- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിആർഎസിനെ മുന്നിൽ നിർത്തി കോൺഗ്രസ് വിരുദ്ധ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് അണിയറയിൽ ചരടു വലിച്ചു അമിത് ഷായും മോദിയും; ടിആർഎസിനു പച്ചക്കൊടി കാണിച്ച് എസ്പിയും ബിഎസ്പിയും ബിജെഡിയും; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടികളും അണിചേരുമ്പോൾ മോദി വിരുദ്ധ സഖ്യത്തേയും തോല്പിക്കാമെന്ന് പ്രതീക്ഷ; എൻഡിഎയ്ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ വിലപേശൽ ശക്തമാകാനുള്ള സാധ്യതയും തെളിയും; വിജയലഹരി മാറും മുമ്പ് രാഹുലിന് നിരാശ
ന്യൂഡൽഹി: പ്രാദേശി പാർട്ടികളെ കൂടെക്കൂട്ടി പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് അണിയറയിൽ തന്ത്രങ്ങൾ മെനയുമ്പോൾ കോൺഗ്രസിനോട് മുഖം തിരിച്ചു നിൽക്കുന്ന പാർട്ടികളെ ചാക്കിട്ടു പിടിക്കാൻ അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും നേതൃത്വത്തിൽ ശക്തമായ ചരടുവലികളാണ് നടന്നുവരുന്നത്. തെലങ്കാനയിൽ തെരഞ്ഞെടുപ്പു കാലത്ത് രൂപപ്പെട്ട കോൺഗ്രസ്- ടിഡിപി സഖ്യം ടിആർഎസിന് വെല്ലുവിളി ഉയർത്തിയിരുന്നെങ്കിലും അതെല്ലാം നിഷ്പ്രഭമാക്കി പാർട്ടി വൻ ഭൂരിപക്ഷത്തോടെ ജയിച്ചത് ടിആർഎസിന്റെ ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ കോൺഗ്രസിനോട് അകന്നു നിൽക്കുന്ന പ്രാദേശിക പാർട്ടികളെ ഒപ്പം ചേർക്കാനുള്ള ശ്രമവും ടിആർഎസ് നടത്തുന്നുണ്ട്. ടിആർഎസ് പൊതുതെരഞ്ഞെടുപ്പിനെ കേന്ദ്രത്തിൽ നേരിടുന്നത് ഇത്തരത്തിൽ രൂപീകരിക്കുന്ന സഖ്യത്തിലൂടെയായിരിക്കും. നിലവിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന എസ്‌പി., മായാവതിയുടെ ബി.എസ്‌പി. എന്നീ കക്ഷികളെയാണ് അവർ നോട്ടമിടുന്നത്. ഈ പാർട്ടികൾ കോൺഗ്രസ
ന്യൂഡൽഹി: പ്രാദേശി പാർട്ടികളെ കൂടെക്കൂട്ടി പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് അണിയറയിൽ തന്ത്രങ്ങൾ മെനയുമ്പോൾ കോൺഗ്രസിനോട് മുഖം തിരിച്ചു നിൽക്കുന്ന പാർട്ടികളെ ചാക്കിട്ടു പിടിക്കാൻ അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും നേതൃത്വത്തിൽ ശക്തമായ ചരടുവലികളാണ് നടന്നുവരുന്നത്. തെലങ്കാനയിൽ തെരഞ്ഞെടുപ്പു കാലത്ത് രൂപപ്പെട്ട കോൺഗ്രസ്- ടിഡിപി സഖ്യം ടിആർഎസിന് വെല്ലുവിളി ഉയർത്തിയിരുന്നെങ്കിലും അതെല്ലാം നിഷ്പ്രഭമാക്കി പാർട്ടി വൻ ഭൂരിപക്ഷത്തോടെ ജയിച്ചത് ടിആർഎസിന്റെ ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ കോൺഗ്രസിനോട് അകന്നു നിൽക്കുന്ന പ്രാദേശിക പാർട്ടികളെ ഒപ്പം ചേർക്കാനുള്ള ശ്രമവും ടിആർഎസ് നടത്തുന്നുണ്ട്.
