷായുടെ വിഡിയോയിൽ ചർച്ച തുടരുന്നു
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിയുംമുമ്പെ പറന്നിറങ്ങിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പിന്നാലെ നടത്തിയ പ്രതികരണം വൈറലാകുന്നു. വിമാനമിറങ്ങി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതിനിടെ കിയാൽ ജീവനക്കാരോടാണ് അമിത് ഷാ കളിയാക്കൽ പതികരണം നടത്തിയിരിക്കുന്നത്. അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് ചിരിച്ചുകൊണ്ട് അമിത്ഷായുടെ വാക്കുകൾ. പിന്നീട് നടന്നിറങ്ങുകയും ചെയ്തു. വീഡിയോ വൈറലായതോടെ സൈബർ സഖാക്കളും പ്രതികരണവുമായെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് കണ്ണൂർ വിമാനത്താവളത്തിലെത്തിയ അമിത് ഷായെ സ്വീകരിക്കാൻ സംസ്ഥാന നേതാക്കൾ സ്ഥലത്ത് ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ളവർ അമിത് ഷായെ ഷാൾ അണിയിച്ച് സ്വീകരിച്ചു. പുറത്തു കാത്തു നിന്ന് പ്രവർത്തകരുടെ വലിയ നിരയെ അടുത്തെത്തി അഭിസംബോധന ചെയ്താണ് അമിത് ഷാ കണ്ണൂരിലേക്ക് പോയത്. ഇതിന് മുമ്പായിരുന്നു അമിത് ഷായുടെ പ്രതികരണം. കണ്ണൂർ വിമാനത്താവളത്തിൽ ഉദ്ഘാടനത്തിന് സിപിഎം വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഇതി
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിയുംമുമ്പെ പറന്നിറങ്ങിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പിന്നാലെ നടത്തിയ പ്രതികരണം വൈറലാകുന്നു. വിമാനമിറങ്ങി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതിനിടെ കിയാൽ ജീവനക്കാരോടാണ് അമിത് ഷാ കളിയാക്കൽ പതികരണം നടത്തിയിരിക്കുന്നത്. അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് ചിരിച്ചുകൊണ്ട് അമിത്ഷായുടെ വാക്കുകൾ. പിന്നീട് നടന്നിറങ്ങുകയും ചെയ്തു. വീഡിയോ വൈറലായതോടെ സൈബർ സഖാക്കളും പ്രതികരണവുമായെത്തി.
ഇന്ന് ഉച്ചതിരിഞ്ഞ് കണ്ണൂർ വിമാനത്താവളത്തിലെത്തിയ അമിത് ഷായെ സ്വീകരിക്കാൻ സംസ്ഥാന നേതാക്കൾ സ്ഥലത്ത് ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ളവർ അമിത് ഷായെ ഷാൾ അണിയിച്ച് സ്വീകരിച്ചു. പുറത്തു കാത്തു നിന്ന് പ്രവർത്തകരുടെ വലിയ നിരയെ അടുത്തെത്തി അഭിസംബോധന ചെയ്താണ് അമിത് ഷാ കണ്ണൂരിലേക്ക് പോയത്. ഇതിന് മുമ്പായിരുന്നു അമിത് ഷായുടെ പ്രതികരണം. കണ്ണൂർ വിമാനത്താവളത്തിൽ ഉദ്ഘാടനത്തിന് സിപിഎം വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഇതിനിടെയാണ് അമിത് ഷാ എത്തിയതും പ്രതികരണം നടത്തിയും. ഇതോടെ വിമർശനവുമായി സൈബർ സഖാക്കളും എത്തി.
ബഹിരാകാശത്തു പോലും പരീക്ഷണത്തിന് ആദ്യം ഇറക്കിയത് പട്ടിയെയാണ് .. ഇതും അത് പോലെയേ കാണുന്നുള്ളൂവെന്നാണ് പ്രധാന വിമർശനം. പുതിയ വീടിന്റെ പണി തീരുംമുമ്പ് ബംഗാളി അതിന്റെ കക്കൂസിൽ തൂറിയാൽ ഉദ്ഘാടനമാകില്ലെന്നും ട്രോൾ എത്തുന്നു. ഷാജി പറഞ്ഞാൽ പറഞ്ഞതാ എന്നാണ് മറ്റൊരു കമന്റ്. ഇതിനിടെ കണ്ണൂരിൽ ജയിച്ചത് അമിത് ഷായാണെന്ന പ്രചരണവുമായി ബിജെപിയും സജീവമായി. അമിത് ഷാ നവംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്നത് സംബ്നധിച്ച് വൻ വിമർശനം ഉയർന്നിരുന്നു.
അതേസമയം അമിത് ഷായ്ക്ക് ഇറങ്ങാൻ സൗകര്യം ഒരുക്കിയത് സംസ്ഥാനത്തിന്റെ ആതിഥ്യ മര്യാദയാണെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കണ്ണൂരിൽ ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തിയത്. ഇതിനിടെ അമിത് ഷായെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം പ്രവർത്തകനെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. അജേഷ് പി മട്ടന്നൂർ എന്നയാളാണ് ഫേസ്‌ബുക്കിലൂടെ അമിത്ഷായെ വധിക്കാൻ ആഹ്വാനം ചെയ്തതെന്നാണ് ബിജെപി പരാതി. അമിത് ഷാ മട്ടന്നൂരിൽ ഇറങ്ങിയാൽ തിരിച്ചുപോകില്ലെന്നാണ് ഇയാൾ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിന് കമന്റായി ഇട്ടത്.
ഇന്നലെ അമിത് ഷാ വന്ന ദിവസം അജേഷിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ലയ വൈകുന്നേരം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രാജേഷിനെ പിടികൂടാനെത്തി. എന്നാൽ സാധിച്ചില്ല. കണ്ണൂരിലെത്തിയ അമിത് ഷാ ഇന്നലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. പിന്നീട് അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അതേ നാണയത്തിൽ മറുപടി നൽകുകയും ചെയ്തു.
അമിത് ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന സർക്കാരിനെതിരെ എന്നതിനേക്കാൾ സുപ്രിംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.