- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് കഴിയുമോ? എല്ലാം മനസ്സിൽ കണ്ട് പദ്ധതി ഒരുക്കി ബിജെപി ദേശിയ അദ്ധ്യക്ഷൻ: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളം മുഴുവൻ തൂത്തുവാരാൻ തന്ത്രം മെനഞ്ഞ് അമിത് ഷാ
ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി നേതാവ് ഒ രാജഗോപാൽ വിജയക്കൊടി പാറിച്ചപ്പോൾ അത് ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളം മുഴുവൻ കീഴടക്കിയതിന് സമാനമായിരുന്നു. ഈ നേട്ടത്തിലൂടെ കേരളത്തിൽ ഇനിയും കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യൻ. ഇന്ത്യ മുഴുവൻ തൂത്തുവാരുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് 2019ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കരട് രേഖ തയ്യാറാക്കിയിരിക്കുകയാണ് ബിജെപി പ്രസിഡന്റ് അമിത് ഷാ. വരുന്ന തിരഞ്ഞെടുപ്പിൽ 350ൽ അധികം സീറ്റ് നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി മിഷൻ 350 പ്ലസ് എന്ന പദ്ധതിക്കാണ് അമിത് ഷാ രൂപം കൊടുത്തിരിക്കുന്നത്. ഈ പദ്ധതി പ്രകാരം പ്രധാനമായും ഊന്നൽ കൊടുത്തിരിക്കുന്ന് 150 സീറ്റുകളിൽ കേരളവും പെടുന്നു. കോൺഗ്രസിൽ നിന്നും കമ്മ്യൂണിസ്റ്റുകാരിൽ നിന്നും ഇന്ത്യ വെട്ടിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ രൂപ രേഖ തയ്യാറാക്കിയ അമിത് ഷാ വിജയം ഉറപ്പിക്കാൻ ഒരു പ്രത്യേക ടീമിനെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ പാർട്
ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി നേതാവ് ഒ രാജഗോപാൽ വിജയക്കൊടി പാറിച്ചപ്പോൾ അത് ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളം മുഴുവൻ കീഴടക്കിയതിന് സമാനമായിരുന്നു. ഈ നേട്ടത്തിലൂടെ കേരളത്തിൽ ഇനിയും കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യൻ. ഇന്ത്യ മുഴുവൻ തൂത്തുവാരുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് 2019ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കരട് രേഖ തയ്യാറാക്കിയിരിക്കുകയാണ് ബിജെപി പ്രസിഡന്റ് അമിത് ഷാ.
വരുന്ന തിരഞ്ഞെടുപ്പിൽ 350ൽ അധികം സീറ്റ് നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി മിഷൻ 350 പ്ലസ് എന്ന പദ്ധതിക്കാണ് അമിത് ഷാ രൂപം കൊടുത്തിരിക്കുന്നത്. ഈ പദ്ധതി പ്രകാരം പ്രധാനമായും ഊന്നൽ കൊടുത്തിരിക്കുന്ന് 150 സീറ്റുകളിൽ കേരളവും പെടുന്നു. കോൺഗ്രസിൽ നിന്നും കമ്മ്യൂണിസ്റ്റുകാരിൽ നിന്നും ഇന്ത്യ വെട്ടിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ രൂപ രേഖ തയ്യാറാക്കിയ അമിത് ഷാ വിജയം ഉറപ്പിക്കാൻ ഒരു പ്രത്യേക ടീമിനെ തന്നെ തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി എട്ട് കേന്ദ്രമന്ത്രിമാർ അടങ്ങുന്ന പ്രത്യേക ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഈ മന്ത്രിമാരുടെ മീറ്റിങിൽ എങ്ങനെ സീറ്റുകൾ വർദ്ധിപ്പിക്കാം എന്നതിനെ കുറിച്ച് ഒരു പ്രസന്റേഷൻ തന്നെ നടത്തിയ അമിത് ഷാ മന്ത്രിമാരുടെ ഫീഡ്ബാക്കും നിർദ്ദേശങ്ങളും എടുക്കുകയും പാർട്ടിയെ എങ്ങനെ കരുത്തുറ്റതാക്കാമെന്ന അഭിപ്രായം തേടുകയും ചെയ്തു. വോട്ട് എങ്ങനെ വർദ്ധിപ്പിക്കാമെന്ന് ആലോചിച്ച് രാജ്യം മുഴുവൻ അമിത് ഷാ നടത്തിയ പര്യടനമാണ് ഈ തന്ത്രത്തിന് പിന്നിലെ വഴിത്തിരവായത്. കേന്ദ്രമന്ത്രിമാർക്ക് അഞ്ച് ലോക സഭാസീറ്റുകൾ വീതം വോട്ട് വർദ്ധിപ്പിക്കാനായി വീതിച്ച് നൽകിയിട്ടുമുണ്ട് ബിജെപിയുടെ ഈ അതികായൻ.
ഇതിനെല്ലാം പുറമേ മൂന്നോ നാലോ മാസം കൂടുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്കുള്ള സ്വാധീനത്തെ കുറിച്ച് സർവ്വേ എടുക്കാനും യോഗം തീരുമാനിച്ചു. വെസ്റ്റ് ബംഗാൾ, അസം, ഒഡിഷ, തെലുങ്കാന, തമിഴ് നാട്, കർണ്ണാടക, കേരള എന്നിവിടങ്ങളിൽ നിന്നായി ബിജെപി യുടെ സീറ്റ് 150 എണ്ണം കൂടി വർദ്ധിപ്പിക്കാനാണ് ലക്ഷ്യം. ബീഹാറിൽ നിന്നുള്ള മന്ത്രിയായ ധർമേന്ദ്ര പ്രധാനാണ് കേരളത്തിന്റെ മേൽ നോട്ടം നൽകിയിരിക്കുന്നത്.
ബിജെപി പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്ന ഈ ലോക സഭാ സീറ്റുകൾ മന്ത്രിമാരും ബിജെപി നേതാക്കളും അടിക്കിടെ സന്ദർശിക്കാനും അതുവഴി പാർട്ടിയുടെ ഇമേജ് ഇവിടങ്ങളിൽ വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ബിജെപി 115 മുതൽ 120 സീറ്റുകൾ വരെ ഈ സംസ്ഥാനങ്ങളിൽ നിന്ന് നേടാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അമിത് ഷാ രാജ്യമൊട്ടാകെ നടത്തിയ സന്ദർശനത്തോടെ ആത്മ വിശ്വാസം കൂടി. ഇതോടെ 150 സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് തുടങ്ങുകയായിരുന്നു.
2019 ലോകസഭ ഇലക്ഷൻ ലക്ഷ്യമിട്ട് 600 മുഴുവൻ സമയ ജോലിക്കാരെയാണ് വിവിധ ലോക സഭാ മണ്ഡലങ്ങളിലായി നിയമിച്ചിരിക്കുന്നത്. ഇവർ ഈ മണ്ഡലങ്ങളിൽ ബിജെപിക്ക് എങ്ങനെ വിജയം നേടാനാവുമെന്ന് നിരീക്ഷിച്ച് വരികയാണ്.