ടിആർഎസ് പൊതുതെരഞ്ഞെടുപ്പിനെ കേന്ദ്രത്തിൽ നേരിടുന്നത് ഇത്തരത്തിൽ രൂപീകരിക്കുന്ന സഖ്യത്തിലൂടെയായിരിക്കും. നിലവിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന എസ്‌പി., മായാവതിയുടെ ബി.എസ്‌പി. എന്നീ കക്ഷികളെയാണ് അവർ നോട്ടമിടുന്നത്. ഈ പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യത്തോട് കാര്യമായ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നതു കൊണ്ടാണ് ടിആർഎസ് ഇവരെ നോട്ടമിട്ടിരിക്കുന്നത്.
ബിജെപി.ക്കും കോൺഗ്രസിനും പങ്കാളിത്തമില്ലാത്ത മുന്നണിയായാണ് തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവു ഫെഡറൽ മുന്നണി വിഭാവനം ചെയ്യുന്നതെങ്കിലും കേന്ദ്രത്തിൽ ടിആർഎസിനെ കൂടെ നിർത്താൻ അമിത് ഷായും മോദിയും എല്ലാ തന്ത്രങ്ങളും പയറ്റിയെന്നു വരും. ടിഡിപിയോട് സഖ്യമുണ്ടാക്കിയ കോൺഗ്രസിനോട് ഒരുകാരണവശാലും ടിആർഎസ് അനുകൂല നിലപാട് എടുക്കില്ലെന്ന് ബിജെപിക്ക് അറിയാം. ആ ഉറപ്പിലാണ് ചന്ദ്രശേഖര റാവുവിനെ കൂടെ നിർത്താൻ ബിജെപി ശ്രമം ആരംഭിച്ചിരിക്കുന്നത്.
ചന്ദ്രശേഖർ റാവു തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, ജെ.ഡി.എസ്. നേതാക്കളായ എച്ച്.ഡി. ദേവഗൗഡ, എച്ച്.ഡി. കുമാരസ്വാമി എന്നിവരെ കണ്ടിരുന്നു. യു.പി.എ.യിലുള്ളവർ ഈ ആശയത്തിൽ സന്തുഷ്ടരാണെന്നും ബിജെപി.ക്കൊപ്പമുള്ളവർ ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിആർഎസ് നേതാവും ലോക്‌സഭാ കക്ഷി ഉപനേതാവുമായ ബി വിനോദ് കുമാർ അഭിപ്രായപ്പെട്ടു. അതതു സംസ്ഥാനങ്ങളിലെ ശക്തരായ പ്രാദേശികകക്ഷികൾ ഒന്നിക്കണമെന്നും അതുവഴി ബിജെപി.യെക്കാളും കോൺഗ്രസിനെക്കാളും വലിയ വിലപേശൽ ശക്തിയായി മാറാൻകഴിയുമെന്നും കുമാർ അവകാശപ്പെട്ടിട്ടുണ്ട്.
അടുത്തിടെ കോൺഗ്രസ് ഭരണം പിടിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽനിന്ന് എസ്‌പി. അധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്‌പി. അധ്യക്ഷ മായാവതി, തൃണമൂൽ അധ്യക്ഷ മമതാ ബാനർജി എന്നിവർ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. അതുകൊണ്ടു തന്നെ ഇവരെ ഒപ്പം ചേർത്ത് വിശാല സഖ്യം രൂപീകരിക്കാമെന്ന രാഹുലിന്റെ സ്വപ്‌നത്തിന് മങ്ങലേറ്റിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ വിജയലഹരി മാറും മുമ്പ് പ്രാദേശിക പാർട്ടികളിൽ നിന്നുള്ള അകൽച്ചാ മനോഭാവം രാഹുലിന് നിരാശയാണ് സമ്മാനിക്കുന്നത്.