- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിവസേനയെ പിന്തുടർന്നിരുന്നുവെങ്കിൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലായേനെ; മഹാ വികാസ് അഘാഡി സഖ്യം ഒരു ഓട്ടോറിക്ഷയിലെ മൂന്ന് ചക്രങ്ങൾ പോലെയെന്ന് അമിത്ഷായുടെ പരിഹാസം
മുംബൈ: ശിവസേനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ നടന്ന ഒരു പൊതു പരിപാടിക്കിടെയായിരുന്നു ഷായുടെ പരാമർശം. 2014 ൽ ശിവസേനയെ പിന്തുടർന്നിരുന്നെങ്കിൽ നിലനിൽപ്പ് തന്നെ അപകടത്തിലായേനെ എന്നായിരുന്നു ഷായുടെ പരാമർശം.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം ഒരു ഓട്ടോറിക്ഷയിലെ മൂന്ന് ചക്രങ്ങൾ പോലെയാണ്. ഏതുനിമിഷവും വ്യത്യസ്തമായ ദിശകളിലേക്ക് സഖ്യശക്തികൾ പിന്തിരിയുന്നതുപോലെയാണിത്. ദേവേന്ദ്ര ഫഡ്നാവിസ് നേതൃത്വം നൽകുന്ന ബിജെപി-ശിവസേന സഖ്യത്തെ പിന്തുണച്ച ജനങ്ങളെ വഞ്ചിച്ചാണ് പുതിയ സഖ്യം ശിവസേന രൂപീകരിച്ചത്, ഷാ പറഞ്ഞു.
കോൺഗ്രസ് നേതാവ് നാന പട്ടോൾ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം രാജിവെച്ചതിനെ തുടർന്ന് മഹാ വികാസ് അഘാഡി സഖ്യത്തിനുമേൽ കോൺഗ്രസ് സമ്മർദം ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അമിത്ഷായുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ സഖ്യത്തിൽ നിന്നും പുറത്തുപോകുമെന്ന് കോൺഗ്രസ് അറിയിച്ചുവെന്ന് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.