- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുമകൾ കാമുകനൊപ്പം ചുറ്റി കറങ്ങുന്നതറിഞ്ഞ് അമ്മായിച്ഛൻ പിന്നാലെ എത്തി; വണ്ടി തടഞ്ഞ് വിവാഹിതനായ കാമുകനെ വെടിവച്ചു കൊന്നു; രക്ഷപ്പെട്ടോടിയ യുവതി ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ചു; അവിഹിത ബന്ധക്കാർക്ക് പാഠമാകാൻ മറ്റൊരു ദുരന്തം കൂടി
ബെംഗളൂരു: തുമകൂരു റോഡ് എട്ടാം മൈലിൽ തീർത്തും അപ്രതീക്ഷിതമായായിരുന്നു അമിത്തിന്റെ വണ്ടി തടഞ്ഞു നിർത്തിയത്. പിന്നെ തുരുതുരാ വെടി. ഒപ്പമുണ്ടായിരുന്ന യുവതി ഓടിപ്പോയി. തിരിച്ചെത്തിയ യുവതി തന്നെ വെടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് ഉടൻ മരിച്ചു. നെലമംഗല സ്വദേശിയായ അഭിഭാഷകൻ അമിത് (32) ആണ് മരിച്ചത്. അമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ശ്രുതിയെ പിന്നീട് നഗരത്തിലെ ലോഡ്ജിൽ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവിന്റെ അച്ഛൻ കഗ്ഗള്ളിപുര സ്വദേശി ഗോപാലകൃഷ്ണയാണ്(78) അമിത്തിനെ വെടിവച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത്തും ശ്രുതിയും തമ്മിൽ അവിശുദ്ധബന്ധം ഉണ്ടായിരുന്നതിനാലാണ് വെടിവച്ചതെന്ന് ഗോപാലകൃഷ്ണ പൊലീസിനോട് പറഞ്ഞു. കാറിൽ ശ്രുതിയോടൊപ്പം യാത്രചെയ്യുകയായിരുന്ന അമിത്തിനെ പിന്തുടർന്നെത്തി ഗോപാലകൃഷ്ണ വെടിയുതിർക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരിയായിരുന്നു ശ്രുതി. അമിത്തിനെ ആസപത്രിയിൽ പ്രവേശിപ്പിച്ചയുടനെ സ്ഥലംവിട്ട യുവതി ഹെസറഗട്ട മെയ
ബെംഗളൂരു: തുമകൂരു റോഡ് എട്ടാം മൈലിൽ തീർത്തും അപ്രതീക്ഷിതമായായിരുന്നു അമിത്തിന്റെ വണ്ടി തടഞ്ഞു നിർത്തിയത്. പിന്നെ തുരുതുരാ വെടി. ഒപ്പമുണ്ടായിരുന്ന യുവതി ഓടിപ്പോയി. തിരിച്ചെത്തിയ യുവതി തന്നെ വെടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് ഉടൻ മരിച്ചു.
നെലമംഗല സ്വദേശിയായ അഭിഭാഷകൻ അമിത് (32) ആണ് മരിച്ചത്. അമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ശ്രുതിയെ പിന്നീട് നഗരത്തിലെ ലോഡ്ജിൽ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവിന്റെ അച്ഛൻ കഗ്ഗള്ളിപുര സ്വദേശി ഗോപാലകൃഷ്ണയാണ്(78) അമിത്തിനെ വെടിവച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത്തും ശ്രുതിയും തമ്മിൽ അവിശുദ്ധബന്ധം ഉണ്ടായിരുന്നതിനാലാണ് വെടിവച്ചതെന്ന് ഗോപാലകൃഷ്ണ പൊലീസിനോട് പറഞ്ഞു.
കാറിൽ ശ്രുതിയോടൊപ്പം യാത്രചെയ്യുകയായിരുന്ന അമിത്തിനെ പിന്തുടർന്നെത്തി ഗോപാലകൃഷ്ണ വെടിയുതിർക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരിയായിരുന്നു ശ്രുതി. അമിത്തിനെ ആസപത്രിയിൽ പ്രവേശിപ്പിച്ചയുടനെ സ്ഥലംവിട്ട യുവതി ഹെസറഗട്ട മെയിൻ റോഡിലെ ലോഡ്ജിൽ തൂങ്ങിമരിക്കുകയായിരുന്നു. യുവാവിന്റെ നെഞ്ചിലാണ് വെടിയേറ്റത്. പീനിയ പൊലീസ് കേസെടുത്തു. വിവാഹിതനായ അമിത്തിന് ഒരു കുട്ടിയുണ്ട്.