- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെൻസിന്റെ പുതിയ എസ് ക്ലാസ് സ്വന്തമാക്കി അമിതാബ് ബച്ചൻ; കോവിഡ് മുക്തനായി ആശുപത്രി വിട്ട താരത്തിന്റെ യാത്രകൾ ഇനി ഒഴുകുന്ന കൊട്ടാരത്തിൽ
ബെൻസിന്റെ ഒഴുകുന്ന കൊട്ടാരം എസ് ക്ലാസ് സ്വന്തമാക്കി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ. എസ് ക്ലാസിന്റെ ഡീസൽ മോഡൽ 350 ഡിയാണ് താരം സ്വന്തമാക്കിയത്. കോവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ബച്ചൻ അടുത്തിടെയാണ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്.
മുംബൈയിലെ മേഴ്‌സിഡീസ് ബെൻസ് ഡീലർഷിപ്പായ ഓട്ടോഹാങ്ങറിൽ നിന്നാണ് പുതിയ എസ് ക്ലാസ് ബച്ചൻ വാങ്ങിയത്. നേരത്തെ ബച്ചന് എസ്‌ക്ലാസുണ്ടായിരുന്നെങ്കിലും അത് കുറച്ചു നാളുകൾക്ക് മുമ്പ് വിറ്റിരുന്നു. ഐശ്വര്യ റോയ്യും അടുത്തിടെ എസ് ക്ലാസ് സ്വന്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ബെൻസിന്റെ ആഡംബര എംപിവിയായ വി ക്ലാസും അമിതാഭ് ബച്ചന് സ്വന്തമായുണ്ട്.
ബെൻസിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് എസ് ക്ലാസ്. എസിന്റെ ഡീസൽ വകഭേദമാണ് 350 ഡി. മൂന്നു ലിറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 282 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കുമുണ്ട്. ഏകദേശം 1.38 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.